ഏകാന്തതയുടെആകാശമാണവൾ
രചന : ബീഗം ✍ ഏകാന്തതയുടെആകാശമാണവൾഉദിച്ചുയർന്ന സൂര്യനുംപൊൻപ്രഭ തന്ന ചന്ദ്രനുംതൻ്റെ സ്വന്തമെന്ന്കരുതിയവൾജ്വലിച്ചു നിന്ന താരങ്ങൾഭംഗി കൂട്ടിയപ്പോൾഅഹന്തയുടെകുപ്പായമണിഞ്ഞവൾഉരുണ്ടുകൂടിയകാർമേഘങ്ങളോട്കലഹിച്ചവൾമഴയെത്തുംമുമ്പേ വന്നമാരിവില്ലുകളോടുവിശേഷങ്ങൾപങ്കുവെച്ചവൾനീലിമയിൽനിറഞ്ഞു നിന്നത്ശൂന്യതയാണെന്ന്തിരിച്ചറിഞ്ഞവൾകൈവിട്ടു പോയമഴത്തുള്ളികളെയോർത്ത്വ്യാകുലപ്പെട്ടവൾസൂര്യനും ചന്ദ്രനും ‘താരങ്ങളുംഎല്ലാം സ്വന്തമായിട്ടുംനീയെന്തേ കരിനിഴൽവീഴ്ത്തുന്നകാർമുകിലിനെയോർത്ത് നെടുവീർപ്പിടുന്നത്?
