വിശപ്പ്
രചന : വിദ്യാ രാജീവ് ✍ വിശപ്പടങ്ങുന്നില്ലമ്മേപശിയകറ്റാനെന്തെങ്കിലുംതരണേ മുഴങ്ങുന്നുമ്മറംതോറുംഭിക്ഷാംദേഹിയായലയുന്നപൈതലിൻ ദീനരോദനംകേൾപ്പതില്ലാരും പാവം. പൈതലിൻ വിശപ്പിൻ വിളികരുതലാകേണ്ടവരാട്ടിയോടി-ക്കുന്നവനെ കള്ളനെന്നാക്രോശിച്ച്വിശപ്പു തളർത്തുന്നു പൈതലെ,ബോധം മറഞ്ഞവൻ വീഴുന്നുർവ്വിയിൽആട്ടിയോടിച്ചവരോടിയടുക്കുന്നു, അയ്യോ പാവം,ആരുമേകൂട്ടാക്കിയില്ലവനുടെ രോദനം,ഇനിയെന്തു ചെയ്യുവത്,നല്ലവർചൊല്ലുന്നു കഷ്ടമേകഷ്ടം!കൂട്ടത്തിൽ കുറുമ്പന്മാർ ചിലർപകർത്തി രസിക്കുന്നു കാഴ്ചകൾ… പറയുവതെന്തയ്യോ,മനസാക്ഷിയില്ലാമാനവൻ കൃതങ്ങൾ?പറയുന്നെന്റെ മനസ്സും,പശിയുടെ മൂല്യമറിയാതെയന്ന്പാവം…
