എപ്പോഴാണ് ഞാൻ
തെരുവിന്റെ
സന്തതിയായതെന്ന്
എനിക്കറിയില്ല….
ക്രൂരമായ
ഭാഷയാൽ
കുറ്റപ്പെടുത്തിയും
ഒറ്റപ്പെടുത്തിയും
എല്ലാവരും പിരിഞ്ഞപ്പോളോ…..
അഞ്ചു വയസ്സുള്ള
കുഞ്ഞിന്റെ
കൈപിടിച്ചു
വീട്ടിൽനിന്നിറങ്ങി
ബാംഗ്ലൂർ എന്ന
മഹാ നഗരത്തിൽ
ഭാഷ പോലും അറിയാതെ
അന്തം വിട്ടു നിന്നപ്പോഴോ……
ജീവിതത്തിലേക്ക്
അപ്രതീക്ഷിതമായി
കയറി വന്ന
കുറച്ചു പേരുടെ
കയ്യിൽ പിടിച്ച്
നെഞ്ചോരം ചേർത്തു
നടന്നപ്പോഴോ….
കനലിൽ ചവിട്ടി ചവിട്ടി
മനസ്സു പോലും
മരവിച്ചു പോയപ്പോഴോ
കൂടെ നിന്നവരിൽ
പലരും വിഷം ചീറ്റുന്ന
സർപ്പങ്ങൾ ആയിരുന്നെന്ന്
മനസ്സിലാക്കാൻ
വൈകിയപ്പോഴോ…….
മരിച്ചു പോയാൽ
പോലും ആരും
തിരക്കി വരില്ലെന്നും
ഒരു പൂവു പോലും
എന്റെ കല്ലറയിൽ
വീഴില്ലെന്നും
ഉറപ്പായപ്പോഴോ……
എപ്പോഴാണ്
എന്നറിയില്ല
എങ്ങനെ എന്നും
അറിയില്ല
എങ്കിലും
അനാഥയായ
ഞാനുമിപ്പോൾ
ഈ തെരുവിന്റെ
സന്തതിയാണ്………

By ivayana

Leave a Reply

Your email address will not be published. Required fields are marked *