രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ചിലരുണ്ടു കപികൾ,കവിവേഷധാരികൾ;ചിലുചിലെ,യെന്തോ ചിലയ്ക്കുന്നവർ!മലരിന്റെ മണമറിഞ്ഞീടാത്തവർ,മന്നിൽ,മധുവിന്റെ ഗുണമറിഞ്ഞീടാത്തവർ!മലയാള ഭാഷതൻ ഭംഗി കെടുത്തുന്നമലയാളനാടിൻ വിദൂഷകൻമാർ!പലവ്യഞ്ജനങ്ങളൊന്നൊന്നുമേ,യില്ലാതെ;പല,പലകറികളൊരുക്കുന്നവർ!കവിതയ്ക്കു മുന്നിൽ വിഷംവച്ചുനീട്ടുന്ന,കവനവിധ്വംസകർ വേട്ടനായ്ക്കൾ!കവികൾ!കവികൾ!സ്വയം വാഴ്ത്തിപ്പാടുന്ന,കപികളേ,നിങ്ങൾ കവികളെന്നോ!നട്ടംതിരിഞ്ഞു നടപ്പൂനിങ്ങൾ വേദി,കിട്ടുകിൽ കൊട്ടി ഘോഷിച്ചീടുവാൻ!ആട്ടക്കഥയെങ്ങാൻ കേട്ടാൽ ദഹിച്ചിടാ;പാട്ടിനുപോയിപരിഹസിക്കും!മട്ടുകൾകണ്ടാൽ മഹാകവികൾ നിങ്ങൾ;പൊട്ടക്കവിതകളാണുകൈയിൽ!കട്ടകളില്ലാതെ,കട്ടളയില്ലാതെ;കെട്ടിടം വയ്ക്കുന്ന മേസ്തിരിമാർ!പുത്തനെഴുത്തിന്റെ,യപ്പോസ്തലർ,കാവ്യ –സത്തയറിയാത്ത…