“അവർ മരണം കാത്തു കിടക്കുന്നു!”
രചന : ചാക്കോ ഡി അന്തിക്കാട് ✍️ പുലർച്ചെഅവർ പ്രാർത്ഥിച്ചു.യേശുവിന്റെ രൂപത്തിന്പതിവില്ലാത്ത പ്രസരിപ്പ്!ചുമരിലെഎൽ.ഈ.ഡി.കെടുത്തിയപ്പോൾപ്രതീക്ഷയുടെവെള്ളിവെളിച്ചംകുരിശ്ശിൽനെടുകെയുംകുറുകെയുംവീണു.ലോകരക്ഷകന്ഇടിമിന്നലിന്റെ വീര്യം!രക്ഷകൻ,എല്ലാ ശിക്ഷകരെയുംവെറുതെ വിടില്ല,എന്ന ആത്മവിശ്വാസം,എല്ലാവരും നിലനിർത്തി.നാവിലൂറിയഅൽപ്പം കൈയ്പ്പ്,ഭയത്തിന്റെതാണെന്ന് പല്ലുതേയ്ക്കുമ്പോൾഅറിഞ്ഞു.നാവ് വടിക്കുമ്പോൾചോര കിനിഞ്ഞത്,ഭൂമിയിൽ എവിടെയോനടക്കുന്ന പീഡനത്തിന്റെസൂചനത്തന്നെ!രാവിലെ അവർഅൽപ്പംകഞ്ഞിവെള്ളം കുടിച്ചു…ആരും ഒന്നും മിണ്ടിയില്ല…പരസ്പ്പരം കണ്ണുകളിൽനോക്കിയില്ല.ഉച്ചയ്ക്ക്തൈരുകൂട്ടിചോറു കഴിക്കുമ്പോൾകൈവെള്ളയിലെഉരുളയിൽ തുറിച്ചുനോക്കിയിരുന്നു.ശരീരത്തിന്റെഏതു ഭാഗത്താണ്ആ ദ്രോഹി…
