പ്രണാമം*
രചന : ശ്രീകുമാർ എം പി* ഇന്ദ്രപ്രസ്ഥത്തിലെഅഗ്നിമഞ്ചങ്ങളിൽ നിന്നുംആഗ്നേയജ്വാലകൾആളിപ്പടരുന്നു !അതിന്റെ പ്രകാശംആസേതുഹിമാചലംജനകോടികളുടെകണ്ണിലും കരളിലുംപ്രതിബിംബിയ്ക്കുന്നു.ദേശസ്നേഹത്തിന്റെ മേഘനാദംകാതുകളിൽ മുഴങ്ങുന്നു.ആ അഗ്നിതാപംകോടാനുകോടി ഭാരതീയരുടെഹൃദയങ്ങളേറ്റുവാങ്ങുന്നു.ഭാരതാംബയുടെ വീരപുത്രരെ,നിങ്ങൾ പകർന്നകരുത്തിന്റെ നാളങ്ങൾവലിയ ജ്വാലകളായ്ഭാരതമാകെ വളർന്ന്രാഷ്ട്രത്തിന് പ്രൗഢോജ്ജ്വലമായസുരക്ഷാകവചമേകിയിരിയ്ക്കുന്നു.ആഴിയ്ക്കും ആകാശത്തിനുംഅതിർത്തികൾക്കുമപ്പുറത്തേയ്ക്ക്കണ്ണും കാതും കരളുമുറപ്പിച്ച്ഞങ്ങൾക്ക് സുരക്ഷയേകിയ ധീരരെ,നിങ്ങൾക്ക് എണ്ണമറ്റ പ്രണാമങ്ങൾ.കരുത്തിന്റെ ഉന്നതിയിലേയ്ക്ക്രാഷ്ട്രത്തെ നയിച്ചപ്രഗത്ഭനായ സേനാനായക,അങ്ങേയ്ക്കുംഅക്ഷയമായ…
