രചന : അഡ്വ: അനുപ് കുറ്റൂർ ✍️
വിഭാതത്തിലുയ്യോയെറിയന്മാരെല്ലാം
വൃത്തമുണ്ടാക്കുന്ന തിത്താന്തത്തിലായി
വിക്ഷേപമായോരുദ്ധരണിയുമായെങ്ങും
വൃദ്ധിയുണ്ടാക്കാനായിയലയുകയായി.
വാരീവിശുദ്ധപ്പെരുമാസ്നാനത്താൽ
വ്യസനമെല്ലാമെങ്ങോയോടിപ്പോമെന്ന്
വാണിയുമായെങ്ങും മദം മാറ്റാമെന്നുള്ള
വ്യാമോഹമോടുള്ള ബന്ധനാലയത്തിൽ.
വിശ്വത്തിനാധാരമോരേയൊരീശ്വരൻ
വീക്ഷണത്തിലായെല്ലാമരുമമക്കളും
വേറിട്ടൊരുപുത്രനെന്നില്ലയുള്ളിലായി
വാലായിയുള്ളവർ ബോധവാന്മാരാകു.
വിശാലതയാർന്ന ദർശനങ്ങളിലെല്ലാം
വംശാവലിയെന്നതൊന്നായുള്ളാരംഭം
വിവിധമാകിയുൾക്കാഴ്ചയനേകമായി
വീണതെല്ലാമെങ്ങനെയുൽകൃഷ്ടമായി.
വാഴുന്നവനോ സർഗ്ഗമെല്ലാമൊന്നായി
വാദത്തിലെല്ലാം സൽസന്താനങ്ങളായി
വലുതാകിയ ഉലകത്തിലേ വൈവിധ്യം
വേവ്വേറേയാക്കിയ സ്വാർഥമതികളാൽ.
വാഹിനിയാകിയയാദ്യസൂതികാഗൃഹം
വടിവിലൊരുക്കിയ വാരിയിലായെല്ലാം
വിശുദ്ധരായാദ്യം പിന്നെയശുദ്ധരായി
വിലയിക്കുന്നേരമശുദ്ധിയലിഞ്ഞീടും.
വൈകല്യമേറിയ സങ്കുചിതത്താലിന്നും
വേദനയെല്ലാമൊടുക്കാനെഴുത്തുകൾ
വാല്യങ്ങളായി പെരുപ്പിച്ചതാം പാട്ടുകൾ
വിശാഖനേയുമന്ത്യം സദൃശനാക്കുന്നു.
വീണ്ടുവിചാരമൊഴിഞ്ഞ സുവിശേഷം
വിവക്ഷകരാക്കിയീ സൃഷ്ടിജാലങ്ങളെ
വേവ്വേറെയെന്നെന്ന പോരിമയാലയ്യോ!
വാളും കുരിശുമോയടരാടാനായുധം.
വ്യഗതയാലെയെതിരാക്കുമുത്പാദനം
വൈഭത്താലങ്ങുവരച്ച ദൈവങ്ങളും
വീരതയേറുന്നോരത്ഭുതപ്രഭാവങ്ങൾ
വിരതമാക്കാനുള്ള ശരാരുവിൻദർശനം.
വിശാലമേറിയ ചിന്തകളറിയാതെല്ലാം
വീക്ഷണമെല്ലാം ആധിപത്യത്തിലുന്നി
വരഞ്ഞു വരഞ്ഞൊരാ ചരിത്രത്തിലായി
വീണെത്രഗളഛേദനാനിണമടയാളമായി.
വട്ടമില്ലാത്തൊരാതനിയാവർത്തനങ്ങളെ
വരിവരിയായിയെടുത്തു പഠിച്ചെന്നാൽ
വിലയിടാനാകിയയുക്തിഭദ്രതയാലെല്ലാം
വിഷമില്ലാത്തതാമമൃതഗായത്രിയായിടും.
വിന്യാസത്തിലായയതിക്രമങ്ങളെല്ലാം
വാടയാക്കിയിളയെയാധിപത്യത്തിനായി
വിശുദ്ധരെന്നോരലങ്കാരയടയാളങ്ങളെ
വേർതിരിക്കാനറിയേണം യുക്തിയാൽ.
വസുധാവിഭൂതിയിണങ്ങാതെയായാൽ
വാരണയായപ്രകൃതിയൊടുക്കുവാൻ
വൃഷ്ണിയാർന്നുഗ്രവിരോധത്തിനാലെ
വിസർഗ്ഗത്തിലായിതാപമധികമാക്കിടും.
വിശുദ്ധമായുള്ളവൃത്താന്തവൃത്തത്തിൽ
വളയാതെല്ലാമുണർന്നുനൃത്തമാടുകിൽ
വിരോധമെല്ലാമൊഴിഞ്ഞവളലിവിലെല്ലാം
വിഷയവിനീതമായെല്ലാംഭദ്രമാക്കീടുവാൻ.

