ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: കവിതകൾ

അമ്മക്കനവുകൾ

രചന : അശോകൻ.സി.ജി.* രണഭേരിമുഴക്കങ്ങൾ അസ്തമിച്ചു..,സമരപന്തൽ കാലിയായി..വിജയാഹ്ലാദത്തെരുവുകൾ ശൂന്യമായി.. ,നഷ്ടപ്പെട്ടവർക്കത്തിരിച്ചുകിട്ടിയതിന്റെയാഹ്ലാദംനേടിക്കൊടുത്തതിന്റെആവേശയുന്മാദത്തിൽ മാധ്യമപ്പടകളും ..,പ്രതിപക്ഷങ്ങളും കൂടെ നിന്നവരും..(ഇന്ധനവില വർദ്ധന …മതസ്പർദ്ധകൾ, ബാലപീഡനങ്ങൾ, വിലക്കയറ്റം ,സ്ത്രീധന മരണവാർത്തകളൊക്കെ തമസ്കരിക്കപ്പെട്ട ദിനങ്ങൾ ….)ശൂന്യമായ ബാലതൊട്ടിലിൽമിഴികളൂന്നി..,ബേബിബോട്ടിലിൽപാൽ നിറച്ച്,പതിവു കളിചിരി കാഴ്ചളോർമ്മയിൽചികഞ്ഞുകൊണ്ട്..,ഹൃദയനോവുകളൊതുക്കി ഒരമ്മ കാത്തിരുപ്പുണ്ട്…എകാന്ത ജീവിതത്തോണിയിലേറിവർഷങ്ങളേറെ തുഴഞ്ഞു നീന്തിയവൾ…

ചിത്രപതംഗം

രചന : ഷബ്‌നഅബൂബക്കർ* ക്ഷണികമാം ജീവിത കാലമെന്നാകിലുംനയന മനോഹരീ ചിത്രപതംഗമേക്ഷാമമില്ലാതെ മധുകണം നുകരുവൻനിത്യവും നീയെത്ര പൂവിനെ ചുംബിച്ചു. ക്ഷമയോടെ ആരാമമൊന്നിൽനിന്നോന്നായിചന്തത്തിൽ പാറിപറക്കുന്ന നേരത്ത്ക്ഷീണമാവില്ലേ നിൻ നേർത്ത ചിറകിന്ചിന്തിച്ചു നോക്കുനീ ചിത്രശലഭമേ. ചന്തമേറുന്നൊരു ആടയണിഞ്ഞു നീചന്തത്തിൽ പൂവിലിരിക്കുന്ന കാഴ്ച്ചയിൽചന്ദ്രനോ നാണിച്ചൊളിക്കുന്നു മേഘത്തിൽചൊല്ലുന്നു താഴ്മയിൽ…

ഓൺലികളിലെ ഇക്വാലിറ്റി.

രചന : സബിത വിനോദ്*✍️ ഗേൾസ് & ബോയ്സ്’ ഓൺലികൾഅരുതുകളുടെഘോഷയാത്രകൾക്ക്നിയമത്തിൻ കൂച്ചുവിലങ്ങിട്ട് അടിച്ചമർത്തലുകൾക്ക്‘മതമദ’ത്തിന്റെ കാവൽപതിയെപ്പതിയെപുസ്തകത്തിലേക്ക്കടന്നിരിപ്പുറപ്പിക്കും‘കരുണാമയൻ’മ്മാർബുധനാഴ്ചദിവസംഒരു ബോർഡ്‘സൈലൻസ് ഡേ’അടക്കം വരാനാത്രേചിന്തകൾവാഗ് രൂപങ്ങളാവരുതല്ലോപെൺപടയെ ലോകമറി-യിക്കാതെ വളമിട്ടുവളർത്താംഊറ്റങ്കൊള്ളുമെന്നിട്ട്നാലുവയസ്സിലവളുടെതിരഞ്ഞെടുപ്പെന്നും പറഞ്ഞ്കാടുകൾ മുളക്കും മുന്നേചിന്തകളുടെ വന്ധ്യകരണംഒളിച്ചുനോട്ടമില്ലാതിരിക്കാൻഅറിവേകാത്തടെസ്റ്റൂബ് പാഠങ്ങൾ‘ഗേൾസ് & ബോയ്സ് ഓൺലിയെമൂടിവെച്ച്ജെൻഡർ ഇക്വാലിറ്റിഞാൻ വായിച്ചുപഠിച്ചു

അദ്ധ്വാനിക്കൂ, ആനന്ദിക്കൂ!

എൻ.കെ .അജിത്ത് ആനാരി ✍️ അരവയർ നിറയാൻ പാടുപെടുമ്പോൾപലവയർ നമ്മൾ നിറച്ചുകൊടുക്കുംഅവനിയിലീവിധമല്ലോയീശൻജീവിതമാലകൊരുപ്പൂ നിത്യം !അവധി നിനക്കില്ലദ്ധ്വാനത്തിൽമരണംവരെയതു ചെയ്തേപറ്റൂമടിയുടെ ബാഹുവിലമരുന്നോനാതടികൊണ്ടെന്തു പ്രയോജനമോർക്കൂദുരിതം മാടിവിളിക്കും നിന്നുടെപടിയിൽ പട്ടിണി വന്നുകിടക്കും‘മലരും കൈയൊരു ശീലമതാകുംഅഭിമാനക്ഷതമരികിൽരമിക്കുംഅത്യദ്ധ്വാനിയുയർത്തും കരിയെനിത്യദ്ധ്വാനി കിതയ്ക്കാറില്ലാലൊട്ടുലുടുക്കുകൾ ശീലിക്കുന്നോർകഷ്ടപ്പാടിനു വഴിവെട്ടുന്നോർ !കൈയും കണ്ണും കാതും തലയുംകർമ്മോത്സുകത വളർത്തീടുമ്പോൾകർമ്മങ്ങൾക്കതിവേഗതയേറുംകർമ്മപഥത്തിലൊരരചനുമാകാം!ധർമ്മം…

അടപതിയൻ*

രചന : ഹരിദാസ് കൊടകര* അടപതിയൻ ഒരു ഔഷധിപ്പച്ചശരീരാദി ദോഷങ്ങൾ നീക്കിഞവരയ്ക്കരികിലായ് നിന്നുപുഷ്ടിയ്ക്കുതകുന്ന സസ്യം സ്വപ്നരാസത്തിലെന്നുംചിതറാതെ വിടരുന്ന നോവ്പതിവിണങ്ങാതെ കാനനച്ചിട്ടയിൽഭൂരഥം ഭ്രമണനാദങ്ങളെകാമിച്ചു ദാഹിച്ചു കത്തുന്നകോമരപ്പാച്ചിൽ.ശമിയായുണരുന്നകസ്തൂരികാ ലതമാളങ്ങൾ കുമിയുന്നനെട്ടുചെവിയൻ പടമുയൽവനം. ഔഷധം താൻതാൻ മുനിപ്പുകൾവിങ്ങുന്ന തീമെയ്യുരുക്കവുംസ്വം എന്നു വിരകുന്ന വേരിൽ ആഭിചാരങ്ങളില്ലാത്തകരണ തന്ത്രജ്ഞതപുതുപുത്തനേടിൽവൃദ്ധി…

വന മഹോത്സവം*

രചന: സാബു കൃഷ്ണൻ* ആഹാ,മനോഹരമീ താഴ്‌വര കണ്ടൂ,ഞാ-നേറെ,യാഹ്ലാദ ചിത്തനായി നിൽപ്പൂ.കാടു പൂത്തു മണം പരത്തുന്നുകാട്ടു പക്ഷിതൻ പാട്ടു കേൾക്കുന്നു.കുന്നിൻ നെറുകയിൽ പൂത്ത മരങ്ങളുംമഞ്ഞല തൂകിയ പൂവഴകും.കുന്നിൻ മുകളിലൊരു നീർച്ചോല,വെള്ളി വരഞ്ഞ ശ്രീ രേഖ പോലെ.മാമല വിടവിലൂടെത്തി നോക്കുന്നുസൂര്യ കിരണ കിരീട ഭംഗി.മലമുടി…

വയറിനടിയിലെ കവിത.

രചന : കൃഷ്ണൻ കൃഷ്ണൻ* ജീവിതമെന്ന കവിതയുടെ അനിവാര്യതയിൽപ്രണയം കാമമായ് പൂത്ത്കുടുംബമായ് വിരിയുമ്പോൾഒളിച്ചുവച്ച സ്ത്രീപുരുഷ രതീ സംഗമസ്ഥാനങ്ങൾപരസ്പരം കൊതിയോടെചെറിയ വേദനയോടെതമ്മിൽ ഒന്നു ചേരും.ആ നിർവൃതി ആവേശത്തോടെ ഒരേ ഹൃദയ താളത്തോടെമനസും ശരീരവുംവിയർപ്പും ഗന്ധങ്ങളും.നിശ്വാസങ്ങളും കിതപ്പും.പരസ്പരം അലിഞ്ഞ്ആലസ്യത്തിൽതളർന്ന് കിടക്കും..അവളുടെ പിൻകഴുത്തിലെ വിയർപ്പു നുണഞ്ഞ്…

രാധാമാധവം.

സുദർശൻ കാർത്തികപ്പറമ്പിൽ* കണ്ണന്റെ പ്രിയ തോഴി രാധേ,നിനക്കു ഞാൻ;വിണ്ണോളമേകുന്നു സ്നേഹംകാമമല്ല,പ്രേമ ഭാവനയോലുന്നൊ-രോമൽ സ്മരണതൻ പിന്നിൽമുൻ ജൻമ ബന്ധങ്ങൾ കൊണ്ടുയിർ പൂകിയോ –രുൺമയാണായതിൻ പിന്നിൽ!ഇപ്രപഞ്ചത്തിൻ പ്രണവസ്വരൂപമാ –യുൾപ്രഭ തൂകി നിന്നുള്ളിൽ,നൃത്തമാടി,യന്നനന്തമായങ്ങനെ;അദ്വൈതമൂർത്തിയാം കൃഷ്ണൻ!ആത്മാവുമാത്മാവുമായുള്ളൊരാ,ബന്ധ-മാർക്കേ,മറന്നിടാനാവൂ!കണ്ടവർ കണ്ടവരൊക്കെപ്പഴിച്ചാലു-മുണ്ടാകയില്ലൊട്ടു ദു:ഖം!അത്രയുണ്ട,പ്രേമ സാഗരത്തിന്നാഴ –മത്രമാത്രം നാമറിവൂകണ്ണനൊരു വെറുമിടയബാലൻ,ശ്യാമ –വർണ്ണൻ,ഗോപീജന പ്രേമലോലൻഎല്ലാ…

രോഷവൃഷ്ടി.

കവിത : സതി സുധാകരൻ പൊന്നുരുന്നി.* കാശിത്തുമ്പകൾ മിഴികൾ തുറന്നുചിങ്ങപ്പുലരിയെ വരവേൽക്കാനായ്ഓരോ ദിനവും ആഘോഷത്താൽപൊന്നിൻ ചിങ്ങം പൂവിളിയോടെകന്നിക്കൊയ്ത്തതു തീരും മുമ്പേതുലാവർഷ പെരുമ്പറ മുഴങ്ങി !കരിമേഘങ്ങൾ ആർത്തു ചിരിച്ചുതുള്ളിയ്ക്കൊരു കുടം നീളെ ചരിഞ്ഞുഭൂമിയിലേയ്ക്കവൾ പെയ്തു തിമിർത്തു .തോടും , കുളമതു കാട്ടാറൊന്നായ് !നെൽ…

മകനേ

ദിൻഷ എസ്* മകനേ നിന്റെ കണ്ണിലാണെന്റെകണ്ണെന്ന് നീ അറിയുകകഴുകരാണെങ്ങുംചെറുക്കുവാൻ നിൽക്ക വേണ്ടകാലം കനിയാത്ത അറിവായ് വളരുകകാലവർഷത്തെ പുഴപോൽഒഴുകി പരക്കുകഎരിയുന്ന ചിന്തയിൽ മുറുകുന്നവേദനകൾ മറക്കുകരാത്രിയുടെ തിരികെടുന്നേരംപകലായ് പുനർജനിക്കുകഓരോ കിനാവിലുംനീ നിന്നോർമ്മ പുതുക്കുകനിനക്ക് നീ മാത്രമെന്നോർക്കുകവഴി പിഴച്ചൊഴുകുന്ന വിപ്ലവമില്ലാ ചിന്തകളെങ്ങുമെന്നോർക്കുകകറകളഞ്ഞ ചിന്തകൾവിലയില്ലാ കാലമെന്നറിയുക.വളർത്തുക വളർത്തുകനിന്നുണർവിനെ…