രചന : ബീഗം ✍

ഏകാന്തതയുടെ
ആകാശമാണവൾ
ഉദിച്ചുയർന്ന സൂര്യനും
പൊൻപ്രഭ തന്ന ചന്ദ്രനും
തൻ്റെ സ്വന്തമെന്ന്
കരുതിയവൾ
ജ്വലിച്ചു നിന്ന താരങ്ങൾ
ഭംഗി കൂട്ടിയപ്പോൾ
അഹന്തയുടെ
കുപ്പായമണിഞ്ഞവൾ
ഉരുണ്ടുകൂടിയ
കാർമേഘങ്ങളോട്
കലഹിച്ചവൾ
മഴയെത്തും
മുമ്പേ വന്ന
മാരിവില്ലുകളോടു
വിശേഷങ്ങൾ
പങ്കുവെച്ചവൾ
നീലിമയിൽ
നിറഞ്ഞു നിന്നത്
ശൂന്യതയാണെന്ന്
തിരിച്ചറിഞ്ഞവൾ
കൈവിട്ടു പോയ
മഴത്തുള്ളികളെയോർത്ത്
വ്യാകുലപ്പെട്ടവൾ
സൂര്യനും ചന്ദ്രനും ‘താരങ്ങളും
എല്ലാം സ്വന്തമായിട്ടും
നീയെന്തേ കരിനിഴൽ
വീഴ്ത്തുന്ന
കാർമുകിലിനെയോർത്ത് നെടുവീർപ്പിടുന്നത്?

By ivayana