ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

ചെമ്പട്ടുചേല –
യുടുത്തുവാനം
പട്ടട തീർത്താ
കടൽക്കരയിൽ
മെല്ലെ കുളിപ്പിച്ചു
പശ്ചിമാബ്ധി
ചെങ്കനലൊത്തൊരു
ദിനകരനെ
മാറോടു ചേർത്തു
പുണർന്നു മെല്ലെ
ഹൃദയത്തിൽ മെല്ലെ
അടക്കിവച്ചു
മുല്ലപ്പൂവർച്ചിച്ചു
വിളറിനിന്നൂ
ശേഷക്കാരൻ
അന്ത്യകർമം ചെയ്കേ
കരിമ്പട പട്ടുടുത്തവളവിടെ
തളർന്നു കിടന്നൂ
നിഴലുപോലെ.
അങ്ങങ്ങു വാടി
ക്കൊഴിഞ്ഞ പോലെ
മുല്ലപ്പൂ രാവിൽ
ചിതറി വീണു.

By ivayana