പേക്കിനാവ്
രചന : വർഗീസ് വഴിത്തല✍ കടലിന്റെ ദുഃഖം കടംകൊണ്ട കാർമുകിൽആർത്തലച്ചലറിക്കരയുന്ന രാവിൽചൂഴും പനിച്ചൂടിനുള്ളിൽ മുഖം പൂഴ്ത്തിമൗനം പുതച്ചിരുൾക്കൂട്ടിൽ മയങ്ങവേ ഞെട്ടറ്റു വീഴുന്നു പെരുമഴത്തുള്ളികൾവെട്ടിപ്പുളയുന്നു വെള്ളിടിപ്പിണരുകൾദുർന്നിമിത്തത്തിൻ മുനകൊണ്ട കനവുകൾപേക്കിനാവോടം തുഴയുന്നു നിദ്രയിൽ ഹുങ്കാരശബ്ദം മുഴക്കുന്നു മാരുതൻമുടിയാട്ടമാടുന്നു മാമരക്കാടുകൾസർവ്വംസഹയായ് നിലകൊള്ളുമുർവ്വിതൻമാറിൽ കനം തൂങ്ങിയിടറുന്ന നോവുകൾ…
