ഒരേ വേവിന്റെ ഉപ്പും.
രചന : ഷാദിയ ഷാദി✍ ഹൃദയത്തിനുംകഴുത്തിലെ വയലറ്റ് ഞരമ്പിനുംഇടക്ക്ഒരു കനത്ത പേമാരിപെയ്യാൻ വെമ്പി നിൽക്കുന്നുണ്ട്.വർഷങ്ങൾക്ക് മുമ്പ്,കൺകോണിലിത്തിരി കനത്ത കണ്ണീർ തുള്ളിയായി പുറപ്പെടാന്കാത്തു നിന്നിരുന്ന അതേ പേമാരി!ഇതിത്ര കാലം കഴിഞ്ഞുംഎന്റെ തന്നെആത്മാവിൽ കുടിവെച്ച്കിടക്കുകയായിരുന്നെന്നത്!!എത്ര പെട്ടെന്നാണ്,നമ്മള് എല്ലാം മറക്കുന്നത്!ഒരേ കണ്ണീരുപ്പ് രുചിയാലെവീണ്ടുമോർമ്മിപ്പിക്കുന്നത്!വീണ്ടും മറക്കുകയുംകരയുമ്പോഴെല്ലാം ഓർക്കുകയും…
