ഉയിർപ്പ്
രചന : തോമസ് കാവാലം✍ അന്ധകാരത്തിന്റെ അന്ത്യപാദം പൂണ്ടഅന്ധജനങ്ങളെ രക്ഷിക്കുവാൻസ്വന്തജനമെന്നു കണ്ടവൻ വന്നില്ലേസ്വന്തമാക്കീടുവാൻ പണ്ടൊരുനാൾ. ഭൂമിയിൽ വന്നവൻ ഭൂധരനായവൻഭൂവാസികൾക്കെല്ലാം മാർഗമായിഅരചനെങ്കിലും ഐഹികമല്ലാത്തആകാശ ദേശത്തെ നൽകിയവൻ. സ്വർഗ്ഗരാജ്യത്തിന്റെ സ്ഥാനമഹിമയെസർവ്വ ജനത്തിനായ് ത്യജിച്ചവൻപാപക്കുഴികളിൽ പെട്ടമനുഷ്യരെപാരതെ വിണ്ണിന്നധിപരാക്കി. മരക്കുരിശിന്മേലാണികൾ മൂന്നിലായ്മരിച്ചു മർത്യനെന്നതുപോലെമൂന്നുനാൾ മന്നിന്റെയുള്ളിലിരുന്നിട്ടുമന്നിനെ വെന്നിയുയിർത്താദ്ദേഹി. വെള്ളം…
