പുരസ്‌കാരമാഹാത്മ്യം(ഓട്ടൻതുള്ളൽ)
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നാട്ടിൽ പാട്ടാണെങ്കിലുമരുളാം,കേട്ടൊരുകാര്യം പതിരില്ലാതെകിട്ടുമവാർഡുകൾ,കാശുകൊടുത്താൽകൊട്ടും കുരവയുമായിവിടാർക്കും! ബ്രാന്റുകൾ പലതരമുണ്ടെന്നാലും,ഓന്റെ പണത്തിനു തക്കതുവാങ്ങാംതുഞ്ചത്താചാര്യൻ മുതലങ്ങനെ;പഞ്ഞമതില്ല പുരസ്കാരങ്ങൾ! കവിത ചമയ്ക്കാനറിയില്ലേലുംകവിപട്ടം ഹാ കിട്ടുകിലേവം;പണമുണ്ടൊട്ടുകൊടുത്തീടുകിലോ,മണമുണ്ടാമതു തന്നെമഹത്വം! ‘മലയാറ്റൂരിൻ’ പേരിലുമുണ്ടേ,മലപോലുള്ള പുരസ്കാരങ്ങൾ!ചെറുകഥവേണ്ട,പെരുങ്കഥവേണ്ടാ,നിറവൊടുകിട്ടുമവാർഡുകൾ പലതും! ‘സുഗതകുമാരി’,പുരസ്കാരങ്ങൾ,സുഗമം,സുലഭം ഗദ്യക്കാർക്കും!കീർത്തിലഭിപ്പാനിതിലും മീതേ,തീർത്തും മറ്റെന്തുളെളാരുപായം! ‘ജി’യുടെ പേരിൽ,…
