ആർക്കോ വേണ്ടി തളിർക്കുന്നു നാമ്പുകൾ
ആർക്കോ വേണ്ടി വിടരുന്നു മലരുകൾ
ആർക്കോ വേണ്ടി ചിലക്കുന്നു പറവകൾ
ആർക്കോ വേണ്ടി വിളയുന്നു
കായകൾ.
തോറ്റവനോട് യുദ്ധമരുത്
അവനിനി ഒന്നും നോക്കാനില്ല
പരാജിതൻ്റെ ഉത്തരം മൗനമായേക്കാം
മൗനത്തിനപ്പുറം മരണമായേക്കാം.
നിരന്തരമായ പീഠകൾ ഒരാളെ
നിർഗുണനാക്കാം നിർഭയനുമാക്കാം
നുണകളാലുയർത്തിയ
ഉരുക്ക് കോട്ടകളെല്ലാം
ചില്ലുകൂടാരമായ് തകർന്നടിഞ്ഞേക്കാം.
കെട്ടുകഥകളും ഭാവനകളും ജീവിതത്തിൽ
താല്ക്കാലിക നിറപ്പകിട്ടേകാം.
ഒടുവിലത് ദുരിതമായ് മാറാം
വരാതിരിക്കില്ല തോൽവിതൻ നാളുകൾ.
വിജയിയുടെ പിന്നാമ്പുറങ്ങളിൽ
കാണാകഥകൾ പലതുമുണ്ടാകാം
തോൽവിയുടെ പിന്നാമ്പുറങ്ങളിൽ
അറിയാ കഥകൾ പലതുമുണ്ടാകാം.
പകയുടെ കനലുമായ് ജീവിച്ചു തീർപ്പവർ
പാഴ്ജൻമത്തിലാണെന്നു നിശ്ചയം.
ചെയ്തുള്ള നൻമകളെല്ലാം മറന്നിട്ട്,
ചെയ്യാത്ത തിൻമയുടെ പിറകെ പായുന്നവർ.
നാവിനാൽ മുറിവേറ്റു വീണവരെത്ര,
കരിംനാവിനാൽ മുറിവേറ്റു വീണവരെത്ര
കണ്ണിനാൽ കരിഞ്ഞുണങ്ങിയോരെത്ര,
കരിം കണ്ണിനാൽ കരിഞ്ഞുണങ്ങിയോരെത്ര.
ഇന്നലെകൾ മറന്നേക്കുക
ഇന്നിൻ്റെ ജാലകം തുറന്നേക്കുക.
നാളെയെന്നൊന്നുണ്ടാവണമെന്നില്ല.
നാലാളുപോലും മറന്ന് പോയിടാം.
ജീവിതമെപ്പോഴും മധുരമാകില്ല
മാമരമെപ്പോഴും തണലുമാകില്ല.

By ivayana

Leave a Reply

Your email address will not be published. Required fields are marked *