പട്ടം.
രചന : ബിനു. ആർ. ✍ വാനിൽപറക്കുന്നപട്ടംപോലെഎൻ മനസ്സ് പാറിക്കളിക്കുന്നു,ഇരുളുവന്നുമൂടുമീ ജീവിതത്തിൻസായംസന്ധ്യയിൽ,കാണാചരടിൽപറന്നു പാളിപ്പോകുന്നജീവിതമാം പട്ടത്തിൽചേർത്തുകെട്ടിയിരിക്കുന്നനൂലിനാൽ കൊളുത്തിചിന്നിച്ചിനക്കി വലിച്ചുമിന്നായംപോൽ,അടുപ്പിച്ചെടുത്തില്ലെങ്കിൽഅനന്തവിഹായസ്സിലെചെറുച്ചുഴലിക്കാറ്റിൽനൂലുപൊട്ടി കൂപ്പുംക്കുത്തി-യേതെങ്കിലും ചെളിക്കുണ്ടിൽ-ച്ചെന്നുപതിക്കാൻ ഇടയാകുമെന്നുമനസ്സിന്മേലാപ്പിലാരോവന്നു പിറുപിറുക്കുന്നു!അതിനാലേറെശ്രദ്ധയോടെനിനച്ചിരിപ്പൂ ഞാൻ ഇരുട്ടിൻമായികപ്രപഞ്ചത്തെ,ഇല്ലായ്മകളുടെയുംവല്ലായ്മകളുടെയുംചതിക്കുഴികളെ,മനസികവിഭ്രാന്തികളുണ്ടാക്കുംലഹരിതൻ മായികവലയത്തെ,പിടിച്ചുപറിക്കാരുടെകുരുക്കുനിറഞ്ഞകൺകോണുകളെ…
