🍃 മലരേ നീ വീണ്ടും പറന്നിറങ്ങീ🍂
രചന : കൃഷ്ണമോഹൻ കെ പി ✍ അനുപമ സൗന്ദര്യലഹരിയായെന്നുടെഅരികിൽ നീ മലരായ് വിരിഞ്ഞു നില്ക്കേഅവിരാമമൊഴുകുന്ന നദിപോലെ മാനസംഅതിലോല കവിതതൻ ശീലു കേൾപ്പൂ അനുരാഗമാലിനിപ്പുഴയുടെയോരത്തെമനുജാഭിലാഷമാം പൂമരത്തിൽഅളവറ്റ പ്രേമത്തിൻ ഗീതങ്ങളങ്ങനെമുരളിയിൽ കാർവർണ്ണനൂതിടുന്നൂ പ്രണയാർദ്രയാകിയ പുളിനത്തിൽ മെല്ലെയാതണുവാർന്ന പാർവണം പായ് വിരിച്ചൂമണമുള്ള പവനൻ്റെ താരാട്ടുപാട്ടിനായ്മണവാട്ടിയായി…