വിട വാങ്ങവേ..
രചന : കോട്ടുകാൽ സത്യൻ*✍ അരങ്ങൊഴിയുന്നു ഞാനീ ഭൂവിൽ നിന്നുംവഴിയേകിടട്ടേ പുതുവത്സരത്തിനായ്അരുതാത്ത നാളുകൾ വന്നുഭവിച്ചതാംസ്മരണയും കൂടെ ഞാൻ കൊണ്ടുപോയീടട്ടേ!…മധുരിക്കും നാളുകൾ നിങ്ങൾക്കായ് ഏകുവാൻമനമാകെയെന്നും കൊതിക്കയാണെന്നാൽദുർവിധിയെക്കാൾ ക്രൂര മനസ്സിന്നുടമയാംമനുഷ്യരാൽ ദുരിതം നിറഞ്ഞാടുടിന്നിതാ…അധികാര മോഹവും വാശിവൈരാഗ്യവുംഗാസയിലെ തീമഴപോൽ തിമിർക്കുന്നുസത്യവും ധർമ്മവും കെട്ടിടക്കൂനയിൽപ്രാണനു വേണ്ടി യാചിച്ചിടും…
