വ്രതശുദ്ധിയുടെ പുണ്യമാസം.കഴിഞ്ഞ് ഇന്ന് ചെറിയ പെരുന്നാൾ.പഴമയിൽ നിന്ന് വ്യത്യസ്തമായി,, ജാതി മത വേർതിരിവില്ലാതെ,,,സന്ധ്യാനേരം നോമ്പുതുറയും വിരുന്നു കൂടലും ഒക്കെ കൂടി,,
കഴിഞ്ഞ ദിവസം,, ഒരുകൂട്ടുകാരൻ,തന്റെ സഹപാഠികൾക്കായി ഒരുക്കിയ ഇഫ്താൽ വിരുന്ന്., പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും കൂട്ടുകാർ പങ്കുവച്ച ഫോട്ടോ,, വീഡിയോ ഒക്കെ കണ്ടപ്പോൾ മനസു നിറഞ്ഞു.. കൂട്ടത്തിൽ ഹിന്ദുവായ ഒരു കൂട്ടുകാരി നോൻപ് നോറ്റതും പറഞ്ഞു കേട്ടു. ശിവരാത്രി വ്രതവും അഷ്ട്ടമി രോഹിണിയും ഒക്കെ അനുഷ്ഠിക്കുന്ന ഈ കൂട്ടുകാരിക്ക് തോന്നിയഒരു കൊച്ചു മോഹം., ഒരു ദിവസം റംളാൻ വ്രതം കൂടി ആയി കളയാം എന്ന്.

കഴിഞ്ഞു പോയകാലത്തെ അനുഭവങ്ങളും, ജനിച്ചു വളർന്ന പ്രദേശത്തെ ചില സമ്പ്രദായങ്ങളെ കുറിച്ചും,, ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തെ,,, അവിടുത്തെ രീതികൾ,, സ്നേഹ സമ്പന്നരായിരുന്ന,, അദ്ധ്യാപകരെക്കുറിച്ച്,, ഒക്കെ ഇടക്ക് ഓർമവരുമ്പോൾ,, അത് ആരോടെങ്കിലും പങ്ക് വയ്ക്കുന്നെങ്കിൽ,,,അത്, ആ കാലഘട്ടത്തിൽ കൂടെയുണ്ടായിരുന്നവർ,, അല്ലെങ്കിൽ,, സഹപാഠികളോട് ആണെങ്കിൽ,, വല്ലാത്തൊരു മനസുഖം തന്നെയായിരിക്കും.
എന്നാൽ,,,ആ പഴങ്കഥകൾ,,പുതു തലമുറയിൽ പെട്ട,, എത്ര പ്രിയങ്കരരായ കൂട്ടുകാരായാൽ പോലും,, അൽപസ്വൽപമൊക്കെ ഒന്ന് കേട്ടെന്നുവരുത്തി. ഒടുക്കം ഒരഭിപ്രായമുണ്ട്.,, “നല്ല തള്ള് തന്നെ”
എന്ന്.
84-85 ൽ തുടങ്ങി 94ൽ അവസാനിച്ച വിദ്യാലയ ജീവിതം…
ആദ്യാക്ഷരം പഠിച്ച വിദ്യാലയം.

ഇസ്ലാം മത വിശ്വാസികൾ കൂടുതൽ താമസിക്കുന്ന ഒരു പ്രദേശം., മുസ്ലിം പെൺകുട്ടികൾക്ക് കൂടി പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമായി അവിടത്തെസർക്കാർ വിദ്യാലയത്തിലെ അന്നത്തെ പ്രവർത്തനരീതികൾ,,
ഇസ്ലാം മത വിഭാഗക്കാർ കൂടുതൽ,,
അല്ലെങ്കിൽ അവർ മാത്രമായി താമസിക്കുന്ന ഒരു പ്രദേശത്തെ,, വിദ്യാലയം. ആഴ്ചയിൽ,, വെള്ളി, ഞായർ അവധിയും ശനി പ്രവർത്തി ദിനവും.
പഠന സമയത്തിനുമുണ്ട് പ്രത്യേകത.
രാവിലെ പത്തര മണി മുതൽ വൈകിട്ട് നാലര മണി വരെ.
സ്കൂളിന് തൊട്ട് തന്നെയുള്ള മദ്രസയിലെ രാവിലത്തെ പഠനം കഴിഞ്ഞ്,,വീടുകളിലെത്തി, മതാചാര്യപ്രകാരമുള്ള വേഷം ( വെളുത്ത, മക്കന എന്ന് പറയുന്ന തട്ടം.,വെള്ള തൊപ്പി ) ഒക്കെ മാറി,, പ്രഭാത ഭക്ഷണവും കഴിച്ച് സ്കൂളിലെത്താൻ വേണ്ടി ക്രമീകരിച്ച സമയം. വെള്ളിയാഴ്ചയിലെ പള്ളിയിൽ പ്രാർത്ഥനക്കായി മാറ്റിവച്ച അവധി,,
ശനിയാഴ്ച പ്രവർത്തി ദിനവും.

ഒന്നാം തരത്തിൽരണ്ട് ഹിന്ദു കുട്ടികൾ,, ഞാനും ഇളയഛന്റെ മകളും.. രണ്ടിലോ, മൂന്നിലോ എന്നറിയില്ല… രണ്ട് ആൺകുട്ടികൾ,, നാലിൽ ഒരു ചേച്ചിയും അനിയത്തിയുമായി രണ്ട് പെൺകുട്ടികൾ.
. അങ്ങനെ ആറ് പേര്.
ആദ്യം നാലാം തരം മാത്രമായിരുന്നത് പിന്നെ ഓരോ വർഷവും ഓരോ ക്ലാസ് അധികരിച്ച്അഞ്ച്, ആറ്, ഏഴ് വരെ ആയി. കൂടെ നമ്മുടെ ഇളമുറക്കാർ
കൂടിയും,, മറ്റൊരു നാട്ടിൽ നിന്ന് വീട് മാറി വന്ന രണ്ട് മൂന്ന് പേരും കൂടി ചേർന്നപ്പോൾ,കുറച്ച് കൂടി അംഗസംഖ്യ കൂടി.
ഒരു റംസാൻ വ്രതകാലം.

പതിവ് പോലെ മാർച്ച്മാസം,, മറ്റ് വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷ
തുടങ്ങി. എന്നാൽ,,ഇവിടെ അറബി മാസത്തിലെ കണക്കും,, ഉദയാസ്തമയവും ഒക്കെ ചേർന്ന് നോൻപ് കാലം കണക്കിലെടുത്ത്,,
അദ്ധ്യയന ദിവസങ്ങൾക്കു മാറ്റം വരുത്തി. മാർച്ച്‌ മാസം അവധി കഴിഞ്ഞ് ഏപ്രിൽ പരീക്ഷ.
അടുത്തുള്ള യുപി സ്കൂളിലെ ഏഴാം ക്ലാസുകാരനോട്‌ അന്നന്നത്തെ ചോദ്യപേപ്പർ വാങ്ങി
കുത്തിയിരുന്ന് ഉത്തരങ്ങൾ ഹൃദിസ്ഥമാക്കി. ഇരുന്ന് പഠിച്ചു എന്നത് നല്ല കാര്യം. എന്നാൽ,, നീണ്ട ഇടവേളക്ക് ശേഷം തങ്ങൾക്ക് മാത്രമായി ചോദ്യപേപ്പറുകൾ മാറ്റി അച്ചടിച്ചതിനാൽ,, പഠിച്ചു വച്ച ഒറ്റ ചോദ്യവുംഉപകാരപ്പെട്ടില്ല.

ബാലകലോൽസവം, നടക്കുന്ന സമയം.,അൽപസ്വൽപം കലാവാസനയുള്ള മുസ്ലിം പെൺകുട്ടികൾക്ക് പങ്കെടുക്കാൻ അനുമതിയുള്ള ഒരേയൊരു കലാരൂപം ഒപ്പന മാത്രം. മറ്റ് ഇനങ്ങളിൽപരിശീലനം കിട്ടിയാലും അത് വേദിയിൽ അവതരിപ്പിക്കാൻ
മദ്രസയിലെ ഉസ്താദ് മാരുടെ അനുവദിക്കാത്ത കാലം. നന്നായി സംസാരിക്കുന്ന,, സംഗീതാഭിരുചിയുള്ളഒരു കൂട്ടുകാരിയെ കഥാപ്രസംഗ മൽസരത്തിലേക്ക്,,നല്ലരീതിയിൽ പരിശീലിപ്പിച്ചു കഴിഞ്ഞ്,, ഉപജില്ലവേദിയിൽ പങ്കെടുക്കാൻ ദിനങ്ങൾ ബാക്കി നിൽക്കെ,,അവരുടെ രക്ഷിതാക്കളെയും പരിശീലിപ്പിച്ച അദ്ധ്യാപകരെയും വിലക്കിയത്,,
ഒരു ടീച്ചർ രണ്ടാം തരത്തിലെ ഒരു കൊച്ച് കുട്ടിയെ നൃത്തം പഠിപ്പിച്ചതും അരങ്ങിലെത്തിക്കാൻ സമ്മതിച്ചില്ല. ആ കാലഘട്ടത്തിൽ.

ഇന്ന് ആ പ്രദേശം,ആ വിദ്യാലയം, ഒക്കെ എങ്ങനെയെന്ന് അറിയില്ല.അന്നത്തെ ഒരുകൂട്ടുകാരികഴിഞ്ഞ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തപ്പോൾ,, അവളുടെ നാലിലോ, അഞ്ചിലോ പഠിക്കുന്ന മകൾ, വേദിയിൽ,, സംഗീതത്തിനൊപ്പം താളത്തിൽ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ,, കുറച്ച് അത്ഭുതം തോന്നാതിരുന്നില്ല.
മുൻപ്,, നൃത്തം ചെയ്യുന്നതിന് വിലക്ക് കിട്ടിയ പെൺകുട്ടിയുടെനന്നായി പാട്ട് പാടുന്നസഹോദരന്റെ മകൻ,, ഇന്ന് ചാനലുകളിലൂടെയും മറ്റ് വേദികളും കീഴടക്കിക്കൊണ്ടിരിക്കുന്നു..അവന്റെ കൂടെ സർവ്വസ്വതന്ത്രയായി ഒരു വേദിയിൽ കണ്ടപ്പോൾ, നിരാശയോടെകരഞ്ഞ പഴയ കുഞ്ഞ് മുഖം ഓർത്തു പോയിരുന്നു.

എന്തൊ,,സർക്കാർ വിദ്യാലയമായിട്ട് കൂടി, പ്രദേശവാസികളുടെ സൗകര്യാർത്ഥം,, സമയ ക്രമത്തിൽ പ്രവർത്തിച്ചിരുന്ന,, ഒരു വിദ്യാലയത്തിലെ അദ്ധ്യാപകരോട് ഏതാനും ആളുകൾക്ക് മാത്രം വിയോജിപ്പ് തോന്നിയിരുന്നത്,, ഒരിക്കൽ,, മതാചാരപ്രകാരമുള്ള,, വേഷം,,( മക്കന, വെള്ള തൊപ്പി) ഒക്കെ ധരിച്ച് കുട്ടികൾ എത്തിയപ്പോൾ,, അദ്ധ്യാപകരടക്കം, മറ്റുള്ള നമ്മളുംഅമ്പരന്നു.. എവിടുന്നോ, എന്തൊ സംസാരം കേട്ടെങ്കിൽ എന്നോർത്താവാം,, ഉസ്താദ് മാർ,, മുന്നിലെ റോഡിൽ കൂടിയും പിറക് വശത്തെ വഴികളിൽ കൂടിയും ഇടക്കിടെ സഞ്ചരിച്ചു കൊണ്ടിരുന്നു. എന്നാൽ,, അവർക്ക് എതിരായി യാതൊരു പ്രകോപനവുമില്ലാതെ,, അന്നും അദ്ധ്യയനം കഴിഞ്ഞു
കാലം മാറി. ദേശംപുരോഗതിയിലും വേഷവിധാനങ്ങൾ പുതുമയിലുമായെങ്കിലും അന്നത്തെ നാടും,, വിദ്യാലയവും അവിടുത്തെ ആചാരങ്ങളും,, ചിലർക്ക് മാത്രമായ ജാതി വേർതിരിവും ഇടക്കിടെ ഓർത്ത് പോകും.,

കാലത്തിനൊപ്പം മാഞ്ഞു പോകാത്ത ഓർമകൾ ഇനിയുമേറെ., വിദ്യാലയത്തിന് മുന്നിലെ റോഡിൽ കൂടി ഗാംഭീര്യത്തോടെ നടന്നു പോകുന്ന,, കുട്ടികൾ സുശീലാ എന്ന് വിളിക്കുമ്പോൾ തുമ്പികൈ ഉയർത്തി സലാം വയ്ക്കുന്ന ഹാജിയാരുടെ ആനയും,, ആഴ്ചയിലൊ,,മാസത്തിലൊ ഒരിക്കൽ കട,, കട ശബ്ദത്തിൽ കടന്നുപോകുന്ന കാളവണ്ടിയും അതിന് പുറകിൽ തൂങ്ങിയാടുന്ന റാന്തൽ വിളക്കും,,,
നാട്ടിൽ ആദ്യമായി ടെലഫോൺ വന്നപ്പോൾ,, റോഡരികിൽ നാട്ടിയ തൂണുകളൊന്നിൽ ചെവി ചേർത്ത് വച്ച്,,, മറ്റൊരു തൂണിൽ കല്ലൊ,,വടിയൊ കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കി,, അപ്പുറം കേൾക്കുന്നുണ്ടാ എന്ന് പരിശോധിച്ച നിഷകളങ്കതയൊക്കെ,,, മൊബൈൽ ഫോൺ ഉപയോഗത്തിന്റെഅതിപ്രസരത്തിലുള്ള പുതുതലമുറയോട് പറഞ്ഞാൽ മനസിലാവുമോ.

ഇന്ന്,, കൂറ്റൻ മതിൽ കെട്ടിനുള്ളിൽതിങ്ങിവിങ്ങി, ഇരുനില കെട്ടിടം ആ പഴയ,, വിദ്യാലയത്തെ,,, ഒന്ന് മുതൽ ഏഴ് വരെയും, മാറി മാറി ഇരുന്ന ക്ലാസ് മുറികളെ,, മറച്ചിരിക്കുന്നതായി കാണുമ്പോൾ, പഴയ കൽ പടവുകളിറങ്ങി ചെല്ലുന്ന
കളിമുറ്റവും,,, നിരന്നിരുന്ന് ഉച്ചക്കഞ്ഞി വാരിക്കഴിച്ച വരാന്തയും ഒക്കെ പഴയ രീതിയിൽ കാണാൻ തോന്നിപോകും

By ivayana

Leave a Reply

Your email address will not be published. Required fields are marked *