ഓർമ്മകൾ
ഷൈല കുമാരി* അമ്മയെയോർക്കുന്ന നേരംചുണ്ടിലമ്മിഞ്ഞപ്പാലമൃതൂറും,അപ്പയെയോർക്കുമ്പോഴെല്ലാംനെഞ്ചിൽ താരാട്ടിനീണം തുടിക്കും.അമ്മാമ്മ തൻരൂപം നിനയ്ക്കെസ്നേഹം കരളിന്റെയുള്ളിൽ നിറയും,വാത്സല്യമോടെ കഥപറയുന്നൊരാചേലുള്ള നാദം കാതിൽ മുഴങ്ങും.അണ്ണനെയോർക്കുന്ന നേരംകുട്ടിക്കാലം മനസ്സിൽ നിറയും,കരം ചേർത്തു പിടിച്ചു സ്കൂളിലേക്കോടുന്നചിത്രം മനസ്സിൽ വിരിയും.കുഞ്ഞനിയത്തിമാർ മൂവരുംകുട്ടിയുടുപ്പിട്ട് കൊഞ്ചുംകണ്ണെഴുതും, പൊട്ടുതൊടീക്കുംകനകാംബരം മുടിയിലണിയിക്കും,ചേച്ചിക്കു ചുറ്റിലും പുഞ്ചിരിച്ചങ്ങനെഒാർമകൾ ആനന്ദനൃത്തം ചവിട്ടും.തറവാട്…
