ആറൻമുള ഉതൃട്ടാതി വള്ളംകളി (നതോന്നതയല്ല) 🛶🛶🛶🛶
രചന : മംഗളൻ കുണ്ടറ✍️ പണ്ടുമങ്ങാട്ടില്ലത്തുനിന്നാറൻമുള-യ്ക്കോണക്കാഴ്ചപമ്പവഴി കൊണ്ടുവന്ന ഭട്ടതിരിയെ..പമ്പാനദിമദ്ധ്യേ കവർച്ചക്കാരിൽനിന്നുരക്ഷിക്കാൻപണ്ടുകരക്കാരകമ്പടി സേവിച്ചതോ..പല തലമുറകൾ കഴിഞ്ഞിട്ടിന്നുംകരക്കാരാപമ്പാനദിയിലൂടകമ്പടി സേവിപ്പൂ..കേരളത്തിൻ സാംസ്കാരിക ചിഹ്ന-ങ്ങളിലൊന്നാണല്ലോകേരളവാസ്തുവിദ്യയാൽ നിർമ്മിച്ചചുണ്ടൻ..ആറൻമുള ഭഗവാന്റെ തിരുസാന്നിദ്ധ്യ-വിശ്വാസംആദരവാൽ വ്രതശുദ്ധിഭക്തി-യോടെയും..ഓരോ കരക്കാരുടെയും ചുണ്ടൻവള്ള-മരങ്ങേറിഓരോ കരക്കാരും വീറോടണിനിരന്നു.. ആറൻമുള ഭഗവാന്റെതെയ് തെയ് തക തെയ് തോംആറൻമുള ഭഗവാന്റെതിത്തിത്താ തിത്തെയ്…
