ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

🌷 പെരുമഴക്കാലം 🌷

രചന : ബേബി മാത്യു അടിമാലി✍ ഇടവപ്പാതി വരുന്നുണ്ടേഇടിയും വെട്ടി വരുന്നുണ്ടേകുട കൂടാതെ നടക്കരുതേവെറുതെ നനയാൻ പോക്കരുതേ കർക്കിടകത്തിൻ വരവാണേകലി തുള്ളി വരും മഴയാണേകൂരകൾ ബലവത്തല്ലെങ്കിൽകദനം നിറയും സോദരരേ പരിസരമെല്ലാം ശുചിയാക്കിപരിപാവനമായ് കാത്തില്ലേൽപകർച്ച വ്യാദികൾ വന്നീടാംപാരിൽ ദുരിതമതയീടാം കോരിച്ചൊരിയും മഴയത്ത്അറിവിൻ വെട്ടം…

👑 സമസ്യാ നിവാരിണീ👑

രചന : കൃഷ്‌ണ മോഹൻ കെ പി ✍️ സന്ധ്യാംബരത്തിൻ്റെ സിന്ദൂരഛവിനിൻ്റെ സുന്ദര ഫാലത്തിലെ,തിലകക്കുറിയാക്കിസൗമ്യയായ് പുഞ്ചിരി തൂകി വന്നെത്തീടുന്ന,സുന്ദരീ, സരസ്വതീ,താവക ദർശനത്താൽസ്വർഗ്ഗീയ സുഖമെന്ന സ്വപ്നത്തിലലിഞ്ഞു ഞാൻസ്വത്വത്തെയുണർത്തുവാൻ സാധകം ചെയ്തീടുന്നൂ…..സാമഗാനത്തിൻ്റെയാ സ്വര നിർഝരികളിൽ…..സാദരം നിമഗ്നനായ്, സഞ്ചരിക്കട്ടേ മെല്ലെ ……..സൂര്യനും, ചന്ദ്രനുമീ ഭൂമിയും വിദ്യാ…

നാളെയൊരുപുഞ്ചിരിക്കായി🔘🔘

രചന : ഖുതുബ് ബത്തേരി ✍️ ജീവിച്ചിരിക്കെ മരിച്ചുപോയവരുടെവാർഡുകളിലൂടെയൊന്നു നടന്നുനോക്കണം.! മരുന്നിന്റെ രൂക്ഷഗന്ധംനാസികയുടെ ദ്വാരവുംകടന്നുതലച്ചോറിന്റെ സ്പന്ദനങ്ങളെതൊട്ടുണർത്തുമപ്പോൾ.! പാതിമരിച്ചവരുടെഒച്ചകളവിടെഇങ്കുബിറ്ററിൽ ശ്വാസം കിട്ടാതെകണ്ണുകളെ ഈറണനയിക്കും.! ഒപ്പമുള്ളവർക്കു മരുന്നിനേക്കാൾവേഗത്തിൽ മരണത്തിന്റെഗന്ധമറിയുമവരുടെനയനങ്ങളിൽപാടുകൾ മാത്രംബാക്കിയാവും .! മരുന്നിനേക്കാൾസാന്ത്വനമേകുന്നഅകതാരിന്റെയാഴങ്ങളെതണുപ്പിക്കാൻ പ്രാപ്തിയുള്ളവാക്കുകൾക്കായവരപ്പോൾകാതോർത്തിരിക്കും.! ഇന്നിന്റെ വേർപ്പാടിലുമവരുടെചുണ്ടിലൊരു പുഞ്ചിരിപതിയുവാൻമൃദുലമാം കരസ്പർശനങ്ങളുംതണുപ്പേറിയ വാക്കുകളും മതി.! തലോടലാഗ്രഹിക്കുന്നനാളെയൊരുനാൾചുണ്ടിലൊരുപുഞ്ചിരിപതിയുവാൻനാമും…

അമ്മയും വിശപ്പും

രചന : മംഗളൻ. എസ് ✍️ അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പീല്ലേ..അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പമ്മേ..അമ്മേടെ കണ്ണുനിറയുന്ന കണ്ടിട്ടുംഅന്നുഞാനതിൻ പൊരുളെന്തെന്നറിഞ്ഞില്ല! അമ്മേ വിശക്കുന്നു കഞ്ഞി വിളമ്പമ്മേ..അശ്രുബിന്ദുക്കൾ പൊഴിച്ചമ്മക്കണ്ണുകൾ!അടുപ്പത്തെ കഞ്ഞിക്കലം ഞാൻതുറക്കവേഅതിൽവെള്ളമേയുള്ളുവെന്നറിഞ്ഞുഞാൻ! അരിക്കലം അടപ്പുതുറന്നൊന്നു നോക്കിഅതിലൊരു മണിയുമില്ലെന്നറിഞ്ഞു!അയലത്തൂന്നൊരു നാഴിയരി മേടിച്ച്അന്തിക്കു കഞ്ഞി വെച്ചെല്ലാർക്കുംവിളമ്പി…

തൂവൽ സ്പർശം

രചന : ദിവാകരൻ പികെ പൊന്മേരി ✍ നിൻ ചാരത്തൊന്നിരിക്കുമ്പോൾവെൺ ചാമരം വീശുംപോൽ മനതാരിൽ തെന്നൽവന്ന്തലോടുന്നുകുളിർ കോരുന്നുടലാകെ. നിൻനറുഭാഷണത്തിൻ ലഹരിഉന്മത്തനാക്കുന്നെന്നുള്ളംവാക് ചാതുരിയിൽ മതിമറക്കുന്നുസ്വപ്നാടകനാകുന്നെൻ ചിത്തം. നിൻ മിഴികളിലെന്നുമൊളിപ്പിക്കുംവിഷാദംഒട്ടുനേരം മുകിൽ മൂടുംചന്ദ്രബിംബംപോൽ ശോഭിതം നിൻചെഞ്ചുണ്ട് നറുപൂവായി വിരിയുന്നു. വിരൽ തുമ്പിൻ കാന്തിക സ്പർശംഹൃദയ…

യാത്രാമൊഴി

രചന : രാജീവ് ചേമഞ്ചേരി✍ യാത്രയിൽ ജനലഴിയിലൂടെ കണ്ണുകൾ ദൂരേയ്ക്ക്!യയാതി മടിയിലിരുന്നിട്ടും തുറക്കാൻ മടി!യഥേഷ്ടം കൺനിറയെ കാഴ്ച്ച മാത്രം….യാമങ്ങളങ്ങനെ ഇരുട്ടിനെ പ്രണയിച്ചു. യന്ത്രങ്ങളിപ്പോഴും ചലിച്ചു കൊണ്ടേയിരുന്നു…..യൗവ്വനം കടന്നെത്രയോകാതമകന്നു യാത്ര……യുദ്ധസന്നാഹത്തിന്നാവേശമായ് ശബ്ദമിടറി!യുവരക്തതിളപ്പ് വാർദ്ധക്യമായി മാറീടവേ.. യാചകരൊത്തിരിയലയുന്നുയിരുട്ടിലും…യന്ത്രങ്ങളിനിയും ശബ്ദകോലഹലം കൂട്ടി!യയാതിതന്നേടുകളെന്നെ വശീകരിക്കേ –യൗവ്വനതീഷ്ണമാമൂർജ്ജമേകിയെൻ ഭാഷയിൽ!…

പാതിയുടെ പിച്ചാത്തിപിടിയിൽ പൊലിഞ്ഞമ്പിളിക്ക് പുക്കളാൽ പ്രണാമം

രചന : മുരളി കൃഷ്ണൻ വണ്ടാനം ✍ പിച്ചാത്തി മുനയാൽപിൻമടക്കംനിലവിളിയാലാനാടുകിടുക്കംഅമ്പിളിക്കലയന്തിയിൽ മയക്കംകുമ്പിളിൽ കണ്ണീരായൊരൊടുക്കംസന്ധിയില്ല സ്വരുമയില്ലസ്വൈര്യമില്ലസ്വസ്ഥമില്ലഅസ്ഥിയിൽപൂക്കുന്നതൊക്കയുംവാൾമുനതുമ്പിലെചേലാം ജീവനുകൾപൊലിഞ്ഞിടുന്നോരോ ഞൊടിയിലുംഞെട്ടറ്റു വീഴുംമാമ്പഴം പോലെകാലമതിന്നു ശോഷിച്ചുശേഷിപ്പൂകോലമതിന്നുമൂർത്തത്തിൽലയിക്കവേഒരോ അമ്പിളിവീണു മടങ്ങുമ്പോഴുംഒന്നുമറിയാതമ്പിളിമാർ അന്നമൂട്ടലി.

ഇന്നത്തെ കോൾ ഹിസ്റ്ററി

രചന : ബിജു കാരമൂട് ✍ ക്ഷമിക്കണംകോളുകൾസ്വീകരിക്കാത്തവ്യക്തിഇപ്പോൾ താങ്കളെവിളിക്കുന്നുമലയാളത്തിനായിമൂന്ന്അമർത്തുകരാഷ്ട്രമീമാംസക്കായിഒൻപത്അമർത്തുകഞങ്ങളുടെരേഖകൾപ്രകാരംതാങ്കളുടെസർവീസ്പ്രൊവൈഡറുടെപേര്ഫ്രണ്ട്സ് വിത്ത്മ്യൂച്ചൽബെനിഫിറ്റ്സ്എന്നാണ്നമസ്കാരം‘അപ്നോം കോഅപ്നായിയേ’എന്നഓട്ടോമാറ്റിക്ഇമോഷണൽ ബാഗേജ്റീഫില്ലിംങ്സംവിധാനത്തിലേക്ക്സ്വാഗതംപുരുഷന്മാർക്ക്ഒന്ന്അമർത്തുകസ്ത്രീകൾക്ക്രണ്ടുംഅമർത്തുകഔട്ട്പുട്ട്വരുന്നതിനുമുമ്പ്ദയവായിഏതെങ്കിലുംഒരു ഇൻപുട്ട്നൽകുകഞങ്ങളുടെരേഖകൾപ്രകാരംതാങ്കളുടെകൺസ്യൂമർ നമ്പർപൂജ്യം ഒന്ന്പൂജ്യം ഒന്ന്ഒന്ന് പൂജ്യംസമ്പൂജ്യംആണ്ശരിയാണെങ്കിലും തെറ്റാണെങ്കിലുംപൂജ്യംഅമർത്തുകപുതിയഇമോഷണൽബാഗേജുകൾക്കായിഇൻബോക്സ് തെരഞ്ഞെടുക്കുകപഴയബാഗേജുകൾറീഫിൽചെയ്യുന്നതിന്അൺബ്ലോക്ക്അമർത്തുകഞങ്ങളുടെകസ്റ്റമർകെയർഎക്സിക്യൂട്ടീവുമായിസംസാരിക്കാൻതള്ളവിരൽഅമർത്തുക….ഈ സേവനംസ്ഥിരമായിലഭ്യമല്ലഅഭിനന്ദനങ്ങൾതാങ്കളുടെവൈകാരികസഞ്ചിവിജയകരമായിനിറച്ചിരിക്കുന്നുതാങ്കൾ സംസാരിച്ചുകൊണ്ടിരിക്കുന്നവ്യക്തിഇപ്പോൾമറ്റൊരു കോളിൽതിരക്കിലാണ്മെയിൻമെനുവിലേക്ക്മടങ്ങി പോകാൻദയവായികാത്തിരിക്കുക💚

സാന്ധ്യവെട്ടത്തിലേക്ക്

രചന : പി.ഹരികുമാര്‍✍ കടിക്കുന്നിടത്ത് കടിപ്പിച്ച്,കടി മാറ്റി രസി(പ്പി)ക്കാന്‍,കൊതുക് ഒപ്പിക്കലാണ്,കല്യാണം.2ബുദ്ധിയുള്ളോർ, നന്നെ നേരത്തേമൊസ്ക്കിറ്റോ കൾച്ചറിൽ; ട്രെയിനിങ്ങെടുക്കുന്നു;ചിട്ടയായ്,ശ്രദ്ധയായ്;ആരാധനാലയങ്ങളിൽ.പേടിച്ചീ പൊല്ലാപ്പ് വേണ്ടാന്ന് വെക്കാതെ,അച്ചു കുത്തിക്കുന്നു; അക്ഷരാലയങ്ങളിൽ.2മിടുക്കരോയെന്നാല്‍,കല്യാണപ്പണ്ടങ്ങള്ക്കൊപ്പമൊപ്പിക്കുന്നുവേദനാസംഹാര കുഴമ്പും,വൈറ്റമി ന്‍ ഗുളികയും, പോഷകശാപ്പാടും,മറ്റ് ആയിരം പലിശപ്പത്രാസ് മന്ത്ര,തന്ത്ര,കുന്ത്രാണ്ടങ്ങളും,ഉപ്പും, കർപ്പൂരവും, കാറിന്റെ പെര്‍ഫ്യൂമും,ഡഡബിള്‍പ്പൂട്ട് ടാഗും, കട്ടിലും, തൊട്ടിലും,പാചകപ്പുസ്തകോം,…

തീരരുതീ….!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ പകരുവതിന്നായ് സോമരസംവരുവരു ഹേമപ്രഭേനുകരുവതിന്നായ് സോമരസംതരുതരു സോമലതേശിരയിൽ നുരയെ ഹേമകണംഅനുപമ, മനുഭൂതിതിരിയുന്നൂ നവ സൂരയൂഥംഅതിലൊരു ഹേമലോകംധ്യാനത്തിന്നനുഭൂതിശതത്തിൽനൃത്തമാളും ഹേമപ്രഭേസുന്ദരിയഗ്നിനാളമെ നീയെൻദേവികേ മമദേവതേനിന്നുടെനർത്തന ദീപ്തിയിതിൽശിരയിൽ ക്ഷേത്രശിലയിൽഅനവധിയഭ്രചഷകത്തിൽമുകരുകയാണിഹ ഞാൻനിൻനാള, കരവല്ലിയൂടവെപ്രണവത്തിൻ സോമരസംപോകരുതേനീ ഹേമപ്രഭേനീതീരരുതീ സോമരസം!