പ്രഹേളിക
രചന : ബിന്ദു കമലൻ✍ പ്രണയശൈലത്തിൽ നിന്നവർവിരഹനൊമ്പര സാനുവിൽ വീഴ്കേപ്രാണനുരുകിയൊലിച്ച ലാവവിധിനിലങ്ങളെ വിഴുങ്ങുന്നു. പിരിഞ്ഞതെന്തിനെന്നറിയാതെഎരിഞ്ഞമർന്നു തീർന്ന മോഹംപരിഭവത്തിൻ പരിളാലനത്തിനുപുഷ്ക്കരത്തിലലയുന്നിതാ. നോവുകല്ലെറിഞ്ഞ വാക്കുകൾഅശ്രുചാപം തൊടുക്കവേസുന്ദരസ്വപ്നസൂനങ്ങളിന്നിതാപൊട്ടിയകന്നുയർന്നു പാറുന്നു. വഴിപോക്കരാണവരീ ധരയിൽവാടി വീണ പൂവിതൾ ചവിട്ടിവാഴ് വേ മായമെന്നുച്ചരിച്ചാൽപ്രണയമൊരു പ്രഹേളികയത്രേ !
