ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

ജന്മദിനാശംസകൾ

നീ എന്റെ തെളിഞ്ഞ നീലാകാശമാണ്നീ എന്റെ യഥാർത്ഥ ആത്മാവാണ്,ഞാൻ എന്നേക്കും ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്,നീ എന്റെ മുഖത്തെ സൂര്യപ്രകാശമാണ്,എന്റെ കണ്ണുനീർ തുടക്കുന്ന ഊഷ്‌മളത ,എന്റെ പുഞ്ചിരിയുടെ പിന്നിലെ തിളക്കമുള്ള വെളിച്ചം,എന്റെ രാത്രികാല ചൂട്.നീ മുകളിൽ നിന്നുള്ള ഒരു സമ്മാനമാണ്,വളരെ തീവ്രമായ, വളരെ…

അലയുടെ ഈ ശനിയാഴ്ച നടക്കുന്ന ടെലി കോൺഫ്രൻസിൽ മന്ത്രി കെ .കെ. ഷൈലജ ടീച്ചറും, കെ. വരദരാജനും പങ്കെടുക്കുന്നു. …. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനും വേണ്ടി കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ. ഷൈലജ ടീച്ചറും, നോർക്ക വൈസ് ചെയർമാൻ കെ. വരദരാജനും വീഡിയോ കോൺഫ്രൻസിൽ നമ്മളോട് സംസാരിക്കുന്നു. നമുക്ക് ഇവരുമായി നേരിട്ട് സംവാദിക്കാം.…

“നീ, അവൻ പിന്നെ ഞാൻ !” …. Mathew Varghese

ഇന്നു നീപോകയാണല്ലേ?,ഭാവങ്ങളേതൊന്നുമില്ലാത്ത, ഉയിരറ്റഉടലിലെ ചൊടികൾയാത്രാ മൊഴി-യൊന്നും ചൊല്ലാത്ത,കൺകൾ മിഴിക്കാത്തഇമകൾ തുറക്കാത്തനിസ്സംഗ ഭാവത്തി-ലന്ത്യ യാത്ര ! ആകാശ ദൂരങ്ങള-റബിക്കടലിന്റെ മേലെപറന്നടുക്കുന്നു നീ, പച്ചച്ചവരവേല്പുകൾ, സസ്യശ്യാമള കോമളകേദാര ഭൂമിയിൽഉയിരറ്റ തനുവിന്റെമരവിച്ച നീ, നിന്നെആരൊക്കെകാണുവാൻ? ! ഇന്നു നീ നാളെയാരോ?! അറിയാതുള്ളു,ഇവിടെയുരുകുംപ്രവാസിതൻ തീയിലെ,പൊള്ളാത്ത മഞ്ഞവെളിച്ചം പരത്തുന്നൊരാഭയിൽ…

പൂക്കാൻ മറന്ന പൂവാക …. Ammu Krishna

വിടരുവാനുമടരുവാനുമാകാതെ,തളിർത്ത പൂവാക പൂക്കാൻകൊതിച്ചു വിതുമ്പിയുഴലുന്നു..ഇടറിയ മനമുരുകിത്തീരുന്നനിമിഷങ്ങളിൽ,ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം മൗനം ഗ്രസിച്ചിരിക്കുന്നു.പ്രണയത്തിൻ്റെ അനാദിയാം അഗ്നിയിൽ ഹോമിക്കപ്പെട്ടുഴറി,ആത്മാവറിഞ്ഞ ചേതോഹരങ്ങളായ എത്രയോ അനർഘനിമിഷങ്ങളിൽ നിന്നൊരു പിൻമാറ്റം….നീറുന്ന യാഥാർത്ഥ്യങ്ങളുടെ അസഹിഷ്ണുതയ്ക്ക് അതാവശ്യമെന്നിരിക്കേമുമ്പേ നടന്നേക്കുക…പിന്നിൽ ഞാനുമുണ്ട്, എപ്പോഴോ നഷ്ടം വന്ന മനസ്സ് തിരിച്ചെടുക്കാനാവാത്ത വിധം ആഴങ്ങളിലേക്ക്…

ഇനിയെന്തു ചെയ്യും ? … Sainudheen Padoor

വാട്സാപ്പിലെ തുടരെയുള്ള മെസ്സേജ് കണ്ടപ്പോഴാണ് നോക്കിയത്.” സമയം കിട്ടുമ്പോള്‍ ഒന്നിങ്ങോട്ട് വിളിക്കണേ..”ലീവിന് പോയി നാട്ടില്‍ കുടുങ്ങിയ കൂട്ടുകാരനാണ്. അപ്പോള്‍ തന്നെ വിളിച്ചു. പ്രവാസികളായ ആളുകള്‍ തിരികെ വരുന്നതിനെകുറിച്ചാണ് കൂടുതലും ഞങ്ങള്‍ സംസാരിച്ചത്. ”ചാടി കേറി നീ ഇങ്ങോട്ട് വരാന്‍ നിക്കണ്ടട്ടാ ..”…

ഒറ്റപ്പാലം ഗവണ്മെന്റ് താലൂക് ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലെ അനുഭവം ….. ഉമ്മർ ഒറ്റകത്ത് മണ്ണാർക്കാട്

ലോകം കൊറോണയെ പേടിക്കുമ്പോൾ കൊറോണ സംശയമുള്ളവരെ ചികിൽസിക്കുന്ന ഐസൊലേഷൻ വാർഡിലാണ് ഈ ഇടെ ജോലി. എല്ലാവരെയും പോലെ ഊണും, ഉറക്കവും, ജീവനിൽ കൊതിയും ഉള്ളവരാണ് ഞങ്ങളും. റിസ്ക് ഉള്ളടത്താണ് ജോലി എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇറങ്ങി തിരിച്ചിട്ടുള്ളത്. ഞാൻ ഉൾപ്പെടെയുള്ള…

നേഴ്സസ് ദിനം.

ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന് നടത്തിയ യുദ്ധമായിരുന്നു 1853 ലെ ക്രിമിയൻ യുദ്ധം. യുദ്ധം മൂന്ന് വർഷത്തോളം നീണ്ട് നിന്നു.1854 ൽ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാരുടെ പരിചരണത്തിനായി ഒരു സംഘം നേഴ്സ്മാർ തുർക്കിയിലെത്തി. എന്നാൽ…

ജീവിക്കുന്ന മാലാഖമാർ…… Kerstin Paul

ദൈവം കരുതലിൽ കരങ്ങളേകിഭൂവിലേക്കയച്ചു തൻ പ്രതിബിംബത്തെഭൂമിയിലെ മാലാഖാമാരായി മാറ്റി മുറിവേറ്റു നീറുന്ന മനസിനു കാവലായ് കുഞ്ഞുനാളിൽ വേദനയോടെ അമ്മതൻ കരങ്ങൾ പിടിച്ചു പോയാ ആശുപത്രിക്കുളിൽ.അമ്മയുടെ കരങ്ങൾ വിടുവിച്ചു കൊണ്ടുപോയാ മറ്റൊരു നനുത്ത കരങ്ങൾ ഞാൻ ഓർക്കുന്നു ഇന്നും.അമ്മ ചൊല്ലി അതും മറ്റൊരമ്മ…

അന്നമാണുന്നം ****** Binu Surendran

അന്നമില്ലാത്തവന് ഉന്നം പിഴക്കും. അത്താഴ പഷ്ണിക്കാരില്ല എന്നുറപ്പിച്ചു മാത്രം വാതിലുകളടച്ചിരുന്ന പഴമയുടെ നഷ്ടമായ സംസ്കാരം. നുണ പറയുന്നവനെന്ത് നീതി ശാസ്ത്രം. അക്ഷരവൈരികൾ അവാർഡ് നിശ്ചയിക്കുമ്പോൾ സൃഷ്ടികളുടെ നിലവാരത്തിനെവിടെ പ്രസക്തി. നിർധനനെ ധനതത്വ ശാസ്ത്രം പഠിപ്പിക്കുന്ന വ്യവസ്ഥിതി. സൈക്കിളുള്ളവനോട് ബെൻസിന്റെ എൻജിൻ മാഹാത്മ്യം…