രചന :- ബിനു. ആർ.✍

ഉത്രാടപ്പൂനിലാവിൽ വന്നൂ
തൃക്കാക്കരയപ്പൻ
ഓണം കൊള്ളുന്ന വീടുകളിൽ !
ആനകേറാമേട്ടിലും
ആടുകേറാമേട്ടിലും
കേൾക്കാമിന്നും പൂവേ
പൊലിപൂവേ നാദം !
ആർപ്പോ ഈറോ
ഈറോ ഈറോ !
ഓണം പൊന്നോണം
തിരുവോണം !!
അത്തം പത്തും കടന്നുവന്നൂ
മലയാളികളുടെനിറവിലും
മനസ്സിലും മുറ്റത്തും,
കൊറോണാ മഹാമാരി
തകർത്തക്കാലമെങ്കിലും,
തിന്തകതോം തിന്തകതോം
തുടികൊട്ടുന്നൂ
ആർപ്പോ ഈറോ
ഈറോ ഈറോ !
ഓണം തിരുവോണം
പൊന്നോണം.. !!
തൃക്കാക്കരയപ്പനെ
തുമ്പക്കുടവും ചൂടിച്ചു
തുമ്പിതുള്ളി
എതിരേറ്റുകൊണ്ടുവരുന്നൂ
മാബലിമക്കൾ
മുറ്റത്തും പൂക്കളത്തട്ടിലും
പൂവടയുമായ് !
പഴം നുറുക്കുമായ്!
ആർപ്പോ ഈറോ
ഈറോ ഈറോ !
ഓണം തിരുവോണം
പൊന്നോണം !!
ഈക്കൊല്ലം ഉത്രാടപ്പാച്ചി-
ലില്ലായെങ്കിലും
ഓണക്കോടികളില്ലായെങ്കിലും
കാണം വിൽക്കുവാനൽപ്പവു-
മില്ലായെങ്കിലും
മലയാളീമനസ്സുകൾ
പുത്തന്നിട്ടു
കൈകൊട്ടിക്കളിക്കുന്നൂ
പൂവേ പൊലിപൂവേ !
പൊലിപൂവേ !
ഓണം പൊന്നോണം
തിരുവോണം !
ആർപ്പോ ഈറോ ഈറോ !
ആർപ്പോ ഈറോ ഈറോ !

By ivayana