Category: അറിയിപ്പുകൾ

ശിലാദുഃഖം

രചന : ഹരികുമാർ കെ പി ✍ ശിലകൾക്ക് ശബ്ദമുണ്ടെന്നറിയുന്നോർശിലായുഗചിത്രം വരച്ചവർ നാംശിരസ്സറ്റു വീഴും ശിലകൾക്ക് മീതെശിവോഹമെന്നോതി മറഞ്ഞവർ നാം കാഴ്ചയില്ലാത്തൊരാ കണ്ണിലായ് കണ്ടുവോകാലം കുറിച്ചിട്ട വേദനകൾവറ്റിവരയുന്നൊരാ കണ്ണുനീർ പാതയിൽനീലിച്ച നോവിന്റെ വേദനകൾ അക്ഷരമോതാത്തൊരറിവിന്റെ നാവുകൾബൗദ്ധികമണ്ഡലം തിരയുന്നുവോഏടുകൾ തേടുന്നൊരേകാന്തതയ്ക്ക്എന്തു പേർ ചൊല്ലി…

ചകിരിച്ചാരം

രചന : രാജീവ് ചേമഞ്ചേരി✍ ചകിരി കത്തി ചാരമായി…ചാണകം ചേർത്തിയവയിളക്കി…..ചന്തമായ് തറയിൽ തേച്ചുമിനിക്കി…..ചമയങ്ങളേതുമില്ലാത്തയാകാലത്തേ മറന്നൂ? ചാരെയിരുന്ന് ശരീരം കാർന്നുതിന്നുന്ന-ചതിയന്മാരാം വിഷജ്വരങ്ങളന്ന് മൗനിയായ്;ചിത്രവർണ്ണാട്ടം കുടികൊള്ളുമീ കാലം-ചവറ്റുകൊട്ടയിലെ മാറാവ്യാധികളിന്നു നമ്മളിൽ ? ചവറ് പോലുയരുന്ന ആതുരസൗധങ്ങൾ…..ചാവേറൊരുക്കുന്നു മാനവരാശിയ്ക്കു…..ചിന്തകൾ മരിക്കുന്നു ചന്തയിൽ ഇരക്കുന്നു…..ചന്തവും കുന്തവുമില്ലാതെ സമ്പത്ത്…

സോപാനഗീതം (അനന്തപുരത്തമരും)

രചന : എം പി ശ്രീകുമാർ✍ അനന്തപുരത്തമരുംആദിശേഷശയനദേവദേവ തൃപ്പദങ്ങൾനിത്യവും നമോസ്തുതെഅനന്ത വിശ്വസാഗരെയനന്ത നീലതല്പേശ്രീ പത്മനാഭശയനംപാവനം നമാമ്യഹംമഹേശ്വരാദി വന്ദിതംമഹാപ്രണവോജ്ജ്വലംമഹാപ്രപഞ്ചപാലകംശ്രീ പത്മനാഭം ഭജെപ്രശാന്തസുസ്മിത പ്രഭാപ്രശോഭിതം മാധവംമഹാലക്ഷ്മീ സുശോഭിതംശ്രീ പത്മനാഭം ഭജെസഹസ്രസൂര്യ തേജസ്വിസർവ്വദേവ വന്ദിതംസമസ്തലോക രക്ഷകംശ്രീപത്മനാഭം നമ:

പാഠം =ഒന്ന്

രചന : പട്ടം ശ്രീദേവിനായർ✍ ഇനിഎന്തുവേണമെന്നന്തരംഗമേ ,ചൊല്ലുകില്ലേനീയും ?പാതിരാവിലുംപാറിനിന്ന് നീ,എന്നുയിർതാങ്ങുമീഉൾക്കടൽ താണ്ടിനിന്നു !പതിവുപോലിന്നുംഞാൻ ഇരുൾ മേഘ-താഴ് വര,നോക്കിനിന്നു ..അതിൽ ഉൾത്തടത്തിലൊരുമുൾക്കിരീടമെന്റെശിരസ്സു താഴ്ത്തി നിർത്തീ .!.അതിലുൾക്കരുത്തെന്റെ,മനസ്സിലെന്നുമായ്…..സടകുടഞ്ഞെഴുന്നേറ്റു വന്നു .!“കാലചക്ര മെത്ര മനോഹരം….അതിലനുഭവങ്ങളെത്ര വിചിത്രവും!”എങ്കിലും എന്നുണ്മയിൽ ……എന്നുള്ളിലെ പ്പെൺകരുത്തിന്റെ“ശിരസ്സ് ഉയർത്തിനിർത്തി ഞാൻമൗനമായ് ….!”

പ്രതിധ്വനികൾ

രചന : ജയേഷ് പണിക്കർ✍ അകലേക്കു നീയും നടന്നു നീങ്ങിഅറിയാതെയെന്തിനോ ഞാൻ വിതുമ്പിഅകതാരിലുയരുന്ന നൊമ്പരത്തിൽഅശ്രുകണങ്ങളുതിർന്നീടവേനിറമകന്നങ്ങനെ മായുന്നമഴവില്ലിനിനിയില്ല നേരം മടങ്ങിടട്ടെ. പറയുവാനെന്തോ ബാക്കിയാക്കിപ്രിയസഖീ നീയിന്നു മറയുന്നുവോകതിരിട്ടു നിന്നൊരാ മോഹങ്ങളുംകൊഴിയുന്നിതീ മണ്ണിൽ നോവായിതാഉയരുന്നിതുള്ളിൽ പ്രതിധ്വനിയായ്ഉണർവ്വേകും നിൻ പദ സ്വനങ്ങൾഇനിയെന്നു തിരികെ വരുമരികിൽഇതളിട്ടുണർത്താൻ വസന്തമെന്നിൽ. ഇതുവരെ…

കേരളപ്പിറവി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഇന്നു കേരളംപിറവികൊണ്ടൊരാ ദിനം! നമു-ക്കൊന്നടിച്ചഹോ,പൊളിച്ചു തന്നെ ഘോഷമാക്കിടാംഎത്രകണ്ടിവിടെ നാംകടത്തിൽമുങ്ങി നിൽക്കിലുംഅത്രയൊന്നുമുള്ളിൽ ദുഃഖമേറിടേണ്ട മക്കളേ വേണ്ടപോലെബാറുകൾ സുസജ്ജമാക്കി മാറ്റിയി-ങ്ങുണ്ടുരണ്ടു ചങ്കുമായി മുന്നിൽ മുഖ്യനിന്നൊരാൾആയതിൽപരം നമുക്കു വേറെയെന്തു വേണമീ-ജീവിതം സുഖസമൃദ്ധമായ് പുലർത്തുവാൻ ചിരം! ‘കേരളീയ’മാണു ചുറ്റിനും നടപ്പതൊക്കെയുംകേരളം കടക്കെണിയിലെന്നു…

അവനെ ഓർക്കുമ്പോൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ അവസാനക്കോപ്പ വീഞ്ഞുമായിഅവളിരുന്നുഅവൻ വരുന്നതും കാത്ത്അവൻ്റെ വീഞ്ഞാണവൾ !നുകർന്നിട്ടില്ല അവൾഅവനെയല്ലാതെമറ്റൊരു വീഞ്ഞും !! രാവേറെയെങ്കിലുംരാ പക്ഷിപാടി നിർത്തിയെങ്കിലുംഅവൾ കാത്തിരിക്കുന്നുവീഞ്ഞിനേക്കാൾ വീര്യത്തോടെവിടരും പൂവിൻ സൗമ്യതയോടെനുരഞ്ഞുപൊന്തും മനസ്സോടെ അവസാനക്കോപ്പ വീഞ്ഞവൾനുണഞ്ഞു കൊണ്ടിരിക്കുന്നുഅവൻ്റെ ഓർമ്മകളെ കൊറിച്ചു –കൊണ്ടിരിക്കുന്നുസ്മരണകളിലൊറ്റ മാത്രയിൽതുളുമ്പി തൂവുന്നു അവൾ.

പ്രണയപ്പാന

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പൂവിതളൊളിപൂണ്ടൊരു വേളയിൽ;ഭാവബന്ധുര സ്മേരവുമായ് സഖീ,ഞാൻ നിനക്കായ് കുറിച്ചിട്ടതൊക്കെയുംതേൻ മൊഴികളാണേവമൊന്നോർക്കുകിൽ!ആരബ്ധ പ്രണയത്തിൻ പ്രദീപ്തമായ്സാരസ്യപീയൂഷേ പുലർന്നീയെന്നിൽ;എത്രയെത്ര സുരഭിലസ്വപ്നങ്ങൾചിത്രവർണോജ്വലം ഹാ പകർന്നുനീ!മങ്ങിയ വെളിച്ചത്തിൽ മെയ്ചേർന്നുനാംഅങ്ങകലെയ,ത്താരാഗണങ്ങളെ,തിങ്ങിന കൗതുകത്തോടു കണ്ടുക-ണ്ടങ്ങനെ സല്ലപിച്ചന്നിരുന്നതുംആറ്റുവക്കത്തു തോണിയണയവേ-യൂറ്റംപൂണ്ടു തുഴഞ്ഞങ്ങു പോയതുംനാട്ടുമാവിന്റെ കൊമ്പത്തെയൂഞ്ഞാലിൽ,ആട്ടമാടി,മദിച്ചുരസിച്ചതുംഅല്ലിയാമ്പൽ കടവിലിറങ്ങി നാംമെല്ലേ,പൂക്കൾ പറിച്ചുമ്മവച്ചതുംആ മരച്ചോട്ടിലായണഞ്ഞോരോരോ,തൂമയോലും…

വി എസ്

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ കരിമ്പാറക്കരുത്തുറ്റമനസ്സിന്റെയമരത്തിൽചുടുചോരച്ചരിതങ്ങൾവരച്ചിട്ട ദ്വയാക്ഷരംഅടിമച്ചങ്ങലയ്ക്കുള്ളി-ലഭിമാനം തളച്ചപ്പോളു-യർന്ന മുഷ്ടികൾ തീർത്തസമരത്തീ കൊളുത്തിയോൻചുവപ്പാർന്ന പുലരിക്കുംകരയുന്ന മനുഷ്യർക്കുംനനുത്ത നന്മയാലുള്ളംതുറന്നിട്ട മഹാമന്ത്രംമലയാളം മറക്കാത്തരണഭേരി മുഴക്കിയഅഭിമാനക്കൊടിയേന്തുംതൊഴിലാളിപ്പിറപ്പു നീശതകവും കടന്നു നീ-നടക്കുമ്പോൾ ചരിത്രത്തി-ലെഴുതുന്നു സമത്വത്തിൻസമരങ്ങൾക്കുടയോനായ്■

എൻ്റെ പുലമ്പലുകൾ –

രചന : ജീ ആർ കവിയൂർ✍ ഹൃദയങ്ങൾ ഒന്നിക്കുന്ന മണ്ഡലത്തിൽ,സ്നേഹത്തിന്റെയും ആഗ്രഹത്തിന്റെയുംഒരു മധുര സംയോജനമുണ്ട്.ഒരു കവിയുടെ തൂലിക, വാക്കുകളിലെ സത്യം,എന്റെയും നിങ്ങളുടെയും അഭിനിവേശത്തിന്റെഒരു കഥ വരയ്ക്കുന്നു.സ്നേഹം, വളരെ ജ്വലിക്കുന്ന ഒരു ജ്വാല,ഇരുണ്ട രാത്രിയിലൂടെ നമ്മെ നയിക്കുന്നു.സൗമ്യമായ സ്പർശനങ്ങളോടും ദയയുള്ള മന്ത്രിപ്പുകളോടും കൂടി,നിന്റെ…