Category: അറിയിപ്പുകൾ

ഗാന്ധിക്കൊപ്പം

രചന : ടി.എം. നവാസ് വളാഞ്ചേരി✍ സ്ഥിരം കൊണ്ടാടുന്ന ദിനാചരണങ്ങളെ പോലെ ഗാന്ധി ജയന്തി ദിനവും എത്തുന്നു. ഒട്ടേറെ മുഖസ്തുതികളും കപടനാട്യങ്ങളും ആവർത്തിക്കപ്പെടുമെന്നല്ലാതെ ഉള്ളറിയാതെ നേരറിവില്ലാതെ ഉൾക്കാഴ്ചയില്ലാതെ വെറും ചടങ്ങുകളായി മാറി ഗാന്ധി ദിനാചരണവും മാറുമോ? ഗാന്ധിയൻമാരെ തേടിയലഞ്ഞു ഞാൻഓടിയോടി തളർന്നങ്ങിരുന്നു…

രക്തസാക്ഷികൾ

രചന : സുമോദ് പരുമല ✍ (ഹരിതവിപ്ലവത്തിൻ്റെ പ്രകൃതിഗായകന്) മരം ,പൂവ് ,കായ ,വിത്ത് ,മരം .ജന്മത്തുടർച്ചകളുടെ പ്രാതസന്ധ്യകളിൽഎത്രയെത്രമഹാകാശങ്ങളാണ് …!മരംകൊണ്ട് മരത്തെ ഹരിയ്ക്കുമ്പോൾവീണപൂക്കളുടെഘടാകാശങ്ങൾ .രക്തസാക്ഷികൾഎത്ര സങ്കീർണ്ണമായാണ്ആകാശങ്ങളായിത്തീരുന്നത് ….!അരിഞ്ഞുകൂട്ടിയ കൈകാലുകളിലുംമുറിഞ്ഞറ്റ ശിരസ്സുകളിലുംഉടഞ്ഞുപോയമൺകുടങ്ങൾ .ഒരിയ്ക്കലുമുടയാത്തകൃഷ്ണമണികളാൽകാലത്തെയുറ്റുനോക്കുന്നവേദഗണിതങ്ങൾ …

“പ്രണയം “

രചന : ജോസഫ് മഞ്ഞപ്ര✍ പ്രണയമേ.. പ്രണയമേപ്രണയമേ യെൻപ്രാണനിൽ നീ നിറയുഎൻജീവനിൽ നീ പടരു..(പ്രണയമേ….) ഒരു കുളിർ മഴയായെന്നുള്ളിന്റെയുള്ളിൽപെയ്തിറങ്ങു നീയെൻ പ്രണയമേ (2) വേനലിൽ വീശും മന്ദസമീരനായ്തഴുകുമോ നീയെൻ പ്രണയമേ.തഴുകി തലോടുമോ നീ(പ്രണയമേ…..) വർണമനോഹരംമം പതംഗം പോൽവാനിലുയരുമെൻ പ്രണയമേ (2) പകലോൻ…

മഴത്തുള്ളി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഈമഴയോടെനിക്കെന്തൊരിഷ്ടംചാറ്റൽമഴയോടെനിക്കെന്നുമിഷ്ടംമഴപെയ്തിറങ്ങുന്ന നിമിഷങ്ങളിൽനിറയുന്നു കവിയുന്നു മൗനാനുരാഗം മഴത്തുള്ളി വീണുടയുമ്പോളുള്ളിൽമോഹങ്ങൾ കുളിർമാല നെയ്യുകയായ്ഇളംകാറ്റിലലിയുന്ന മഴയുടെ മുദ്രയിൽഇടനെഞ്ചിൻ നോവുകൾ മറക്കുകയായ് ഈ മഴയോടെനിക്കെന്തൊരിഷ്ടംസഖീ നിന്നോടെനിക്കെന്നപോലെഈമഴത്തുള്ളിയിൽ ഞാൻനനയുമ്പോൾനിന്നിലലിയുന്നതു പോലെ ചാഞ്ചാടിച്ചന്തത്തിൽ പാട്ടുപാടിതാഴത്തീമഴയെത്തി നൃത്തമാടുമ്പോൾമനമാകെപ്പുളകത്തിൻ നിർവൃതിയിൽനിറയുന്നു പ്രണയത്തിൻ മധുചഷകം ഈമഴയോടെനിക്കെന്തൊരിഷ്ടംപറയുവാനാവാത്തൊരിഷ്ടം….മുറ്റത്തു മഴവെള്ളക്കുമിളികൾ…

പ്രേമ ഗാനം

രചന : പ്രൊഫ. പി എ വർഗീസ് ✍ ജീവിത കദനക്കടലിന്നരികെകാതരമിഴിയാലലഞ്ഞു നടക്കേപുണ്യ പരാഗ പരിമള ഗന്ധം;പ്രശോഭിതമായൊരു താമരപോലവൻസവിധമണഞ്ഞു വാരിപ്പുണർന്നുകണ്ണീർച്ചാലുകൾ മായ്ച്ചു കളഞ്ഞു. പോകാം നമുക്കൊരുമിച്ചങ്ങാ-യമ്പലമുറ്റത്തരയാൽ തണലിൽകാറ്റ് വിതക്കും ഗാനം കേൾക്കാൻതൃക്കാർത്തികയിൽ തൊഴുതു നമിക്കാൻ;തിരുവാതിരയിലാടിപ്പാടാൻ’അമ്പലമണികൾ കൊട്ടിയടിക്കാംദീപാരാധനഗാനം മൂളാം. കാട്ടിൽ പോകാം കാകളി…

ഇന്നത്തെ രാവിൽ

രചന : എം പി ശ്രീകുമാർ ✍ ഇന്നത്തെ രാവിൻ ചിറകിലേറിഎന്തിത്ര നേരം നീ വന്നതില്ലകൂടണഞ്ഞല്ലൊ കിളികളെല്ലാംകൂവുന്ന കോഴിയുറക്കമായിപാർവ്വണചന്ദ്രൻ ചിരിച്ചു നിന്നുപാഴ്മുളന്തണ്ടു പാടുന്നു കാറ്റിൽപാലാഴിപോലെ നിലാവു നിന്നുപാരിൽ മധുരം പരന്നപോലെ !ചന്ദനക്കാറ്റൊന്നു വീശി മുന്നെചമ്പകപ്പൂമണമെത്തി പിന്നെചന്ദ്രനുദിച്ച പോലെത്തിടുന്നരാഗസ്വരൂപനെ കണ്ടതില്ലകതിർമഴ പെയ്യുന്ന നേരമായികവിത…

ചിലർ അങ്ങിനെയാണ്‌

രചന : റാം റാം ✍ ചിലർ അങ്ങിനെയാണ്‌ —നീരുപാധികം നിശബ്ദരായവർ,നമ്മുടെ ജീവിതത്തിലോട്ടൊരു നാൾ കടന്നു വരും…!പിന്നെ —ഇനിയുള്ളോരു ജീവിത കാലം മുഴുവൻ കൂടെ കാണും എന്ന ഉറപ്പ്…കാർമേഘങ്ങളെ മഴവില്ലിനാൽ കോർത്തു മനോഹരമാക്കും…ഉച്ച വെയിലിനെ ചാറ്റൽ മഴയാൽ കുതിർക്കും…കുസൃതി ചിരികളാൽ,എന്നോ ഉടഞ്ഞു…

പുത്തനുടുപ്പ്

രചന : ഷിബു കണിച്ചുകുളങ്ങര✍ പുത്തനുടുപ്പ്വേണമെന്ന്വാശിപിടിച്ച്കരഞ്ഞോരെനിക്ക്ഒന്നിന് ഒമ്പതെണ്ണംവാങ്ങിത്തന്നൂഎന്റെയച്ഛൻ.നൽപുടവയില്ലാഞ്ഞാൽഏങ്ങലടിച്ചു പിണങ്ങിസ്കൂളിൽ പോവാതേകുറുമ്പ്കാട്ടിയിരുന്നൂ ഞാൻ.എന്നിട്ടോസഹപാഠിതൻതുന്നലിൻ ഇഴചേരാത്തപുടവ ” കണ്ട ഞാൻഎന്തിനെന്നറിയാതെകരഞ്ഞു പോയീ.

ഹരമോടെയെത്തുന്നീ, അക്ഷരങ്ങൾ🔏

രചന : കൃഷ്ണമോഹൻ കെ പി ✍ ഹരിനാമസംഗീത, ധ്വനി കേട്ടുണർന്നു ഞാൻഹരിഹരപുത്രൻ്റെയങ്കണത്തിൽ,ശ്രീലകത്തുള്ളൊരു, ശ്രീമതി തന്നുടെശ്രീകര ധ്യാനത്തെക്കാണുവാനായ്ഗണനായകനാകും, ഗണപതി തന്നോടുഗുണങ്ങളെയേകുവാൻ പ്രാർത്ഥിയ്ക്കുവാൻനശ്വരമാകും നിമിഷങ്ങൾ തന്നിലേമത്സരമൊട്ടൊന്നു മാറിടട്ടേഅജ്ഞാതരൂപത്തിൻ, ആകാരമായുള്ളഇജ്ജഗത്തിൻ്റെയാ, ഈഷലിന്മേൽഉത്തുംഗ രാഗപരാഗം ചൊരിഞ്ഞവൻഊർജത്തെ മെല്ലെപ്പകർത്തിടട്ടേഎത്ര നാംകാംക്ഷിച്ചിരുന്നാലുമോർമ്മയിൽഏഷണി തന്നുടെ രശ്മിയേറ്റാൽഐഹികസ്വപ്നങ്ങൾ, പാടേ കരിഞ്ഞു പോംഒക്കെയും…

പരിസരം

രചന : അനിയൻ പുലികേർഴ്‌ ✍ പതിവായെത്തുന്ന കാറ്റു മൂളുന്നത്പാദസരത്തിൻ്റെ മണിനാദമോപ്രണയവർണപ്പൂ വിതളുകളോപറയാൻ മടിക്കേണ്ട പാതിയിൽനിർത്തേണ്ട പരിഭവമതല്ലല്ലോപറയൂ പറയൂ പതറാതെപലതും കേൾക്കാൻ കൊതിച്ചതല്ലേപലരും പലതും പറഞ്ഞിട്ടുംപിൻമാറാനി മനസ്സുണ്ടോപ്രണയം മനസ്സിൽ നിറയട്ടെപറഞ്ഞതൊന്നുമിനി മറക്കേണ്ടപുതുമൊഴി മധുര മതാകട്ടെപിറക്കാനിനിയും സ്വപ്നങ്ങൾപടരട്ടെ അതു മുഴുത്തിങ്കളായ്പല വഴി വന്നവരാണെന്നാലുംപതിവിലുമേറെ…