ബലിക്കാക്ക.
രചന : ഗീത മന്ദസ്മിത✍️ ആട്ടിയോടിച്ചവർ വ്രതമെടുത്താറ്റുനോറ്റിരിക്കും,ഒരുനാളെൻ വരവിനായ്കൈയ്യാട്ടി ഓടിച്ചവർ കൈകൊട്ടി വിളിക്കും,ഒരുനാളൊരു പിടിച്ചോറുമായ്താണുകേണപ്പോൾ ചവിട്ടിമെതിച്ചവർവരും, ഒരുനാൾ, തൊഴുകൈയ്യുമായ്സ്വാർത്ഥമാം നിൻ ജന്മം വെറുമൊരു പാഴ്ജന്മമെന്നറിയും നീയൊരു നാൾഒരുജന്മത്തിൻ പാപം വീട്ടാനാവതില്ല, വെറുമൊരുപിടി ചോറിനാലെന്നറിക നീഎൻപുറം കറുപ്പിനെ വെല്ലുവതാണുനിൻ മനസ്സിന്നകമെന്നറിഞ്ഞ നാൾ മുതൽഎൻ…
