🌷 വ്യാജങ്ങൾ 🌷
രചന : ബേബി മാത്യു അടിമാലി✍ കാണുന്നതെവിടെയുംപൊയ്മുഖങ്ങൾകേൾക്കുന്നു ധാരാളം കള്ളവാർത്തസ്നേഹഭാവത്തിലെചിരികൾക്കു പിന്നിലായ്ചതിയുടെഅട്ടഹാസങ്ങളുണ്ട്പാവം ജനത്തിനെപറ്റിക്കുവാനുള്ളതന്ത്രങ്ങൾ മെനയുന്നുനേതൃവർഗ്ഗംനേരെന്നു തോന്നിക്കും നുണകളാണിന്നീനാടിന്റെ നാശങ്ങളറിയണം നാംകഥയെന്തെന്നറിയാതെആട്ടങ്ങൾ കാണുന്നകാണികളായ് നമ്മൾ മാറിടല്ലേവ്യാജ പ്രഭാഷണംവ്യാജ പ്രമാണങ്ങൾവ്യാജമാണിന്നിന്റെ നീതിശാസ്ത്രംചാനലിൽ പത്രത്തിൽ നിറയുന്ന വാർത്തകൾമിക്കതുംവ്യാജമാണറിയുക നാംഅധികാരമോഹത്താൽ സ്വാർത്ഥലാഭത്തിനായ്നുണകൾ പടർത്തുന്നു നാട്ടിലെങ്ങുംകണ്ണു തുറക്കുവിൻസത്യം തിരയുവിൻകരുതിയിരിക്കുവിൻവ്യാജങ്ങളേ
