ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

തെയ്യാമ്പുറത്തു മറിയാമ്മ പൗലോസ് (88) നിര്യാതയായി .

തൃശ്ശൂർ ചുവന്നമണ്ണ് തെയ്യാമ്പുറത്തു പരേതനായ പാലോസിന്റെ ഭാര്യ ശ്രിമതി മറിയാമ്മ പൗലോസ് 88 വയസ്സ് ഇന്ന് രാവിലെ സ്വവസതിയിൽ നിര്യാതയായി . സംസ്‌കാര ചടങ്ങുകൾ നാളെ ( 24/07/2020) രാവിലെ 11 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ…

‘ഓർമ്മയുടെ ഋതുഭേദങ്ങൾ’.

തൃശൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമം.പുതുക്കാട്…..അവിടേ, നാൽപ്പതു വർഷം മുൻപ്,ഒരു തകര പോലെ മുളച്ചുപൊന്തിയ മനുഷ്യജന്മം അവൻ്റെ ഓർമ്മകളിലൂടെ പിന്തിരിഞ്ഞു നടക്കുകയാണ്. ഇന്നത്തെ ആത്മബന്ധങ്ങളുടെ അപചയ കാലത്ത്,കഴിഞ്ഞകാലത്തിൻ്റെ നന്മകൾ പൂവിട്ട നാട്ടുവഴിയിലൂടെ ഒന്നു സഞ്ചരിക്കുകയാണ്.സ്നേഹബന്ധങ്ങളും, സൗഹൃദങ്ങളും, കാശിത്തുമ്പപ്പൂക്കൾ വിടർത്തിയ ചെമ്മൺ വഴിയിലൂടെ,എൻ്റേതെന്നും,…

പൂങ്കാറ്റിനോട് ….. Madhavi Bhaskaran

പഞ്ചമി രാവിന്റെ പൂമെത്തയിൽ വാസരസ്വപ്നവും കണ്ടുറങ്ങാൻചന്ദനത്തൈലസുഗന്ധവുമായ്തൈമണിത്തെന്നലേ നീയണഞ്ഞോ..? ആരാമ സൗന്ദര്യദേവതയാംസുന്ദരസൂനമാം ചെമ്പനീരിൻകാതിൽ സ്വകാര്യവുമോതി വന്നോ:ഏറെ കിന്നാരങ്ങൾ നീ മൊഴിഞ്ഞോ? രാവിൻ പ്രിയ സഖിയാം സുമത്തിൻചാരെ നീ തെല്ലിട നിന്നു വന്നോ…..നിന്നിഷ്ടയാം നിശാഗന്ധി തന്റെ ‘…പ്രേമാർദ്ര സൗരഭ്യ ചുംബനങ്ങൾ …. നിൽമനതാരിൽ കുളിർപകർന്നോപുത്തനിലഞ്ഞിപ്പൂ…

സ്നേഹബലി …. Pattom Sreedevi Nair

കദനങ്ങൾ കോർത്തകല്പടവിൽ ഞാനിന്ന്അകലങ്ങൾ നോക്കികണ്ണീർതുടച്ചു ….. അകലങ്ങൾ ആത്മാവിൻആഴങ്ങൾ അറിയുന്നഅരികുകൾ നോക്കീഞാൻ വെറുതെനിന്നൂ … ഇന്നുവരുന്നോരോവിരുന്നുകാരൊക്കെയും .ബന്ധു ക്കളാണെന്നതിരിച്ചറിവിൽ ……! ആരോ ആരാണിവരെന്നറിയാത്തഅതിശയ മായി നിന്നുപോയീ …അറിയാത്തപോൽവീണ്ടും നോക്കി നിന്നു …! എവിടെയോ കണ്ടു മറന്നമുഖങ്ങളിൽകണ്ടു എന്നാത്മപൈതൃ കത്തെ ! കണ്ടു…

നിർമ്മല പ്രേമം …….. Shibu N T Shibu

പൂവേ നിന്നേ തല്ലിക്കൊഴിക്കില്ല ഞാൻഎന്നിട്ടും നീ എന്തേ പൊഴിഞ്ഞു വീഴുന്നു … പ്രണയമേ നിന്റെ പിന്നാലേ വരുന്നില്ല ഞാൻഎന്നിട്ടും നീ എന്നുള്ളിൽ ഒട്ടിപ്പിടിക്കുന്നു … സുന്ദരീ നീ എന്നേ പിരിഞ്ഞു പോയീടുന്നുഎന്നിട്ടും ഞാൻ നിന്റെ പിന്നാലേ കൂടീടുന്നു. പ്രേമമേ നിന്നേ ഞാൻ…

ശാപജന്മങ്ങൾ …. Satheesh Iyyer

ഈറനാം സന്ധ്യയിൽഇരുളിന്റെ മറവിൽഈറനായ് പെയ്തുവോ നിൻ കണ്ണുകൾ… തണുവുള്ള രാവുകൾഉരുകുന്ന നിമിഷങ്ങൾചടുലമാകുന്ന ഭ്രാന്തമാം ചിന്തകൾ…!! മനസ്സിന്റെ ഉൾക്കാട്ടിൽ വെള്ളിടിവെട്ടിഓർമ്മതൻ പ്രളയം കുത്തിയൊലിക്കുന്നു…!! ശാപജന്മത്തിന്റെ ബാക്കിപത്രം…ഇവൾ ഉരുകുന്ന തിരിയായ് നിമിഷങ്ങളെണ്ണിമോക്ഷവും തേടി യാത്ര പോകുന്നവൾ…!! തെരുവുകൾതോറും അലഞ്ഞൊരാ നാളുകൾഅടിവയറ് പുകയുന്ന ക്രൂരമാം സ്മരണകൾ…!!…

നീ തീയാവുക മകളേ … Shihabuddin Purangu

നീതീയാവുക മകളേ … ഇരുട്ടിനെവെളിച്ചമെന്ന്വിവക്ഷിക്കുന്ന കാലത്ത് ഭീരുത്വത്തെധീരതയെന്ന്വാഴ്ത്തപ്പെടുന്ന കാലത്ത് ഒറ്റുകൊടുക്കലിനെസംരക്ഷണമെന്ന്ഉദ്ഘോഷിക്കുന്ന കാലത്ത് നിന്റെ ദൈന്യതയേയുംസ്വ സൗഖ്യങ്ങളിലേക്കുള്ളവാതായനങ്ങളാക്കീടുംഭിക്ഷാംദേഹികൾക്കു മേൽ മാതൃമഹത്വത്തെപേരിലൊരു വാലാക്കിനീതിയപഹരിക്കുംഹിഡുംബിമാർക്ക് മേൽ അധികാര ഗർവ്വിനാൽഅനീതി പ്രമാണമാക്കുംസിംഹാസനങ്ങൾ മേൽ മകളേനീ തീയാവുക ,ഏതു ഘനശിലകളേയുംഎരിയിച്ചു കളയുന്നതീ … ! ! !

ശ്രീരാമൻ ….. Pattom Sreedevi Nair

രാമ രാമ രാമ രാമരാമ രാമ പാഹിമാം .രാമപാദം ചേരണേമുകുന്ദരാമ പാഹിമാം ..! ലക്ഷ്യമായി നീ നടന്നൂ ..സ്നേഹമായി സീതയും ..ത്യാഗമായി ലക്ഷ്മണനും ..കൂടെയെന്നും മർത്യരും .! സത്യമേത് ലോകമേ ?മായയോ ഇതു കള്ളമോ….രാമനാകും ദേവനെകാട്ടിലേക്ക് അയക്കയോ ? സഹസ്രജന്മ ജീവിതത്തിൽഒന്ന്…

അടുക്കളക്കാരി ******* Sindhu Manoj Chemmannoor

ഞാനൊരു കവിയല്ല,കഥാകാരിയുമല്ല,പിന്നെഞാനാരാണ്.? ചിന്തകളെന്നെതടവറയിലാക്കുമ്പോൾഅതുതുറക്കുന്ന,പൂട്ടും താക്കോലുമാണെന്റെപുസ്തകവും പേനയും. വിഷാദമെന്നിൽഅലതല്ലിയെത്തുമ്പോൾഅതണക്കാനെന്റെപേനയെടുക്കുംഞാൻ! നിരാശയെന്നെതളർത്തിടുമ്പോൾഒരുണർത്തുപാട്ടായും,വിരഹമെന്നെവീർപ്പുമുട്ടിക്കുമ്പോൾകവിതയായുമെന്റെവരികൾ കുറിക്കും ഞാൻ! മോഹങ്ങളോരൊന്ന്മനതാരിൽ നിറയുമ്പോൾഒരാവേശത്തോടെഞാനെന്റെ ഹൃദയം കുറിക്കും. അങ്ങനെയങ്ങനെ ,കുത്തിക്കുറിച്ചുകൊണ്ട്കാലങ്ങളെത്രയോ ഞാൻതളളിനീക്കീ… ഞാനൊരു കവിയല്ല.എഴുത്തുകാരിയല്ല,എനിക്കറിയാം….ഞാനിപ്പൊഴുമൊരുപാവം അടുക്കളക്കാരിമാത്രമാണെന്ന്. *********സിന്ധുമനോജ്

അറിയുന്നിതിന്നു ഞാൻ …. Lisha Jayalal

അറിയുന്നിതിന്നു ഞാൻനീ അകലെയാണെങ്കിലുംകനിവിന്റെ ചാരത്തെവിടെയോനിനവിന്റെ കമ്പളം മൂടുമ്പോൾ …. ഒരു കൈപ്പാടകലെചിന്തുന്ന ഉണർത്തുപാട്ടിന്റെരാഗം പോലെ ,അർത്ഥമില്ലാത്ത വരികളിൽഎന്നെ ഞാൻ അടിച്ചേൽപ്പിക്കുന്നു ….. വിണ്ടുകീറിയ ഹൃത്തടംചെണ്ടുമല്ലി പോലെയിന്നുകൾരണ്ടു കണ്ണുകളെത്തി നോക്കുന്നുവഴിയോര വെളിച്ചത്തിനുമപ്പുറം …. വരും വരാതിരിക്കില്ല നമുക്കായ്മഴ നിലാവെഴുന്ന ഓർമ്മകൾതരാതിരിക്കില്ല കാലവും.