ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: വൈറൽ

ഫുട്ബോൾ ദൈവം ജീവിതത്തിന്റെ ബൂട്ട് അഴിച്ചത്.

മറഡോണ, ഫുട്ബോളിനെ കുറിച്ച് അറിയാത്തവർക്കും പോലും ഈ പേര് സുപരിചതമാണ്. അവരെ പോലും ഒരു നിമിഷം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു 2020 നവംബർ 25ന് പുറത്ത് വന്നത്. ഫുട്ബോൾ ദൈവം, ഇതിഹാസം എന്നിങ്ങിനെ വാഴ്ത്തിപാടൻ ഒരുപാട് വിശേഷണങ്ങൾ ഉള്ള ഡിഗോ അർമാൻഡോ…

സ്ത്രീധനം🍂

ഗദ്യ കവിത : വിദ്യാ രാജീവ്✍️ സ്ത്രീധനം അന്യമായ ഗേഹത്തിൽ വസിപ്പാനായൊരു സുദിനത്തിനായ് കാത്തിരിക്കും പെൺപ്പൂക്കളെ.ആത്മഹത്യ നിൻ രക്ഷാകവചമായ് മാറിയയീ കാലാന്തരത്തിൽ.മാധ്യമങ്ങളിലൊരു നേരംപോക്കായ് തീർന്നിരിക്കുന്നുവോയിന്നുനീ..കണ്മുന്നിൽ ജീവത്യാഗം ചെയ്യും തൻ കുഞ്ഞുങ്ങളെ രക്ഷിപ്പാനാകാതെ കേഴുന്ന മാതാപിതാക്കളുടെ ദീന രോദനം മുഴങ്ങുന്നു നിത്യവും.സ്ത്രീയെ നിൻ…

കർഷകവിജയം

അനിൽ ശിവശക്തി* ചെളിപുരണ്ട കാലുയർത്തി നെറുകയിൽ ചവിട്ടുകകാലമെത്ര മാറിയാലുംകർഷകൻ ശ്രേഷ്ഠനാ.ഉടച്ചുവാർത്തു മണ്ണിനെഉയിരുണർത്തി ചെടികളായ്വിണ്ണിൽ നിന്നു വന്ന മഴത്തുള്ളിവിണ്ട മണ്ണിൽ അന്നമാക്കി നീ.ചേറുണർത്തി ചേലുണർത്തിപോറ്റു മീ വിശപ്പിനെ.ഉഴുത മണ്ണ് പൊന്നാക്കുംകർഷകാ നീ ശ്രേഷ്ഠനാ..നിയമം എത്ര മാറിയാലുംനിയതി മണ്ണിനൊന്നുമാത്രം .പെറ്റവയർ പോറ്റുംപോൽഅമൃത് പെയ്യും കർഷകൻ.ജീവനെത്ര…

സത്യം ബ്രൂയാത് പ്രിയം .

ഹാരിസ് ഖാൻ* പണ്ട് ഗായകൻ ആവുക എന്നുള്ളതിനുള്ള മിനിമം യോഗ്യത യേശുദാസിനെ പോലെ പാടുക എന്നതായിരുന്നു. രൂപവും അങ്ങിനെയായാൽ ഏറെ നന്ന്…യേശുദാസുള്ളപ്പോൾ അതു പോലെ പാടുന്ന മറ്റൊരു ശബ്ദം വേറെയെന്തിന് എന്ന് ആരും ചോദിച്ചതുമില്ല…പാരഗണിലെ പോലൊരു ബിരിയാണി കൊടുക്കാൻ മറ്റൊരു കട…

പയർമണി

രചന – സതിസുധാകരൻ ഇന്നലെ ഞാനൊരു പയർമണി നട്ടേജീവജലവും കോരിയൊഴിച്ചേമൂന്നാം നാളത് പൊട്ടി മുളച്ചേഎന്മനമാകെ മോഹമുദിച്ചേതളിരിലകൾ വന്നു നിറഞ്ഞേതാങ്ങായിട്ടൊരു പന്തലുമിട്ടേപന്തലിലവളും കൈകൾ പിടിച്ച്ഏന്തിവലിച്ചവൾ കയറിപ്പറ്റിസന്തോഷം കൊണ്ടാർത്തു ചിരിച്ച്പന്തിലിലൂടെ ഓടി നടന്നു.കന്നിപ്പൂവായ് ഒന്നു വിരിഞ്ഞുഅവളിലെ മോഹം പൂത്തു തളിർത്തു.മൂളിപ്പാട്ടായ് വണ്ടുകളെത്തിപന്തൽ നിറയെ പൂക്കളമായി.പല…

ഒന്നിൻ വെളിച്ചത്തിൽ

സുദർശൻ കാർത്തികപ്പറമ്പിൽ* ഒന്നിൻ വെളിച്ചത്തിൽ നിന്നല്ലി,ജീവന്റെ-യൗന്നത്യമെന്തെന്നറിയുന്നു നാംസ്വയം!ഈ വിശ്വവീണാനിനാദമായങ്കുരി-ച്ചേവമുൾക്കാമ്പിൽ ജ്വലിക്കുന്നൊരുണ്മയെ;ദിവ്യാനുഭൂതിയായ് മാറ്റുമ്പൊഴല്ലയോ,നവ്യാനുരാഗങ്ങൾ നമ്മിലുയിർത്തിടൂ!ആത്മാവുമാത്മാവുമൊന്നുചേർന്നധ്യാത്മ-ചിന്താശതങ്ങളായുദ്ഗമിക്കുമ്പൊഴേ,കാവ്യാനുരക്തമായ് വാഴ് വൊരമേയമാംനിർവാണഭാവസ്ഫുലിംഗമാർന്നേറിടൂമാംസപിണ്ഡങ്ങളാൽ ജീവനെ ബന്ധിച്ചൊ-രജ്‌ഞാത ശക്തിയെത്തൊട്ടറിഞ്ഞീടുവാൻ,കർമ്മകാണ്ഡങ്ങളൊന്നൊന്നായ് രചിച്ചു നാംനിർമ്മമ ചിത്തരായ് മാറുകനാരതംകേവലാനന്ദത്തിനപ്പുറം ജീവിത-ഭാവരസോൻമൃദുവീചികളായ് ചിരംപാവന സ്നേഹസൗഗന്ധികപ്പൂങ്കിനാ-ക്കാവ്യശരങ്ങളായ്ത്തീർന്നീടുകെങ്കിലേ;ജന്മം തളിർത്തുപൊന്തീടൂ,വിലോലമാംധർമ്മസൗഗന്ധികപ്പൂക്കൾ വിരിഞ്ഞിടൂസൃഷ്ടിതന്നാർദ്ര സങ്കല്പങ്ങളോരോന്നു-സൃഷ്ടിച്ചെടുക്കാൻ മുതിരുകയാണുഞാൻപൂർണ്ണമാവില്ലെന്നിരിക്കിലുമാദ്യന്ത-മപ്പാദപങ്കജമൊന്നേമമാശ്രയംഉല്ലസൽ പ്രേമസ്മിതം തൂകിയുള്ളിലുൽ-ഫുല്ലസൗന്ദര്യമേ,നീയെത്തുകെപ്പൊഴുംഎല്ലാമൊരേ,ശക്തിതൻ പ്രഭാവങ്ങളെ-ന്നല്ലോനിനയ്ക്കേണ്ടു,നമ്മളീയൂഴിയിൽവാക്കുകൾ കൊണ്ടൊന്നുമാവില്ലനന്തമാംത്വൽകൃപാവൈഭവമൊട്ടു…

പെരുമഴച്ചിത്രങ്ങൾ

ഷാജു. കെ. കടമേരി* ചങ്ക് പൊട്ടി പുളയുന്നകാലത്തിന്റെ നെഞ്ചിലൂടെകലിതുള്ളിയുറഞ്ഞമഴക്കണ്ണുകൾആകാശവാതിൽചവിട്ടിതുറന്ന്കണ്ണീർതുള്ളികൾകവിത വരച്ച് വച്ചഭൂമിയുടെ മടക്കുകളിൽആർത്തലച്ച്പാതിമുറിഞ്ഞ നിലവിളിയായ്ഇടവഴികളും,റോഡും,തോടുംകവിഞ്ഞ് കുതറിപിടയുന്നു.കരയുന്ന ഇന്നിന്റെശിരസ്സിൽ ചവിട്ടിപേപിടിച്ച കാറ്റിന്റെതോളിൽ കയറികടലിന്റെ മക്കൾക്ക്സങ്കടചീന്തുകൾവാരിയെറിഞ്ഞ്ദുരന്തചിത്രങ്ങളായ്കാലചക്രത്തിന്റെനെഞ്ച് മാന്തിപൊളിക്കുന്നു.അനാഥനോവുകളിൽ ചവിട്ടിപൊട്ടിയൊലിച്ച്കുതറിവീഴുന്ന മഴനെഞ്ചിൽ വിരിയുന്നകൊടുങ്കാറ്റിന്റെആഴങ്ങളിൽ ദിശതെറ്റിചോർന്നൊലിച്ച്കൊടുംവെയിൽനിവർത്തിയിട്ടജീവിതതാളിൽമുറിവുകളുടെ ചിത്രംവരയ്ക്കുന്നു.കലികാലഭൂപടത്തിന്മീതെ വരഞ്ഞമഴച്ചിത്രങ്ങളിൽകരഞ്ഞ് കലങ്ങിയകണ്ണുകളുമായ്ഇരുൾക്കയങ്ങളിൽതലയിട്ടടിച്ച് പിടയുന്നനെഞ്ചിടിപ്പുകൾ.ചെവിപൊട്ടിയെത്തുന്നവാർത്തകൾക്ക് നടുവിൽനമ്മളൊറ്റയ്ക്കിരിക്കുമ്പോൾഓരോ നിമിഷവുംതീചൂടി നിൽക്കുന്നഇന്നിന്റെ നെറുകയിൽമഴച്ചിറകുകൾ…

മീലാദോർമകൾ

നിസാം കിഴിശ്ശേരി* ചൈനാങ്കുന്നിന്റെ മോളീന്ന്എറങ്ങി വര്ണ സൂപ്പ്യാജീന്റെവാങ്കിന്റൊപ്പാണ് ഞങ്ങളെനബിദിനം തൊടങ്ങാറ്.അല്ലാഹു അക്ബർ..അല്ലാഹു അക്ബർ..കേൾക്കുമ്പം തന്നെ കുഞ്ഞോനുംഞാനും പള്ളീക്കോടും“ബാക്കിണ്ടെങ്കീ ലേശട്ടോ”അയലത്തെ സീനത്ത വിളിച്ച് പറയുംനുണച്ചീന്ന് ഞങ്ങൾഅടക്കം പറീമ്പോ_വല്ല്യുമ്മ അത് തിരുത്തും“മൗലൂദ്ന്റെ കുലാവീല് ബറക്കത്തുണ്ടുട്ട്യേ”ഇശാ കഴിഞ്ഞ്മൗലൂദിന് ആള് കൂടും“മുന്നിലെ സ്വഫാര്ക്ക് വല്ല്യ കൂല്യാ”വല്ല്യുപ്പാന്റെ മുഖോർക്കുംകുത്തീം…

🔳 മൃതദേഹങ്ങളുടെ മുറി 🔳

സെഹ്റാൻ തെരുവിൽ നിന്നെനിക്കൊരുപൂച്ചയുടെ മൃതദേഹം കിട്ടി.അതിനുമുൻപൊരു നായയുടേതായിരുന്നു.അതിനുമുൻപൊരു ഓന്തിന്റെ.അതിനുമുൻപൊരു എലിയുടെ.അതിനുമുൻപൊരു പന്നിയുടെ.അതിനുമുൻപൊരു കാളയുടെ.അതിനുമുൻപൊരു…അതിനുമുൻപൊരു…നോക്കൂ, എന്റെ മുറിയാകെഅഴുകിയ മൃതദേഹങ്ങളും,അവയുടെ രൂക്ഷദുർഗന്ധവും,നുരയ്ക്കുന്ന പുഴുക്കളും…കണ്ടോ, ഇന്നലെ രാത്രിയാണയാൾഇവിടേക്ക് കടന്നുവന്നത്.ശിരസ്സിലേക്ക് തിരിഞ്ഞിരിക്കുന്നനിറതോക്കിന്റെ ഗൂഢമൗനം പോൽനിശബ്ദത പേറുന്നൊരാൾ!നനഞ്ഞ മണ്ണിലേക്ക്പരുഷമായ വേരുകൾ പടർത്തുന്നവൃക്ഷം പോൽ അപ്രതീക്ഷിതമായ്…രാത്രി മുഴുവൻ അതികഠിനമാംവണ്ണം അയാളെന്നെ…

അക്ഷരമാല

രചന ~ഗീത മന്ദസ്മിത… (‘അ’ മുതൽ ‘അം’ വരെ നുറുങ്ങു കവിതകൾ ) അമ്മ :-അമ്മയെ അറിയാനൊരു അമ്മയാകണമെന്നില്ലഅമ്മിഞ്ഞപ്പാൽ നുകരും കുഞ്ഞായിരുന്നാൽ മതിഅമ്മതൻ സ്നേഹം നമുക്കളക്കാനാവതില്ലഅമ്മയെ സ്നേഹിച്ചീടാം അളന്നു തൂക്കീടാതെആരവം :-ആരവമൊഴിഞ്ഞ വീഥികൾആരവമൊഴിഞ്ഞ മൈതാനങ്ങൾആരവമറിയാത്ത കുരുന്നുകൾആരവങ്ങളില്ലാത്ത നാളുകൾഇഷ്ടം :-ഇഷ്ടമായിരുന്നെന്നുമാ ബാല്യകാലംഇഷ്ടമെല്ലാം നേടിയയൊരാ…