🌷 നഷ്ട സ്വപ്നങ്ങൾ🌷
രചന : ബേബി മാത്യു അടിമാലി✍ ഇടറുന്നു ഹൃത്തടം പിടയുന്നു നെഞ്ചകംകാലം നിശബ്ദമായ് തേങ്ങിടുന്നുഒരു തരി നെൻമണി തേടി അലയുന്നുചിങ്ങമാസത്തിൽ വയൽ പക്ഷികൾപൊന്നാര്യൻ പാടത്തെ കൊയ്തു പാട്ടിന്നില്ലസമ്പൽ സമൃദ്ധിയും ഓർമ്മകളായ്ഊഷ്മളമായുള്ള കാലവും മാറുന്നുഎങ്ങും നിറയുന്നലോസരങ്ങൾവയലുകൾ പൂക്കുന്ന ഗ്രാമങ്ങളാകവേനഗരങ്ങളാകുവാൻവെമ്പിടുന്നുഅതിലൂടെയൊഴുകുന്ന പുഴയിന്നു കരയുന്നുമാലിന്യ വാഹിയായ്…
