ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

മൊഴി

രചന : ജയേഷ് പണിക്കർ✍ കാതിലേക്കൊഴുകിയങ്ങെത്തുന്നിതാകാറ്റേ നിൻ നിശബ്ദമൊഴികളുംകാത്തിരുന്നെന്നോടു ചൊല്ലുന്നു കാടതുംകേട്ടു മടുക്കാത്ത കഥകളെന്നുംനാട്ടുമാവിന്നിലകളങ്ങെന്നോടുകൂട്ടുകൂടി പലതും പറയുവാൻനീട്ടിയങ്ങു ചിലയ്ക്കുന്നൊരാ കുയിൽവീട്ടിലുള്ള വിശേഷങ്ങളോതവേകൊഞ്ചിയങ്ങു പറഞ്ഞു പലതുമേപിഞ്ചു പൈതലും തന്നുടെ ഭാഷയിൽമിണ്ടിയെന്നോടു കൂട്ടുകൂടാനെത്തിമഞ്ഞമന്ദാരപ്പൂക്കളതിന്നലെആകെയങ്ങലറിയടുത്തൊരാആഴിയങ്ങുരയ്ക്കുന്നു നൊമ്പരംനീളെയങ്ങു നിരന്നു കിടക്കുമാപാടമെന്നെയോ കാണാൻ കൊതിക്കുന്നുഓതുവാനുണ്ടതേറെ സഹനത്തിൻഓർമ്മയെന്നോടു പങ്കുവച്ചീടുവാൻ.

സത്യം മരിച്ചമണ്ണ്

രചന : ബാബുഡാനിയൽ ✍ സത്യധര്‍മ്മങ്ങളും നീതിബോധങ്ങളുംകത്തിയമര്‍ന്നൊരുകാലംവിത്തമോഹത്തിന്‍റെ വീതം പകുത്തവര്‍സത്യത്തെക്രൂശില്‍ തറച്ചൂ‘സത്വം’ കണക്കേ മനുഷ്യജന്‍മങ്ങളി-ന്നസ്തിത്വം ചോര്‍ന്നവരായീസത്യത്തിന്‍ പൊരുള്‍ തേടിമണ്ണിലലഞ്ഞോരേക്രുദ്ധജന്‍മങ്ങള്‍ തകര്‍ത്തൂറാന്തലുംപേറിയിന്നും ഡയോജനിസ്ഏതോ തെരുവിലായുണ്ട്ക്രിസ്തുവും ഗാന്ധിയും പിന്നെ സോക്രട്ടീസുംചിത്തം മുറിവേറ്റു നില്‍പ്പൂ.നിഷ്ക്രിയരാകുന്നു നിഷ്കാമകര്‍മ്മികള്‍നിഷ്ഠൂര വാക്കിന്‍ ശരത്താല്‍ഇഷ്ടങ്ങളോരോന്നും ചുട്ടെരിച്ചീടുന്നുനഷ്ടബോധത്തിന്‍ കയത്തില്‍കഷ്ടങ്ങളേറെ സഹിച്ചോരുമാനസംനിഷ്പ്രഭനായി വിതുമ്പി..ദുഷ്ടജന്‍മങ്ങളിന്നാര്‍ത്തുപാടീടുന്നുസത്യം മരിച്ചൊരീ…

മാധവം

രചന : ഷിബു കണിച്ചുകുളങ്ങര.✍ വെണ്ണ പോലലിയുന്നഹൃദയമെന്നിലുണ്ട് കണ്ണാ …..അതിൽ നീരാടി നീയെന്നുംതരളിതമാകൂ…..അജ്ഞന മിഴിയിതളിൽനീർമണി തുളുമ്പിനിന്റെ നാമങ്ങൾഉരുവിടാറുണ്ട് നിത്യവും …കദനങ്ങളാൽ കൊരുത്തോരുമാലകൾ കൊണ്ടു ഞാൻനിന്റെ തിരുവുടൽ പുൽകിപുണരാറുണ്ടെപ്പോഴും …പുവുടൽ വണങ്ങുന്നനേരത്തും നിന്റെകുസൃതിയിൽ ആനന്ദംസ്വർഗ്ഗീയം കണ്ണാ …ശ്രീലകം വാഴും നന്ദന കുമാരാഈ പാരിൽനിന്നോടൊത്ത്വാഴുവാൻഅനുഗ്രഹം…

ബാല്യകാലം.

രചന :- ബിനു. ആർ.✍ ഓർക്കുന്നൂ ഞാനിപ്പോൾചിതലരിച്ച ചിന്തകൾക്കിടയിൽനൂണ്ടുവരുമൊരാ നല്ലകാലംഈ ജീവിതത്തിൻ സായംകാലത്തിൽ,എത്ര സുന്ദരമായ ആ ബാല്യകാലം! എന്റെയും നിന്റെയും സ്വപ്‌നങ്ങൾപൂത്തിരുന്ന ബാല്യകാലം!ആശ്രമമലകളിൽ കാട്ടുചെത്തിയുംകദളിപ്പൂവും വേലിപ്പരുത്തിപ്പൂവും പറിക്കാൻഓടിനടന്നൊരു ബാല്യകാലം! കണ്ണിമാങ്ങാച്ചുനകൾകവിളത്തുപൊട്ടിയടർന്നിരുന്ന ബാല്യകാലം!മഞ്ഞയും ചുവപ്പും കശുമാങ്ങകൾഈമ്പിക്കുടിച്ചിരുന്ന ബാല്യകാലം!തോട്ടിലെ വെള്ളം തെറ്റിച്ചോടിനടന്നൊരുവെള്ളിത്തെളിച്ചത്തിൻ ബാല്യകാലം! പ്ലാവിഞ്ചുവട്ടിലെ…

പ്രണയമഷിപ്പടർച്ച

രചന : രാജു കാഞ്ഞിരങ്ങാട്✍ ഓർമയുടെ മഷിക്കുപ്പി നിറച്ച്പ്രണയത്തെ ചുവപ്പിച്ചു കൊണ്ടേയിരിക്കണംപുഴയോളം തണുപ്പടരുമ്പോൾപൊള്ളുന്ന ചുംബനത്തിൻ്റെ ചൂടേറ്റുണരണം പുഴപോലെയൊഴുകുന്ന നിൻ്റെ മുടിയിഴകളെകടും നീലയാക്കി കാർമേഘമാക്കണംതണുവാർന്ന നിൻച്ചിരിക്കാറ്റേറ്റാ മേഘമൊരുമഴയായ് ഞാൻ നിന്നിലെനിന്നിലേക്കു പെയ്യണം ഇലകളായ് മാറണം, മത്സ്യമായ് നീന്തണംനിലാനിഴൽ പടരുന്ന സന്ധ്യയായ് മാറണംപഴയൊരാ പുഴയുടെ…

🙏മഹിതൻ മക്കൾ 🙏

രചന : വിദ്യ രാജീവ്✍️ നിദ്രാഭംഗയാം ത്യാഗാത്മാവേ…സ്മിതം തൂകി നിൽക്കും മാലാഖേ…നിസ്വാർത്ഥ സ്നേഹത്തിൻ പര്യായമേ..ജഗന്മയൻ തൻ പ്രതിരൂപമേ….ആതുരസേവനത്തിൻ ഉദാത്തമായ മഹിതൻ മക്കളേ …നിൻ മുന്നിൽ സർവരും സമന്മാരല്ലോ…നിൻ ഹസ്തത്തിൽ പിറന്നു വീഴുമോരോകുരുന്നു പൂവുമെന്നും നിറമനസ്സോടെ നിന്നെ സ്മരിപ്പൂ….കവചധാരിയായി മഹാമാരിയെനിഷ്പ്രഭമാക്കിയ കർമ്മത്തിൻ വീരരേ..നിൻ…

ദൈവത്തിന്റെ വികൃതികൾ

രചന : രാജേഷ്. സി. കെ ദോഹ ഖത്തർ✍ ഇരുൾ പരക്കുന്നത്…ആ ദിവസത്തെ,പാപങ്ങൾ.ശുദ്ധമാക്കുന്നതിനോ,പാപങ്ങൾ ശുദ്ധമാക്കി.നല്ലതു ചെയ്യുവാനാണോ…വെളിച്ചം പരക്കുന്നത്,അറിയില്ല തേവർക്കറിയാംമാനവർ തൻ പാപങ്ങൾകണ്ടിട്ടാവുമോ കാർമേഘങ്ങൾകണ്ണീർ പൊഴിക്കുന്നത്…!ദൈവത്തിൻ ദേഷ്യമാണോ…മിന്നലും ഇടിനാദങ്ങളും,നക്ഷത്രങ്ങൾ കണ്ണ്..ചിമ്മുന്നത് രാത്രി പാപങ്ങൾകാണാതിരിക്കാനോ..അറിയില്ല ദൈവമേ…ദൈവത്തിൻ വികൃതികൾ.

💞അമ്മ 💞

രചന : വിദ്യാ രാജീവ്✍️ ജഗദ്പതിക്കും ഗുരുവിനും മുന്നേ…ഔന്നത്യത്തിൽ വസിക്കുംമഹത്വത്തിൻ ഉറവിടമേ…എൻ സ്വന്തമെന്ന് സധൈര്യം ചൊല്ലീടുവാൻഉതകുന്ന മറ്റെന്തുണ്ടീ മഹിയിൽ…അറിയും തോറും ഇമ്പമേറും മാധുര്യമേ…എൻ ഹൃത്തിൻ മുറിപ്പാടുകളിൽപൂശുന്ന ദിവ്യ ഔഷധമേ…എൻ ഉറ്റ സൗഹൃദമേ ജീവിത സൗഭാഗ്യമേ…അല്ലയോ! ജനനി നിൻ മാനസാലയത്തിലിന്നുംമാനസ്സപുത്രിയായി വാഴുവതെൻ മുൻ…

വിപ്ളവം!

രചന : ബാബുരാജ് കെ ജെ ✍ ഒരില !ഒരു കായ്!ഒരു പൂവ് !ഒരില കൊണ്ടൊരു കുടയുണ്ടാക്കാം!ഒരു കായ് കൊണ്ടൊരു കഥയുണ്ടാക്കാം!ഒരു പൂവു കൊണ്ടിത്തിരിതേനുണ്ടാക്കാം!ഒരിക്കൽ കാറ്റു ചോദിച്ചു?എൻ്റെ ചിറകുകൾ അടർത്തിയത്ആരാണെന്ന്!ഒരിക്കൽ സൂര്യൻ ചോദിച്ചു?എൻ്റെ കായ്കൾ അടർത്തി –യതാരാണെന്ന്!പിന്നെ കടല് ചോദിക്കുന്നു!എൻ്റെ പൂക്കൾ…

എഴുത്തു മറന്ന ദിനത്തിൽ

രചന : കൃഷ്ണമോഹൻ കെ പി ✍ സ്വരസുന്ദരിമാരെൻ തൂലികത്തുമ്പിലെത്തിസ്വരമാധുരിയോടെ കീർത്തനം പാടി നില്ക്കേവരുവാൻ മടിക്കുന്നൂ, വാക്കുകളനുസ്യൂതംവരളും മഷിയോ, എൻ മനസ്സിൻ പ്രയാസമോ… കളിയായ്പ്പോലും മമ വാക്കുകളാരാരേയുംകരയിച്ചിട്ടില്ലിതുവരെ, എന്താണിന്നിതു പോലെആസുര വാദ്യം കേട്ടു ഭയന്നോ, കിനാക്കളെൻആയുധപ്പുരയുടെ ചാവിയും നഷ്ടപ്പെട്ടോ ആനകളലറുന്നു, ഗർദ്ദഭം…