പതിതൻ്റെ കുമ്പസാരം
രചന : മംഗളൻ കുണ്ടറ ✍ പ്രണയ സംഗീതത്തിൻസപ്തസ്വരങ്ങളാൽപ്രണയ ശ്രുതി ചേർത്തു നീഹൃദയമണി വീണയിൽപ്രണയ മഴപ്പെയ്ത്തിൻപല്ലവി പാടി നീപ്രണയാനുപല്ലവി ഞാൻമറന്നൊരുവേള! കണ്ണുകൾ രണ്ടെനിക്കുണ്ടെ-ന്നിരിക്കിലുംകണ്ണായ നിന്നുള്ളം കാണാൻകഴിഞ്ഞില്ലകണ്ടു കൊതിപൂണ്ടു ഞാൻ-നിൻ മേനിയഴകെന്നാൽകണ്ടില്ല നിന്നിലെ നിന്നെഞാനൊരു മാത്ര! അസ്ഥി തുളച്ചെന്റെമജ്ജയിലേറിപ്പോയ്അജ്ഞാതമേതോരതിമോഹങ്ങൾഅസുലഭമൊരു രതി-യനുഭൂതി രഥമേറിഅരികത്തണഞ്ഞുഞാ-നാസക്തിയാൽ. നിൻ…
