രചന : ഷീബ ഷിസ് ✍️
ചില കാര്യങ്ങൾ നിങ്ങളോട്തുറന്നു പറയാനുണ്ട്.
നിങ്ങളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയപ്പോൾ കണ്ടിരുന്ന ആളെ അല്ല നിങ്ങൾ ഇപ്പോൾ.
ഞാൻ ആഗ്രഹിച്ച പോലെ ഒരാളാണെന്നു കരുതിയാണ് നിങ്ങളെ സ്നേഹിച്ചത്.
ഈ കുറഞ്ഞ നാളുകളിൽ നിങ്ങൾ എന്റെ പ്രതീക്ഷകൾ എല്ലാം തകിടം മറിച്ചു.
ആദ്യം കണ്ട ആൾ അല്ല ഇപ്പോൾ നിങ്ങൾ
ഞാൻ ഒത്തിരി അഡ്ജസ്റ്റ് ചെയ്യാനൊക്കെ ശ്രമിച്ചു നോക്കി.
തിരുത്തി തരാനും.
പക്ഷേ പരാജയപ്പെട്ടു 😔
എനിക്ക് വേണ്ടത് എന്നെ മാത്രം പ്രണയിക്കുന്ന ഒരാളെ ആണ്.
എന്നിൽ മാത്രം സന്തോഷം കണ്ടെത്തുന്ന ഒരാളെ,,
എനിക്ക് അയാളെയും
അയാൾക്കു എന്നെയും മാത്രം പ്രണയിക്കാൻ കഴിയണം.
പ്രണയം പങ്കുവെക്കപ്പെട്ടു പോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല 😥
നിങ്ങൾക് എന്നെ മാത്രം പ്രണയിക്കാൻ ആവില്ല.
ഞാൻ പലപ്പോഴും ഇത് പറഞ്ഞു ഞാൻ മാത്രം ആവണം നിങ്ങൾക് .
നമ്മുടെ ഇടയിൽ മറ്റൊരാൾ പാടില്ല എന്ന്.
എന്നിട്ടും നിങ്ങൾ മറ്റൊരു സ്ത്രിയെ കൂടെ
കൂട്ടി, അറിഞ്ഞപ്പോൾ മാറിപോകാൻ ശ്രമിച്ചതാ, കഴിഞ്ഞില്ല. നിങ്ങൾ എന്നിൽ മാത്രം തിരികെ വരുമെന്ന് വെറുതെ മോഹിച്ചു. ഇനി നിങ്ങൾ തിരികെ വരുമെന്ന് പ്രതിക്ഷ ഇല്ല എനിക്ക്.
നിങ്ങളോടുള്ള തീവ്രമായ സ്നേഹത്തോടെ തന്നെ ഞാൻ പിൻവാങ്ങുന്നു,,🙏
കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് ഞാൻ മനസ്സിലാക്കിയ കാര്യം ഒത്തിരി ഞാൻ ശ്രമിച്ചിട്ടും നിങ്ങൾക്
തിരുത്താൻ ആവില്ല,,,
തിരുത്തില്ല നിങ്ങൾ 😡
മറ്റുള്ള എന്തും ഞാൻ ഉൾകൊള്ളാം
പക്ഷെ എന്റെ പ്രണയത്തെ പങ്കുവെക്കാൻ ഞാൻ തയ്യാറല്ല 😔
നിങ്ങളെ ഒത്തിരി സ്നേഹിച്ച ഞാൻ
ആ സ്നേഹം ഹൃദയത്തിൽ നിലനിർത്തി പിരിയുന്നു,,,💔
………ഇന്നു നമ്മൾ ഒന്നിച്ചു ഉണ്ടായിരുന്നു
ഞാൻ ആഗ്രഹിച്ചത് പോലെ എല്ലാം നടന്നു,
Arport വന്ന് കൂട്ടികൊണ്ട് വരണമെന്നാ എന്റെ ആഗ്രഹം സാധിച്ചു, 😊
പക്ഷേ വീണ്ടും നിങ്ങൾ എന്നെ തോൽപിച്ചു 😔 നിങ്ങളുടെ വേറെ ഒരു കാമുകിയെ എന്നെ പരിചയപ്പെടുത്തി,
ഞാൻ ആഗ്രഹിച്ച പ്രണയം ഇങ്ങനെ അല്ല
എന്നെ മാത്രം പ്രണയിക്കുന്ന ഒരാളെ ആണ് 😥
നിങ്ങൾ ഒരു പ്രണയ രോഗി ആണ് ആ നിങ്ങളെ എനിക്ക് വേണ്ട,,,,
ഞാൻ ഇനി നിങ്ങളുടെ ജീവിതത്തിലും വേണ്ട 🙏….
എനിക്ക് ഇതൊന്നും ഉൾകൊള്ളാൻ പറ്റുന്നില്ല 😔
നിങ്ങൾ മറ്റുള്ളവരുമായി പ്രണയം പങ്കുവെച്ചു
സന്തോഷമായി മുന്നോട്ട് പോകുക
നന്മകൾ വരട്ടെ എന്നും 😊
എത്ര മനോഹരമായ ഒരു പിൻവാങ്ങൽ,,,
നമ്മുക്ക് അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയില്ല എന്ന് തോന്നുന്നിടത്തു നിന്നും
മാന്യമായി കാര്യങ്ങൾ പറഞ്ഞിട്ട് തിരിച്ച് ഇറങ്ങി പോകുക,,,,
നമ്മളെ നഷ്‌ടപ്പെടുത്തിയവരെ ഓർത്തു
സങ്കടപെടേണ്ടതില്ല. കാരണം നമ്മളെ അവർ അർഹിക്കുന്നില്ല.
സസ്നേഹം
✍️ആമി🔥
