രചന : രമേഷ് എരണേഴുത്ത് ✍️
മറ്റുള്ളവർ തൻ കഥകൾ ചൊല്ലി
നാം നമ്മുടെ നേരം കളയരുതേ
അന്യൻ്റെ ജീവിത ജാലകത്തിൽ
നോക്കി നെടുവീർപ്പിടാതിരിക്കവിൻ
ഹൃദയങ്ങൾ പൂക്കുന്ന മുറികളിൽ
ഇരുന്നിനി നമ്മൾ കഥകൾ പറയണം
,നക്ഷത്ര ശോഭയുള്ളൊരു ലോകം
നമൂക്കുള്ളിൽ നാം പണിതുയർത്തണം
വീണുടയാത്തൊരു ലക്ഷ്യങ്ങൾ
ഉള്ളിൽ കനലായ് എരിഞ്ഞിടണം
വാക്കുകൾക്കുള്ളിൽ പ്രകാശമേറ്റി
വാനോളം നമ്മൾ ഉയർന്നിടണം
വ്യർത്ഥമാം വാക്കുകൾ മാറ്റി വെച്ച്
സത്യമാം സ്വപ്നത്തിൽ നീന്തീടുക നാം
സ്നേഹത്തിൻ നൂലിഴകൾ കൊരുത്തു
വാനിൽ സ്വന്തമാം ചിറകുകൾ വീശിടണം
