ഇരുട്ടാണെനിക്കിന്നിഷ്ടം
രചന : മുത്തു കസു ✍ ഇരുട്ടാണെനിക്കിന്നിഷ്ടംകാപട്യമില്ലാത്ത, കലർപ്പില്ലാത്ത..വെളുക്കെ ചിരിക്കാത്ത..ആ ഇരുട്ടിനെയാണെനിക്കിഷ്ട്ടം. അകലങ്ങളിലെവിടെയോ..കാത്തിരിപ്പുണ്ടെന്നെയും നോക്കി.കൂരിരുട്ടിന്റെ നല്ല നാളുകൾ.എത്തിച്ചേരാനെത്ര ബാക്കി. പങ്കായം പോയ തോണിയിലെ..പകച്ചു പോയ യാത്രികനോ.പതറാതെ നിൽക്കാൻ..പാട് പെടുന്നൊരു ജീവനോ. വർണ്ണ കൂട്ടിന്റെ കൊട്ടാരത്തിൽ..നെയ്‌തടുത്ത മോഹങ്ങളത്രയും..കളർ കൂട്ടിന്റെ നേരറിയാതെ..ശിഥിലമായി മാറുന്നു മുന്നിൽ.…
