ഓണപ്പൊരുൾ
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ പിന്നെയും വന്നുവോ പൊന്നോണമേ നീഎന്നെയും തേടി നിനച്ചിരിക്കാതെ.എന്നോ മറന്നുഞാൻ വെച്ചുപോയോ – രെൻ ,പൊൻ കിനാശേഖരം തോളിൽ ചുമന്നു. “ങുഹും, ങുഹും” തിരുമഞ്ചൽ മൂളലി –ലെങ്ങോ നിന്നിന്നു വന്നുചേർന്നങ്ങുന്നു.തമ്പുരാൻ വന്നെന്നറിഞ്ഞു, ചേലുള്ള,അൻപോടടിയൻ്റെ പൂക്കളം തീർത്തു.…
