Category: ടെക്നോളജി

ആദ്യാക്ഷരം

രചന : ഷീല സജീവൻ ✍️ ഇന്ന് ബാല പുസ്തക ദിനം. കുഞ്ഞുമക്കൾക്കായി ഒരു കവിത ഇരുളിൻ നിഴൽ വീണൊരിടനാഴിയിൽഅറിവിൻ വഴിവിളക്കമ്മകദനം തുളുമ്പുന്ന കനൽവഴികളിൽനേർത്ത കുളിരുള്ള നറുനിലാവമ്മഅലകടൽ മദ്ധ്യത്തിൽ ജീവിത നൗകതൻഅമരത്തിരിക്കുന്നതച്ഛൻഇരുൾവഴികളിൽ ഇടറി വീഴുന്ന മക്കൾക്ക്‌അറിവിന്റെ ഗുരുനാഥനച്ഛൻഅവരൊരുക്കീടുന്ന കൂടാരമൊന്നത്രേഅനിതര സുന്ദര വിദ്യാലയംഅറിവിന്റെ…

പാരിജാതം പൂത്തവഴിയിൽ

രചന : മഞ്ജുഷ മുരളി ✍ ജന്മജന്മാന്തരങ്ങളായിനീ തന്നെയായിരുന്നിരിക്കണംഎൻ്റെ പ്രണയം!!അതുകൊണ്ടാവാംഞാനിത്രമേൽ തീവ്രമായിഈ പാരിജാതത്തിൻ സുഗന്ധത്തെനെഞ്ചിലേറ്റുന്നത്.നിശയുടെ ഇലയനക്കങ്ങൾക്കിടയിൽഓരോ പാരിജാതമൊട്ടിനേയുംപൂനിലാവ് ചുംബിച്ചുണർത്തുമ്പോൾആ പ്രണയപരിമളംഎന്നെത്തേടിയെത്തുന്നതും.ഇത്രമേൽ നിന്നെഞാൻ പ്രണയിച്ചിട്ടുംജന്മാന്തരങ്ങളിലെവിടെയോനീയെന്നെ മറന്നുവച്ചിരിക്കുന്നു.അതാണിത്രമേൽ ഭ്രാന്തമായ്നിന്നെ ഞാൻതേടിക്കൊണ്ടിരിക്കുന്നത്.ഇനിയുള്ളജന്മങ്ങളിലെല്ലാംനാം കണ്ടുമുട്ടിയേക്കാം,അന്ന് പാരിജാതംപൂത്തുലഞ്ഞപ്രണയസുഗന്ധംനിറഞ്ഞതാഴ്വരയിലേക്ക്,നാമിരുവുംമനസ്സുകളെ തമ്മിൽകൊരുത്തുപിടിച്ച്ഒരുയാത്ര പോകണം, വീണ്ടുംപ്രണയിച്ചു തുടങ്ങാനായി!!.

അരുതുകൾ തീർത്തോരതിരുകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ആദിമകാലം മുതൽക്കെ മനിതനിൽ,അരുതുകളേറെയതിലേറെയതിരുകൾ.ആൺ പെണ്ണെന്നരുതുകൾ,അതിനായ് യതിരുകൾ വേറേ!അന്നും നിറം കൊണ്ടതിരുതീർത്തു,പിന്നെ കുലവും മഹിമയും;കൊണ്ടരുതുകൾ തീർത്തു!കറുപ്പുംവെളുപ്പുമതിരുകളായ്!!ഇന്നുമതം കൊണ്ടതിരുകൾ,ജാതികൾ കൊണ്ടരുതുകൾ.നിറംനോക്കി വിസ്തരിക്കുന്നു!കറുപ്പുകണ്ടു കലിയിളകുന്നു!!കാലമാകാതെകാലനെകാത്തുകിടക്കെ,കറുത്തവൻ്റെകരളുപകുത്തുവെളുത്തവൻ.ജീവൻതുലാസിലാടവേയരുതുകൾ മറന്നു,ജാതിമതംനോക്കിയില്ലയതിരുകൾ മുറിച്ചു!!

എന്നിനി ?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ പൊഴിയുവാൻ വെമ്പിനിൽക്കുന്നഒരുമിഴിനീർക്കണം നീയേഎങ്ങിനെ പൊഴിയുവാനാകുംഎന്നിനി പൊഴിയുവാനാകുംഭൂഗുരുത്വംവിട്ടു പോയില്ലേഎന്തൊക്കെയായിരുന്നു അന്ന്ആശിച്ച വസ്ത്രം ലഭിച്ചുവോകൊതിച്ച ജീവിതം കിട്ടിയോനീകണ്ട പൂക്കളും കായ്കളുംനീകൊണ്ട വേനൽ മഞ്ഞുകാലംനീക,ണ്ടഭയോ,മാശ്രയവുംഓർക്കുന്നൊരു മിഴിനീർക്കണംആയതിൽ സൂര്യവെളിച്ചത്തിൽമഴവിൽ വരഞ്ഞുമായുന്നുമാറത്തടുക്കിയ പുസ്തകംചോറും മെഴുക്കുപുരട്ടിയുംകൊണ്ടുപോയ വിദ്യാലയവുംഇവിടെയുണ്ടിവിടെയുണ്ട്എന്തിനിനിയും പൊഴിയണംഈ മിഴിനീ,രന്നെങ്ങോപോകുംപൊഴിയാൻ വെമ്പിനിൽക്കുന്നഒരുമിഴിനീർക്കണം നീയേഎങ്ങിനെ…

കാഴ്ചകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ കാടത്തമേറുന്ന കാലമേ നീയിന്നു,കാണാത്ത ചിത്രം നിരത്തുന്നുവോ!കദനം പിടയ്ക്കുന്നു കൺമുമ്പിൽ,കരളറപ്പുള്ളവർക്കോകണ്ണുകലങ്ങുന്നു! നീതിമരിക്കുന്നു തെരുവിലനാഥമായ്,നീളുന്നുക്രൂരതയേറുന്നുശാപജന്മങ്ങളാൽ!നീട്ടുന്നഹസ്തം വെട്ടിയരിഞ്ഞെറിഞ്ഞും,നീണാൾ വാഴുന്നു വിലയറിയാത്തവർ! എന്തു നീ നേടുന്നുമൃഗമനമേറവേ,എവിടെകളഞ്ഞു നീ മനുഷ്യത്വം!എല്ലാംവെറും മിഥ്യയാണെന്നറിയുക!എന്തൊരുവ്യർഥമാണു നിൻജീവിതം! ഇഹമൊരുനരകമാക്കുന്നുനിങ്ങൾ!ഇണയില്ലതുണയില്ലതുണ്ടമാക്കുന്നു!ഇല്ലായശേഷം കുറ്റബോധങ്ങൾ,ഇമയടച്ചീടിലും ഭീകരമീകാഴ്ചകൾ!!

കവിതയോട്…

രചന : തോമസ് കാവാലം.✍️ എന്തേ, നീ വന്നെൻ മാനസത്തിലെമാന്ത്രിക വീണമീട്ടുന്നോ?ആലസ്യം വിട്ടുണർന്നു നീ യെന്നിൽആനന്ദാമൃതുപെയ്യുന്നോ? പൂന്തേൻ പൂക്കളിലെന്ന പോലെന്നിൽപാരം നിൻ പ്രഭയെത്തുന്നുപാരിനെ മാറ്റിപ്രേമമതൊന്നാൽപൂരിതമാക്കാൻ, നിർമ്മലം. മണ്ണിനെ മൃദു സൗഭാഗ്യങ്ങളാൽവിണ്ണെന്നപോലെയാക്കീടാൻകണ്ണിനും കരൾ ഹൃത്തിനും മുദാകാഴ്ചയാകുക,യുൽക്കടം. അമ്മിഞ്ഞയുണ്ണും ഉണ്ണിയെന്നപോൽഉൺമതേടുമെൻ മാനസംകണ്മണീ!നിന്നെ കാത്തു നിൽക്കുന്നുകണ്ണിലെണ്ണയുമായ്…

എന്റെ സ്വപ്നത്തിൻതാമര പൊയ്കയിൽ

രചന : ജോയ് കട്ടിത്തറ ✍️ സിറ്റിലിരുന്നാലും കമ്പിയിൽ തൂങ്യാലുംടിക്കറ്റോന്നാണെന്ന് സത്യം തന്നെ.കാഴ്ച കണ്ടിടാനായ് തല പുറത്തിട്ടപ്പോൾരണ്ടെണ്ണം തലമണ്ടയ്ക്കിട്ടു കിട്ടി.ഒന്നു മയങ്ങിയ നേരത്ത് ഞാൻ മെല്ലെവണ്ടിടെ മേളിൽ പിടിച്ചു കേറി.ഒരുവനും കണ്ടില്ല ഞാനവിടുണ്ടെന്ന്മാനസ പുത്രനാം മായാവിപോൽ.താമര പൊയ്കകൾ ഓടി മറയുന്നുകുന്നും പുൽമേടും…

ബോൺസായ്കൾ

രചന : ബി സുരേഷ്കുറച്ചിമുട്ടം ✍ അംബരചുംബികളാകാൻഅടങ്ങാത്തമോഹമുള്ളവരാംഞങ്ങളെഅംഗംമുറിച്ചുനിങ്ങൾഅലങ്കാരങ്ങളാക്കിരസിക്കുന്നു!ആ വടവൃക്ഷക്കൂട്ടത്തിൽ നിന്നുംഅകറ്റിമാറ്റിയകത്തളങ്ങളിൽഅടിമയാക്കിനിരത്തിഅന്തിയും രാവും പകലുംഅനുഭവിക്കാൻ അനുവാദമില്ലാതെആജ്ഞാനുവർത്തികളാക്കി!അന്തരംഗം നിണഛലമൊഴുകി നീറുമ്പോൾആത്മാവിലുണരുന്നഭിമാനംഅടിയറവുവെയ്ക്കേണ്ടിവരുന്നബോൺസായ്കൾ ഞങ്ങൾ!ആടിയുലയുന്ന കാറ്റിലും പേമാരിയിലുംആടിത്തിമിർക്കാൻ അവസരമില്ലാതെആ ചില്ലുമേശയിലെ ബോൺസായ്കൾ ഞങ്ങൾ!അകലെപ്പറക്കുന്ന പക്ഷികൾ തൻ കൂടൊന്ന്അരികെ ശിഖരത്തിലൊന്നൊരുക്കാൻആശയേറുന്ന ബോൺസായ്കൾ ഞങ്ങൾ!അകലെയൊരാരുണകിരണം തെളിഞ്ഞിടാൻകൊതിക്കുന്നു ഞങ്ങൾ ബോൺസായ്കൾ.

അക്ഷരമലർ

രചന : ശ്രീകുമാർ പെരിങ്ങാല.✍ മയിലുകളാടി, കുയിലുകൾ പാടി,പുലരിക്കിരോൻ കതിർനീട്ടിമലകളുണർന്നു, പുഴകളുണർന്നു,മഹിതലമറിവിൻപ്രഭതൂകി. ഉണരുകയുണരുക മലയാളത്തിൻ-മഹിമയുയർത്താനണിചേരൂമഴികൾ തുറക്കൂ, ചിറകുവിടർത്തൂ,വിജ്ഞാനക്കടൽ തേടിവരാം. സിരകളിലൂർജ്ജം പകരും പകലോൻപതിയെപ്പൊങ്ങിത്താഴുമ്പോൾചന്ദനലേപമണിഞ്ഞൊരു ശോഭയിൽസുന്ദരഗാനവുമായി വരാം. അക്ഷരമലരിൻസൗരഭ്യം ചെറുകാറ്റിൽപ്പാറി നടക്കുമ്പോൾവിരലുകൾ തൂലികയേന്തിയൊരറിവിൻ-കവിതകളിനിയും വിരിയെട്ടേ.

പന്ത്രണ്ടാമൻ

രചന : മേരിക്കുഞ്ഞ് ✍ വരരുചിയുടെപഞ്ചമിക്ക് സഞ്ചാരപാത തീർന്നിരിക്കുന്നു.വെളിവായിരിക്കുന്നുമുന്നിലൊരു കുന്ന്,ഉയരത്തിലേക്ക്കൂർത്തു കൂർത്തുശൂന്യമായ്പോകുന്നശിഖരത്തിലൊരുപേരില്ലാ ഹർഷപീഠം.അതുമാത്രമുണ്ട്മുന്നിൽതെളിവായ്ഒലിയറ്റ് ഒളിയായ നിത്യജീവനുണ്ട് മാറിലെപൊതിക്കെട്ടിൽതാൻ തന്നെ പെറ്റിട്ടതൻ്റെത്തന്നുണ്മയായതീക്ഷ്ണ സത്യപൊരുൾ !ഇവനെയിനിഇവിടെയീപീഠത്തിൽപ്രതിഷ്ഠിക്കാം……തായ്ക്കുലത്തിൻ്റെമൺ തലത്തിൽവാർന്നു തീർന്നചിന്തയിൽപഞ്ചമിസ്വസ്ഥമായ് കണ്ണടച്ചു …..അവൾ …നെറുകയിൽകത്തിടും പന്തംതറഞ്ഞശിശുവായിപുഴയുടെശീതത്തി-ലൊഴുകിയോൾ ;പിന്നെ …കാലമൊളിപ്പി –ച്ചൊരറിവിന്റെവെളിപാടിൻജ്ഞാനിയെപതിയായ് വരിച്ചവൾ ….ശിരസ്സിൽ …അവളുടെഉള്ളുണങ്ങാ ക്ഷതംമധുവിധുവേളയിൽവിരലിൽതടയവേസത്യത്തിൻ-നൊമ്പര…