സന്ധ്യയ്ക്കു മുമ്പേ.
രചന : കൃഷ്ണമോഹൻ കെ പി ✍ ചെമ്പനീർപ്പൂവിൻ മണമേറ്റു നില്ക്കുമീചന്ദ്രികയ്ക്കെന്തിനീ ഭാവമാറ്റംചാരു സരോരുഹതീരത്തു നില്ക്കുമാചഞ്ചലചിത്തനെ കാണ്കയാലോ!ചിന്തിതനല്ലവൻ ചിന്താർമണിയായിചിന്തയിൽ വന്നങ്ങണഞ്ഞ കാര്യംചാമരം വീശുന്ന താരാഗണങ്ങൾ തൻചേലുറ്റവാക്കാലറിഞ്ഞതാലോ!സാഗരം കൈമാടിയെന്നും വിളിയ്ക്കുന്നസൂര്യൻ്റെയുള്ളിൽ പ്രണയമുണ്ടോസാദരമർക്കനെക്കൂപ്പുന്ന മാനിനിസാരോപദേശങ്ങൾ കേൾപ്പതുണ്ടോ!ഞാൻ വെറും ചന്ദ്രികയെന്നങ്ങുണർത്തുന്നഞായറിൻ തിങ്കളാം വാർമതിയ്ക്ക്എന്തിത്ര സങ്കടഭാവമെന്നോർത്തിതാഎന്നുമീ ഭൂമി…
