തൂലിക
ശ്രീരേഖ എസ് ✍️ തിന്മകൾക്കെതിരായിട്ടൂഴിയിലൊക്കെയുംപടവാളായ് തീരണമെങ്ങുമിത്തൂലിക!നന്മയ്ക്കായാവേശത്തോടെന്നും മുഴങ്ങുന്നഇടിനാദമാകണമിത്തൂലിക!മനസ്സിൽ വിരിയും ആശയങ്ങളെയെന്നുംവിചിന്തനം ചെയ്തേററം ചാരുതവരുത്തി,അക്ഷരങ്ങളിലൂടെ അക്ഷയതാളുകളി-ലലിയിപ്പിക്കും, അക്ഷയനിധിയാണ് തൂലിക.കാടുകയറുന്ന ചിന്തകളെയൊക്കെയുംനെഞ്ചകത്തിലിഴചേർത്തുവെക്കവേ,പുത്തനുണർവ്വിനെ മുത്തമിട്ടുണർത്തുംതൂവൽസ്പർശമാണെന്നുമിത്തൂലിക!അകതാരിലൂറും കണ്ണീരും കിനാക്കളുംഅഭിമാനമേകും നിമിഷങ്ങളുംനിരന്തരമാരിലുമെത്തിക്കും സന്തത-സഹചാരിയാണെന്നുമെന്നുമിത്തൂലിക!
