വനദിനം, കവിതയുടേയും
രചന : കൃഷ്ണമോഹൻ കെ പി ✍ പർണ്ണകുടീരത്തിൽ സ്വപ്നം കണ്ടിരുന്നു ഞാൻപണ്ടത്തെപ്പലപല ചിന്തയിൽ മുഴുകി ഞാൻവർണ്ണസ്വപ്നങ്ങളെന്റെ കൺമുന്നിൽ വന്നീലല്ലോവർണ്ണിക്കാനൊരു ചെറുപുഷ്പവും കണ്ടീലല്ലോ അങ്ങനെ മനോരഥം വിണ്ണിലേയ്ക്കുയർന്നപ്പോൾവാസന്തപഞ്ചമിയിൽ തിങ്കളെൻ മുന്നിലെത്തീഅച്ചെറുപെരുമാളീ മർത്യമാനസത്തിനോടൊട്ടൊന്നുചോദിച്ചതുംരചിപ്പൂ ഞാനിന്നിപ്പോൾ ഇതളുകൾ വിരിയ്ക്കുന്ന പൂവിന്റെയകക്കാമ്പിൽകനവുകൾ കണ്ടീടുന്ന മിഴിയിണയിങ്കൽ, പിന്നെശിശുവെ…
