ചുവടുകൾ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നടന്നുനീങ്ങുന്നു നമ്മൾനടപ്പാതയറിയാതെനടനമാടുന്നു വൃഥാ നൃത്തച്ചുവടുകളറിയാതെമറച്ചുവെക്കുന്നു ഉള്ളിൽമറയാക്കി സത്യങ്ങൾപുറത്തെടുക്കുന്നു കള്ളംകഥകൾ കടങ്കഥയാക്കിഅണിഞ്ഞുനോക്കുന്നു മുഖംഅനീതിതൻച്ചമയങ്ങൾഅണഞ്ഞുപോകുന്നു വെട്ടംഅറിഞ്ഞീട്ടുമറിയാതെചിരിച്ചുകാട്ടുന്നു മെല്ലെമെല്ലെതിരക്കഥയെഴുതുന്നുതിരക്കുകൂട്ടുന്നു വൃഥാചിലർതിരശ്ശീല താഴുന്നുജനിച്ചു പോയല്ലോ മണ്ണിൽമറയുവാൻ മാത്രമായ്ചവിട്ടുനാടകം കാട്ടിയീമണ്ണിൽമറയുന്നുനടന്നുനീങ്ങുന്നു നമ്മൾഇനിയൊന്നോർക്കുകനടനമാടുന്നതിൻമുമ്പേയതിൻചുവടുകൾ പഠിക്കണം.
