നീണ്ട യാത്ര..!!
രചന : ജോബിഷ് കുമാർ ✍ അരളി പൂത്തൊരാ രാവിൽചാറിപ്പെയ്തൊരാ മഴയിൽനിറഞ്ഞ മിഴികളാൽ മാത്രംഞാൻ നിന്നെയോർക്കുംതേങ്ങീ വീഴുമെൻതനുവിനെതാങ്ങീ നിർത്തുവാൻഞാൻ നിന്നെ തേടും..കാതങ്ങളെത്ര താണ്ടിയാലുംതിരികെ നടക്കുമെന്റെ-യൊറ്റപ്പാതയിലെചെമ്പരത്തിപ്പൂക്കളോട്നിന്നെക്കുറിച്ചു ഞാൻ ചൊല്ലും.ഇടറി പെയ്യുമീ പെരുമഴയത്ത്ഞാൻ ഇടറിയയൊച്ചയിൽനിന്നെക്കുറിച്ചുറക്കെ പാടുംതോളോട് തോൾ ചേർന്നന്ന്നമ്മൾ നടന്നൊരാ വീഥികളിലെല്ലാംഞാൻ നിന്നെ തേടിയലയുംഇനിയെത്രകാലവും…
