ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

വിഷുപ്പുലരി .

രചന : ശ്രീനിവാസൻ വിതുര.✍ നാളെപ്പുലരുവാനായി,ഞാനുംഏറെയോ,കാക്കുന്നു രാവിതിലായ്.മേടപ്പുലരി വിടർന്നിടുമ്പോൾ!കാർമുകിൽ വർണ്ണനെയൊന്നു കാണാൻ.മഞ്ഞക്കണിക്കൊന്ന പൂക്കളാലേ!പൂജാമുറി ഞാനലങ്കരിച്ചു.പച്ചക്കറികൾ പഴങ്ങളുമായ്നല്ല കണിഞാനൊരുക്കി വച്ചു.തൂശനിലയിൽ വിളമ്പുവാനായ്തുമ്പപ്പൂ ചോറും കരുതിയല്ലോ!അംബലനാദത്തിനൊച്ച കാത്ത്നേരം പുലരുവാൻ കാത്തിരുന്നു.പ്രിയമാർന്നവർക്കൊരു കൈനീട്ടമായ്നൽകുവാൻ ഞാനും കരുതിവച്ചു!നാണയത്തുട്ടുകൾ മാത്രമാണെങ്കിലുംഅതിലെന്റെ ആത്മാവ് ചേർത്തു വച്ചു.എൻമുഖമൊന്ന് കണികാണുവാൻദർപ്പണം മുന്നിലായ് വച്ചുവല്ലോ!പൊൻക്കണി…

സോണി അംബൂ ക്കൻ്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാന അഡീഷണൽ ജോ .സെക്രട്ടറി സോണി അംബൂക്കൻ്റെ മാതാവ് ആനി തോമസ് ( 77 )അന്തരിച്ചു (3/28/2024).അധ്യാപികയായിരുന്നു . പാറപ്പുള്ളിൽ കുടുംബാംഗമാണ്‌ .ഭർത്താവ് തോമസ് അംബുക്കൻ (ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ) സഹോദരങ്ങൾ- ചിന്നു, റോസിലി,…

മായാപ്രപഞ്ചം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ആഴത്തിലാഴത്തിലൊന്നു ചിന്തിക്കുകിൽപാഴിരുളല്ലോ,പ്രപഞ്ചംഏതോ കുതന്ത്രത്തിനാധാരമായഹംബോധമായെത്തുംപ്രപഞ്ചം!ഞാനെന്ന തത്ത്വത്തിൽ നിന്നുരുക്കൊള്ളുന്നു,വാനവും ഭൂമിയുമെല്ലാം!ആവോ,യീഞാനൊന്നതില്ലെങ്കിലൊക്കെയുംകേവലം ശൂന്യമെന്നോർപ്പൂആയതിനാൽ സ്വയംദൈവമായ് മാറുവാ-നാവണമീനമുക്കെന്നുംദൈവമായ് മാറുകിൽപിന്നെ മറ്റൊന്നുമി-ല്ലേവമൊരിറ്റു ചിന്തിക്കാൻ!സത്യവും ധർമ്മവും നീതിയുംനമ്മളിൽനിത്യവുമുണ്ടാകുമെങ്കിൽഹൃത്തിലഭംഗുരമുജ്ജ്വലിച്ചേറിടുംസദ്രസമാ മഹത്ശക്തിആയതിന്നത്ഭുത സിദ്ധികൊണ്ടല്ലോനാ-മീയുലകത്തെ ദർശിപ്പൂആരബ്ധഭാവ സമസ്യകളോരോന്നു-മോരോന്നുമാഹാ രചിപ്പൂ!ഞാനൊന്നതില്ലെങ്കിലാ ദൈവവുംവ്യർത്ഥ-മീനാമറിയുകൊട്ടെന്നുംമായകൊണ്ടല്ലോ സമസ്തവുമങ്ങനെ,മായാതെ നിൽക്കുന്നിതുള്ളിൽഒന്നിൽനിന്നന്യമായൊന്നുമില്ലെന്നോരാ-നെന്നും നമുക്കായിടേണംഒന്നിൽനിന്നല്ലോപിറക്കുന്നനന്തമാ-മൊന്നിന്നനന്യതേജസ്സുംഒന്നുമില്ലൊന്നുമില്ലീവിശ്വവും നമ്മിൽമിന്നിമറയുമൊരിക്കൽ!ബോധമേ,യാമാസ്മരശക്തിയിങ്കൽ ഞാൻസാദരം കൈകൂപ്പിനിൽപ്പൂ!

മന്ത്രം

രചന : രാജു കാഞ്ഞിരങ്ങാട്✍ മഞ്ഞിൽപ്പൊടിച്ചുണർന്നൊരുവെൺതാരംപോലെ നീവെളളി വെളിച്ചമായെന്നുള്ളിലി –രിക്കുന്നുപുഞ്ചിരിച്ചെത്തം സത്യദീപമായ്പ്രകാശിപ്പൂഓമനേ നിന്നോർമ്മയെൻനെറുകിൽ ചുംബിക്കുന്നു മനസ്സാമുരക്കല്ലിൽഞാനുരക്കുമ്പോഴൊക്കെയുംകാഞ്ചനകണമായ് നീതീർക്കുന്നു പ്രഭാപൂരം പ്രണയ വിപഞ്ചിക മീട്ടുമെൻഹൃത്തടത്തിൽപിഞ്ഛികയായ് പ്രിയേ നീപരിലസിച്ചീടുന്നു പ്രിയങ്ങൾ പറഞ്ഞൊട്ടുംപരിഭവിച്ചിട്ടില്ല നാംപ്രണയപാവനത്വത്തെനുള്ളി നോവിച്ചിട്ടില്ല എത്രയഗാധം പ്രേമംഎത്ര നിഗൂഢം പ്രേമംആയിരം പ്രഭാതങ്ങൾപ്രണമിച്ചിടും മന്ത്രം

☘️ ക്രൂശിതൻ ☘️

രചന : ബേബി മാത്യു അടിമാലി✍ എല്ലാവർക്കും എൻ്റെ ഓശാന ഞായർ ആശംസകൾ🙏ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവർ,നന്മ ചെയ്യുമ്പോഴും വേട്ടയാടപ്പെടുന്നവർ, സത്യം വിളിച്ചു പറയുമ്പോൾ അവഹേളിക്കപ്പെടുന്നവർ അവരുടെല്ലാം പ്രതിനിധിയായി ഈ ഓശാന ഞായറിൽ ഒരു ക്രൂശിതൻ സംസാരിക്കുന്നു നിങ്ങളോട്….🙏 ഓശാന പാടി പുകഴ്ത്തി…

കറുപ്പിനേക്കാൾ കറുത്തത്

രചന : സന്തോഷ് പെല്ലിശ്ശേരി ✍ അല്ലയോ മലയാളമേ ,അറിഞ്ഞില്ലെ നമ്മുടെഅന്തസ്സതോതുന്നയീ‘ ആട്ട ‘ക്കഥ..?അഹങ്കാരം മൂത്തപ്പോൾആഢ്യയാമൊരുത്തി തൻഅല്പത്തമിന്ന്അങ്ങാടിപ്പാട്ടായ കഥ ..അനന്തപുരി തന്നിൽആട്ടം പഠിപ്പിക്കുമൊരുആലയത്തിൻ്റെഅമരത്തിരിപ്പവൾ ,ആറെൽവി രാമ –കൃഷ്ണനെപ്പറ്റിയൊരുആക്ഷേപം പറയുന്നുഅയ്യൊ , ലജ്ജിക്ക നാം..ആട്ടം – കറുത്തവർഅഭ്യസിച്ചൂടത്രെ ,അഭ്യസിച്ചാലോ – തെല്ലുംആടാനും പാടില്ലാ…

യക്ഷിക്കഥ

രചന : പണിക്കർ രാജേഷ് ✍ കൊട്ടാരംവീട്ടിലെ നാരീമണിക്കൊരുപുലയക്കിടാവിനോടിഷ്ട്ടം തോന്നിആരുമറിയാതെ ഹൃത്തിലൊളിപ്പിച്ചമോഹത്തെയൂട്ടിവളർത്തിയവൾ യക്ഷിപ്പറമ്പിലെക്കൽവിളക്കൊന്നതിൽസന്ധ്യക്കു ദീപം തെളിഞ്ഞുകത്തികൊട്ടാരക്കെട്ടിലെപ്പെണ്ണിന്റെയുള്ളിലാകാമുകരൂപം തെളിഞ്ഞുവന്നു മോഹമുദിച്ചൊരു രാവിലവൾ, തന്റെമോഹനചന്ദ്രനെയൊപ്പംകൂട്ടിതോഴിതൻനാവിൽനിന്നക്കഥയെപ്പോഴോതൂവിയടുക്കളക്കെട്ടിനുള്ളിൽ കാതുപലതും കയറിയങ്ങക്കഥമൂത്തചെവിട്ടിലുമെത്തി വേഗംആഢ്വത്വമങ്ങു ജ്വലിച്ചുയർന്നു പിന്നെആരാച്ചാർക്കാളു പറഞ്ഞയച്ചു പിറ്റേന്നുരാവിലെ കാഞ്ഞിരച്ചോട്ടിലായ്ചത്തുമലച്ചോരു രൂപം കണ്ടുആളുകളോടിയടുത്തു ചെന്നപ്പോഴോപുലയച്ചെറുക്കന്റെ പ്രേതമാണ്. മുത്തി പറഞ്ഞുരസിച്ച…

കാറ്റു പറഞ്ഞത്

രചന : മംഗളാനന്ദൻ ✍ പശ്ചിമതീരത്തു നിന്നുമണഞ്ഞൊരുവൃശ്ചികക്കാറ്റു പറഞ്ഞുവല്ലോ,വേനൽ വരുന്നുണ്ടു പിന്നാലെ പൊള്ളുന്നമീനമാസത്തിൻ കനലുമായി.കർണ്ണികാരങ്ങളിലപൊഴിക്കും, പീത-വർണ്ണ പുഷ്പങ്ങൾ കണിയൊരുക്കും.ഇക്കൊല്ലം കൊന്നകളൊക്കെയും നേരത്തേപൂക്കുമെന്നും കാറ്റു ചൊല്ലിയത്രേ!മേടസംക്രാന്തി പിറന്നതിൻ മുന്നേയീ-നാടു മഞ്ഞപ്പട്ടുടുത്തു നിന്നു.പാടും വിഷുപ്പക്ഷി,സാമോദമീ മുളം-കാടിൻ തണലിലൊളിച്ചിരുന്നു.മേടം കഴിഞ്ഞിട്ടിടവം പകുതിയായ്ചൂടു കടുപ്പിച്ചു വേനൽ നീണ്ടു.വന്ധ്യമേഘങ്ങൾക്കു…

തോറ്റ കുട്ടി

രചന : ജോയ് പാലക്കമൂല ✍ തോറ്റ കുട്ടിയുടെ,താളുകൾ നോക്കിയിട്ടുണ്ടോ?ചളിപുരണ്ട്, കീറിപ്പറിഞ്ഞ്ചിലപ്പോൾ റോക്കറ്റായി പറന്നുപോയത്….ചന്തി കീറിയ ട്രൗസറായിട്ടുംചെമ്പിൽ വേവുന്ന ഉപ്പുമാവായിട്ടും,ആ താളുകൾക്കൊരാത്മബന്ധം ഉണ്ട്ജീവിതം സംവേദിക്കുന്നത്അവർ തമ്മിലാവും.വിജയച്ചവരുടെ പുഞ്ചിരിയിൽ,നിങ്ങളാ ആത്മവേദന അളക്കരുത്. തോറ്റ കുട്ടിയുടെ,സുവിശേഷം കേട്ടിട്ടുണ്ടോ?തോട്ടിലെ പരൽമീനുകളോടും,വഴിയിലെ പുൽച്ചാടികളോടും,കശുമാവിൻ കൊമ്പുകളോടുമാണ്,അതവൻപറഞ്ഞു കൊടുത്തത്പൊട്ടിയ സ്ളേറ്റിലെ,ആനമുട്ടയുമായി…

” കൂട്ടുകാരിക്ക് “

രചന : ഷാജു. കെ. കടമേരി ✍ അനാഥത്വത്തിന്റെനിലവിളികൾ കോറിവരഞ്ഞിട്ടമുറിവുകൾ തുന്നിക്കെട്ടിയജീവിതം ഉള്ളിലൊതുക്കിഅവൾ കോളേജിലേക്ക്വരുമ്പോൾസൗഹൃദത്തിന്റെ കടലാഴങ്ങൾകെട്ടിപ്പുണർന്ന് മയങ്ങുംവരാന്തയിൽ പുതുവസന്തത്തിന്റെവെയിൽനാളങ്ങൾ ചിറക് വിരിക്കും.അടക്കിപ്പിടിച്ചതേങ്ങലുകൾ വലിഞ്ഞുമുറുക്കിഞങ്ങൾക്കിടയിലവൾതമാശകൾക്ക് തിരി കൊളുത്തും.സൗഹൃദത്തിന്റെ വാതിലുകൾമലർക്കെ തുറന്നിട്ട്‌ ഞങ്ങളുടെനെഞ്ചിലവൾ സ്നേഹത്തിന്റെകവിത കുറിക്കും.തീ കോരിയിട്ട അനുഭവങ്ങൾകത്തുന്ന കാറ്റാടി മരങ്ങൾക്കിടയിൽതല ചായ്ച്ചുറങ്ങുന്ന ചിത്രങ്ങൾവാക്കുകളായ്…