പ്രതീക്ഷ
രചന : പട്ടം ശ്രീദേവിനായർ ✍ വിണ്ണിൽ ചിരിക്കുന്ന രാജകുമാരന്,മണ്ണിലെപെണ്ണിനോടാത്മാനുരാഗം……..!കാട്ടിലെവന്മരക്കൂട്ടത്തിനാകെ ,ചോട്ടിലെ,പുല്മേടപ്പെണ്ണിനോടാശ!അക്കരക്കൂട്ടിലെ തത്തമ്മ പെണ്ണിനെ,ഇക്കരനിന്നു കലമാൻകൊതിച്ചു!നാട്ടരുവിയോടൊത്തു നടക്കുവാൻ,കാട്ടാനക്കൊമ്പന് വീണ്ടുമൊരാശ…..ആശ നിരാശകൾ നിശ്വാസമായപ്പോൾനോക്കിനിന്നൊരു കുയിലമ്മ ചൊല്ലി…….!കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്..സൃഷ്ടിച്ചവൻ നിന്നെ രക്ഷിച്ചു കൊള്ളും…മുറ്റും പ്രതീക്ഷകൾ നിൻ പക്കൽ വേണ്ടാ..മറ്റെല്ലാമീശ്വരൻ തൻകളിയല്ലേ …..?”എന്തൊക്കെയാണെന്റെ…
