ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

കണ്ണീർ ദുരിതം

രചന : ഹരികുമാർ കെ.പി വനാലിക✍ കേട്ടുവോ നിങ്ങൾ അകലെ മലകളിൽചങ്ക് പൊട്ടിചിതറും നിലവിളിനഷ്ടമായൊരു സ്വന്ത ബന്ധങ്ങളുംകൂട്ടിവച്ചൊരു ജീവനമാർഗ്ഗവും.ഭൂമിതന്നുടെ രോഷം പകർത്തിയാനാടു തച്ചുടച്ചകലേക്ക്പാഞ്ഞ് പോയ്നീരൊഴുക്കിൻ്റെ നിർത്താത്ത ശാപത്താൽജീവനെത്രയോമണ്ണിൽ പുതഞ്ഞു പോയ്.മൂകശോകമായ് മൂളുന്ന കാറ്റിനുംഅഴലുറഞ്ഞൊരു അണയാത്ത നൊമ്പരംസ്വപ്നമെത്രയോ കൂട്ടി മെനഞ്ഞവർകണ്ടുണരാത്ത കയമതിൽ താണുപോയ്.മണ്ണുതിന്നു…

പേക്കിനാവ്

രചന : വർഗീസ് വഴിത്തല✍ കടലിന്റെ ദുഃഖം കടംകൊണ്ട കാർമുകിൽആർത്തലച്ചലറിക്കരയുന്ന രാവിൽചൂഴും പനിച്ചൂടിനുള്ളിൽ മുഖം പൂഴ്ത്തിമൗനം പുതച്ചിരുൾക്കൂട്ടിൽ മയങ്ങവേ ഞെട്ടറ്റു വീഴുന്നു പെരുമഴത്തുള്ളികൾവെട്ടിപ്പുളയുന്നു വെള്ളിടിപ്പിണരുകൾദുർന്നിമിത്തത്തിൻ മുനകൊണ്ട കനവുകൾപേക്കിനാവോടം തുഴയുന്നു നിദ്രയിൽ ഹുങ്കാരശബ്ദം മുഴക്കുന്നു മാരുതൻമുടിയാട്ടമാടുന്നു മാമരക്കാടുകൾസർവ്വംസഹയായ് നിലകൊള്ളുമുർവ്വിതൻമാറിൽ കനം തൂങ്ങിയിടറുന്ന നോവുകൾ…

🌹 പാരീസ് ഒളിമ്പിക്സ് 🌹

രചന : ബേബി മാത്യു അടിമാലി ✍ അങ്ങു ദൂരെപാരിസു പട്ടണത്തില്ലോകകായികമേള തുടങ്ങിആരവങ്ങളായി പിന്നെആർപ്പുവിളികളുംലോകമൊരുകുടക്കീഴിലൊത്തുചേർന്നിതാപക്ഷപാതമൊട്ടുമില്ലമത്സരങ്ങളിൽകഴിവു മാത്രമാണിവിടെമാറ്റുരയ്ക്കുകവാശിയുണ്ട് വീറുമുണ്ടുമത്സരങ്ങളിൽദേശ ഭാഷകൾക്കതീതമായസ്നേഹവുംഒത്തുചേരലാണിതിൻ്റെആപ്തവാക്യവുംമർത്യനന്മയാണിതിൻ്റെലക്ഷ്യബോധവുംയുദ്ധമല്ല സോദരത്വമാണ്ശാശ്വതംഎന്നചിന്തായിൽ കുതിക്കു- മൊളിമ്പിക്സിന്നന്മകൾ നേരുവാനൊത്തുചേരുവിൻമാനവഐക്യത്തിൻതിരിതെളിക്കുവിൻ

പെൺതപസ്സ്

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ മാനത്തുചന്ദ്രിക മിഴിതുറന്നുമലർമണംതെന്നലിൽപരന്നുനീളെമാസവും വർഷവും കടന്നുപോയിമാരനണഞ്ഞില്ലയിന്നുവരെ മംഗല്യനാളിതിൻ പൂമണംമാഞ്ഞിടും മുമ്പേയവൻമധുരസ്വപ്നങ്ങളേകിമറുകര താണ്ടിയോൻ മഞ്ഞിൽ കുളിർന്നവളോർത്തുനിന്നുമണിമന്ദിരത്തിലിന്നൊറ്റക്കു ഞാൻമഹാസമുദ്രങ്ങൾ താണ്ടിയവൻമാറിലുറക്കുവാൻ വരുവതെന്ന് മഞ്ഞമന്ദാരങ്ങൾ പൂത്തുനിന്നുമാരിവില്ലഴകുപോൽ തെളിഞ്ഞു നിന്നുമനതാരിൽ സ്വപ്നം പൂത്തിടുന്നുമാനസം തുടികൊട്ടിപാടിടുന്നു മാറിലടക്കികൊഞ്ചിച്ചിടാനൊരുമണിമുത്തിനായ് കൊതിക്കുന്നുമാർദ്ദവമേറും ആ പൂവദനംമറുകുതൊടീച്ച് ഇങ്കൂട്ടിയുറക്കാൻ മറ്റുകുരുന്നുകളമ്മതൻമാറിലുറങ്ങവതു…

ഭൂമിപുത്രി

രചന : എം പി ശ്രീ കുമാർ✍ ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വായ് വിടർന്നു നീ സഖീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ…

കാലം.

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ബാല്യ കൗമാരങ്ങൾ പിന്നിട്ട്ഞാനിന്നൊരമ്മയായ്,അമ്മൂമ്മയായി മാറി.കാലം വരുത്തിയ മാറ്റങ്ങൾഓരോന്നായ് എന്നിലേക്കോടിയടുത്തു വന്നു.ജീവിത നൗകയിൽ ഞങ്ങൾപരസ്പരo തോണി തുഴഞ്ഞു നടന്ന കാലം,കഷ്ട നഷ്ടങ്ങളും സുന്ദര സ്വപ്നവുംഒരു പോലെ പങ്കിട്ടെടുത്തു ഞങ്ങൾ.എല്ലാം വെടിഞ്ഞിട്ട് എന്നെ തനിച്ചാക്കിചുട്ടുപൊള്ളുന്നൊരു ഭൂതലത്തിൽഇന്നു…

രതി

രചന : രാജു കാഞ്ഞിരങ്ങാട്✍ നിന്നിലെ രതിയാണ്എന്നിലെ തീയുണർത്തിയത്നിൻ്റെ ആ ഒരൊറ്റ ചുംബനമാണ്എന്നെ ഒറ്റയ്ക്ക് കത്തുന്ന ഒരു –മരമാക്കിയത് കാറ്റുപോലെ വന്നുള്ള കെട്ടിപിടു –ത്തമാണ്കാറ്റാടി പോലെ എൻ്റെ മനസ്സിനെആട്ടി ഉലച്ചത് കത്തുന്ന ഒരു പുഴയായിരുന്നു നീപെയ്തിട്ടും പെയ്തിട്ടും തോരാത്തൊരുവേനൽമരുക്കാട്ടിലൂടെയായിരുന്നു യാത്രദാഹം തീരാത്ത…

ആമയിഴഞ്ചാൻ

രചന : രാജേഷ് കോടനാട്✍ കോളറയുംനിപ്പയുംഎലിപ്പനിയുംഞങ്ങളുടെജീവിതത്തിനു മേൽഅവയുടെഒരാധാരവുംപണയപ്പെടുത്തിയിട്ടില്ലതീവണ്ടികൾ കൂകിപ്പായുന്നപാളങ്ങൾക്കുതാഴെഉപജീവനത്തിൻ്റെവലിയ തുരങ്കമുണ്ടായിരുന്നുഞങ്ങളണിഞ്ഞത്പ്ലാസ്റ്റിക് തലപ്പാവുകളുംടയറാഭരണങ്ങളുംചില്ലു കോലുംഅഴുകിയജഡമാലകളുമായിരുന്നുഅതുകൊണ്ടുതന്നെഞങ്ങളെരാജാക്കന്മാരെന്ന്ആരും വിളിച്ചിരുന്നില്ലകണ്ണാടി നോക്കാൻഞങ്ങൾക്ക്മാലിനി നദികളില്ലമാലിന്യനദികളിലെഓരോ മുങ്ങാങ്കുഴികളിലുംഞങ്ങൾ നിങ്ങളെസ്ഫടികസമാനമാക്കിഒരഴുകിയ ചെതുമ്പലിൻ്റെപിന്നണിയിലേക്ക്ഒഴുക്കി വിട്ട പ്രാണനെനിങ്ങൾ ജോയിയെന്നുംമുനിയാണ്ടിയെന്നും വിളിച്ചു▪️▪️▪️ ആമയിഴഞ്ചാനിൽ കാണാതായ ജോയിക്കുവേണ്ടി മൂന്ന് ദിവസം അഹോരാത്രം ജീവൽമരണ പോരാട്ടം നടത്തിയ അഗ്നിരക്ഷാസേനക്കുമുന്നിൽ…

പള്ളിപറമ്പിലെ

രചന : ബഷീർ അറക്കൽ ✍ പള്ളിപ്പറമ്പിലെആറടി മണ്ണുംതൂവെള്ള തുണിയാൽപൊതിഞ്ഞൊരെന്നെ….!ജനനം മുതൽക്കേകാത്തിരിപ്പാണ്മൃത്തിൽ ലയിപ്പിച്ചുമായ്ച്ചിടുവാൻ..കുഴിമാടം തോണ്ടുന്നകൂട്ടരും തീർത്തിടുംകുഴിയൊന്നെനിയ്ക്കാ –യൊരുനാളതിൽ…മൈലാഞ്ചി ചെടിയുംവളർന്നിടുന്നെവിടെയോമീസാന്റെ ചാരത്തുതണലേകിടാൻ…!കാലത്തിൻ വികൃതിപറിച്ചെടുത്തെന്നേയുംകാലയവനികക്കുള്ളിൽമറയുമ്പോൾ….മരിച്ചാലും മായാത്തജീവിത നാളുകൾകുറിച്ചിട്ടു പോകുംഞാനീ വഴിത്താരയിൽ…കാലങ്ങൾക്കപ്പുറംനിന്നിൽ തെളിയുന്നഓർമ്മയിൽ ഞാനന്നു –മുണ്ടെങ്കിലായ് …!ഹൃദയത്തിൽ തീർക്കെണംസ്നേഹത്തിൻ ഗോപുരംമായ്ച്ചാലും മായാത്തവർണങ്ങളാൽ….

☘️ സ്വർഗ്ഗവും നരകവും ☘️

രചന : ബേബി മാത്യു അടിമാലി✍ സ്വർഗ്ഗമതെവിടെനരകമതെവിടെസ്വപ്നാടകരേ പറയുവിണ്ണിൽ മണ്ണിൽമണ്ണിന്നടിയിൽഎവിടെ സ്വർഗ്ഗ നരകങ്ങൾആരാണവിടെ പോയവരെന്ന്ആർക്കാണറിയുക പറയുഎല്ലാം വെറുമൊരുപാഴ്ക്കഥയല്ലേആരുണ്ടുത്തരമേകിടാൻഭൂമിയിൽ നല്ലൊരുസ്വർഗ്ഗം തീർക്കാൻകഴിയുകയില്ലെനമുക്കിവിടേസ്നേഹം ,കരുണ,ആർദ്രതയൊക്കെഎവിടെയതുണ്ടോഅതുസ്വർഗ്ഗംമനുഷ്യത്വത്തിൻപാതെചരിച്ചാൽസ്വർഗ്ഗംകരഗതമാകില്ലേ?സ്വർഗ്ഗമതാകിലുംനരകമതാകിലുംഭൂമിയിൽ പണിവത്നാമല്ലേജീവിത ശേഷംസ്വർഗ്ഗം തിരയുംവിഡ്ഡികളാകരുതിനിയും നാം