ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

വാണീ ദേവി

പട്ടം ശ്രീദേവിനായർ* പ്രീയപ്പെട്ടവർക്ക് പൂജവയ്പ് ആശംസകൾ! അക്ഷര പുണ്യമേ.അമല പ്രവാഹമേ..അകമേ പൊരുളായ..അറിവിൻ നിറവേ……കരകാണാക്കടലാകും.കാരുണ്യത്തിടമ്പേ…..കാവ്യത്തിന്ഈണങ്ങൾഎന്നും നിൻ സ്വന്തം … ….അലിയുക നീ ദേവീ..അഭയമായ്തീരുമോ.?.നിൻ…..അനുഗ്രഹമേറ്റു ഞാൻ അടിമയായ്തീരുന്നു….!

വാത്സല്യം തേടുന്നവർ

ജോസിൽ സെബാസ്ത്യൻ* സ്നേഹത്തിൽദാരിദ്ര്യമനുഭവിച്ചു വളർന്നഒരുവനിലോ ഒരുവളിലോപ്രണയത്തെ മാത്രമായിതിരയരുത് …നിങ്ങൾനിരാശയുടെ പടുകുഴിയിൽവീണുപോയേക്കാംനിങ്ങൾപ്രണയം തേടുമ്പോളൊക്കെഅവർ തേടുന്നത്ആവോളം ആഗ്രഹിച്ച്നേടാതെപോയഅപ്പന്റെയോ അമ്മയുടേയോവാത്സല്യമാവുംനിങ്ങളുടെ മടിയിൽതലവച്ചു കിടക്കുമ്പോൾഅവന്റെ കണ്ണിൽനിങ്ങൾ പ്രണയം തിരയുകയുംനിങ്ങളുടെ കണ്ണിലവൻഒരമ്മയുടെ വാത്സല്യംതിരയുകയും ചെയ്യുംനെഞ്ചിൽ മുഖം ചേർത്ത്മുലക്കണ്ണു നുണയുന്ന ചുണ്ടുകൾരതിമൂർച്ഛയുടെവക്കോളം എത്തിക്കാമെങ്കിലുംനിങ്ങളവന്റെമുടിയിഴകളിൽ തലോടവേപാതിതുറന്ന കണ്ണുകളോടെനോക്കിക്കിടന്ന്ഒരു കുഞ്ഞിനെ പോലെയവൻമയങ്ങിപ്പോകാംകൊല്ലാനുള്ള കലിയോടെനിങ്ങളവനെനെഞ്ചിൽ…

പെൺകുട്ടിദിനം

കോന്നിയൂർ ദിനേശൻ* പാറിപ്പറക്കുക പെൺമക്കളേ നിങ്ങൾനാടിൻ വിഹായസ്സിലെങ്ങുംപെൺമളുണ്മകളായികുടുംബത്തിൽവെണ്മ പരത്തുവാനായിമാതാപിതാക്കളെ നോവിച്ചിടാതെ തൻഭ്രാതാക്കളെ വെറുക്കാതെ,വീടിനും നാടിനുംവെട്ടമേകും പൊൻവിളക്കായി ദീപ്തി പരത്തൂ.നിങ്ങൾതൻ കൺകളിൽനോവിന്റെ നീർക്കണംഅഗ്നിയായ് കത്തിനിൽക്കാതെ,സാന്ത്വനത്തിന്റെ മൊഴിയും വഴിയുമായ്കാത്തിരിക്കുന്നിതാ ലോകം!.

അന്യം നിന്നു പോയ കത്ത്

ഷൈല കുമാരി* ഓർമയിലൊരു കാലംകത്തെഴുതിയ കാലംകത്തെഴുതാനായി പുത്തൻവാക്കു നോക്കിയ കാലം.പ്രിയമുള്ള വാക്കുകൾകോരി നിറച്ചന്ന്പ്രേമലേഖനം ചമച്ചകാമുകരുടെ കാലം.ഇഷ്ടമുള്ള പെണ്ണിനായികത്തതൊന്നെഴുതിബുക്കിലതങ്ങൊളിപ്പിച്ചുനടന്ന നല്ല കാലംകാമുകന് മറുപടിയെഴുതിപെട്ടീലിട്ട്പോസ്റ്റുമാനെ നോക്കിനിന്ന്കാൽ കഴച്ച കാലംകത്ത് വീട്ടിൽ കണ്ടെടുക്കെമുട്ടിടിച്ച് കണ്ണിൽകള്ളക്കണ്ണീര് വീഴ്ത്തികരഞ്ഞിരുന്ന കാലം.അത് കത്തുകളുടെ കാലം.

ബാലേ നിനക്കായ്

അനിൽ പി ശിവശക്തി* ഒരു നേർത്ത സ്വപ്നമായന്നു നീവന്നെൻറെ മാനസജാലകം തൊട്ടുണർത്തി .ഒരു മാത്രപോലും പിരിയാൻ മറന്നുനാംഎന്നിട്ടുമെന്നെ നീയേകയാക്കി.നിൻ നറുനിലാ പുഞ്ചിരി നുകരുമെൻസ്മേരത്തിൻ നിറദീപമായ് നീ വന്നതല്ലേ .വയലിൻന്റെ തന്ത്രികൾ ഞാന്നെന്നു ചൊല്ലി നിൻവിരലുകൾ മാന്ത്രിക സ്പർശമിട്ടു .ഇരുകൈകൾ കോർത്തു നാം…

കുപ്പിവളകൾ

രചന~ഗീത മന്ദസ്മിത ഉത്സപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക്നീണ്ടു പോയി അവളുടെ ജീവിതയാത്രകൾ…വർണ്ണങ്ങൾ വാരിവിതറിയ കുപ്പിവളകളുമായ്വർണ്ണങ്ങളേതുമില്ലാത്ത വഴിത്താരകളിലൂടെ…അവൾ കണ്ടില്ല ഉൽസവങ്ങളൊന്നുമേഅവളണിഞ്ഞില്ല കുപ്പിവളകളൊന്നുമേശോഷിച്ച കൈവിരലുകളാൽ അവളണിയിച്ചുഘോഷങ്ങൾ കാണാൻ വന്ന പെൺകിടാങ്ങൾ തൻ കൈകളിൽസപ്തവർണ്ണങ്ങളെഴും കുപ്പിവളകൾഒരു തപ്തനിശ്വാസത്തിൻ അകമ്പടിയാൽവിലയേറിയ വാഹനങ്ങളിൽ വന്നിറങ്ങിയവർവിലപേശി വാങ്ങുന്നു ഈ വർണ്ണപ്പൊട്ടുകൾവിലപേശിയില്ലവളാരോടുമേവിലയില്ലാത്തവൾ അവളെന്നറിഞ്ഞവൾകിട്ടിയ…

കൊന്നവന്‍ കാമുകന്‍

അനിൽ ശിവശക്തി* പ്രണയമൊരു മാസ്മരികവിസ്മയ പ്രപഞ്ചതാളം.പ്രണയം നിദ്രമരിച്ചൊരുരാപ്പാടിരോദനം.പ്രണയം ഉഷ്ണം പുതച്ചുറങ്ങുംഹൃദ് വിലാപം.പ്രണയം കാമാന്ധന്‍റെഅഗ്നിതാണ്ഡവം ..കാമങ്ങള്‍ മോഹിച്ചദേഹീദാഹം പ്രണയം.കാമിനികള്‍ കത്തുന്നഭ്രമരതേങ്ങലോ പ്രണയം.കദനം തിരയെടുക്കുംസമുദ്രവിലാപമോ പ്രണയംകരതകര്‍ന്ന മൃത്തിന്‍മൗനമോഹങ്ങളോ പ്രണയം .സൗര രതിയുണരുംപ്രഭാതചന്ദ്ര വിരഹമോ പ്രണയംസ്മൃതിസൗരഭം മധുവില്‍ചാലിച്ച പവനശൃംഗാരമോ പ്രണയം.സന്ധ്യ ചാലിച്ചസിന്ദൂരമോഹമോ പ്രണയംസലില ചലനത്തിന്‍കൗമുദി പ്രഭയോ…

പ്രതീക്ഷ

ഷൈല കുമാരി* പല്ലില്ലാത്ത മോണ കാട്ടിഗാന്ധിജി ചിരിക്കുന്നുവിരിമാറുനോക്കി പ്രാണനൂറ്റിഗോഡ്സേമാർ ചിരിക്കുന്നുഒരൊറ്റയിന്ത്യയെന്നസ്വപ്നം കണ്ടുണർന്നവൻഇന്ത്യ രണ്ടായെന്നു കണ്ട്മനം പൊട്ടിക്കരഞ്ഞവൻവാക്കു പോലെ ജീവിതംവരച്ചു കാട്ടിത്തന്നവൻനാടിനെ പ്രാണനായ്നെഞ്ചോടു ചേർത്തു വച്ചവൻവീണ്ടുമൊരു ഗാന്ധിതൻപിറവി കാണുവാനിനിഭാരതാംബയ്ക്കെന്നോർത്തുപ്രതീക്ഷയോടെ കാത്തിടാം.

പുറംപൂച്ച്.

ജി.രാജശേഖരൻ* നിറചിരി കണ്ടാരും മയങ്ങരുതേനിറമിഴിനീരിൽ വീണലിയരുതേനിറങ്ങളിൽ ഭ്രമം കൊണ്ടലയരുതേനിലയില്ലാക്കയങ്ങളിൽ മുങ്ങരുതേ.നിഴൽ പോലെ കുറുകിയും പെരുകിയുംഇരുൾ വന്നാലവലംബം വിഴുങ്ങീടും.ഇരുകരം പിടിച്ചൊപ്പം നടന്നാലുംകരൾ മുറിച്ചീടും ‘കുടിലക്കൂട്ടുകാർ ‘!സ്വർണ്ണ നിറമാർന്ന മായാമൃഗമല്ലെവൈദേഹിയെ പണ്ടു കണ്ണീർ കുടിപ്പിച്ചു?സ്വർണ്ണത്തിളക്കത്തിൽ കണ്ണഞ്ചും പെൺമനംഅറിയില്ല തൻ പെൺസ്വത്വപ്രഭപൂരം!നിലയില്ലാക്കയമീ ജീവിതമെങ്കിൽതുഴയുകിലേവരും നിലയറിഞ്ഞു,ജലസസ്യവും മത്സ്യവുമെന്ന…

നീതിയും കണ്ണൂനീരിൽ

എൻ അജിത് വട്ടപ്പാറ* രാക്കിളി പാട്ടു പാടും കാടിൻ മേടുകൾകുയിലിന്റെ നാദം കേട്ടുണർന്നിരുന്നു,പ്രകൃതി തൻ പ്രഭയിൽ പ്രദക്ഷിണമേകിവനമാകെ തളിരിട്ടുണർന്നോരു കാലം.നാടിന്റെ ഓർമയിൽ കാടിന്നെവിടയോവയലേലകളും കർഷിക സംതൃപ്തിയും ,കുളിരരുവികളും കാട്ടുപാതകളുംസൗമ്യ സുഗന്ധമാം മന്ദമാരുതനും.നിബിഢവനങ്ങളിലെ ഘോരജീവികളുടെആവാസ വ്യവസ്ഥയും തകർന്നടിഞ്ഞു ,കാറ്റിന്റെ ഗതി തീർക്കും വൻ…