രചന : റഹീം പുഴയോരത്ത് ✍️
അവൾക്കയാളോട് കാമമാണ്,
അയാളോട് മാത്രമല്ല-
അനേകം പേരിലേക്കു പടരുന്ന കാമം.
അവളുടെ പ്രണയവും കാമത്തിന്റേതാണ്,
അതിനവളിൽ അനേകം അർത്ഥങ്ങളുണ്ട്.
ശലഭം പൂവിനെ പ്രണയിക്കുന്നത്
തേൻ നുകരാൻ മാത്രമാണെന്ന്
അവൾ ഉറപ്പിച്ചു പറയുന്നു.
അവളുടെ ഉള്ളിലെ പ്രണയവും
കാമത്തിന്റെ മറ്റൊരു പേരുമാത്രം.
കടലോളം കുടിച്ചാലും
അടങ്ങാത്ത ദാഹമാണവൾക്ക്.
ഒരു മാംസളതയിലും
ആ വിശപ്പടങ്ങിയില്ല.
ഓരോ രാവിലും അവൾ ഇര തേടുകയാണ്.
പിഴച്ചുപോയത് അവൾക്കോ?
അതോ അവളുടെ പ്രണയത്തിനോ?
അതല്ല, ശരിയുടെ പക്ഷം പിടിച്ചു നിൽക്കുന്ന
അവളുടെ അടങ്ങാത്ത കാമത്തിനോ?
