തുറന്നകണ്ണിൽ വെളിച്ചമില്ലാത്തവർ (ഗദ്യ കവിത)
രചന : സുരേഷ് രാജ്.✍ എന്നിൽ പ്രണയമുണ്ട്പകരുവാനൊരു ഹൃദയം തേടണംജാലകവാതിലൂടെ മെല്ലെ ഞാൻ നോക്കിഅരുണകിരണങ്ങൾ പതിഞ്ഞൊരുമഞ്ഞുത്തുള്ളി കാണാൻ.ആരോപ്പറഞ്ഞുവിട്ടപ്പോലൊരുകാറ്റെന്നിൽ തഴുകിപ്പറഞ്ഞു.പോരുക മധുരമായൊരു ഈണം തേടാംഅകലെ മുളം കാടുകളിൽ ചെന്ന്.പതിവായി വന്ന പൂങ്കിയിലുംപാടിപ്പറന്നുപ്പോയി.മൂകതയിലെ പേക്കിനാവുപ്പോലെഞാനൊന്നനങ്ങാനാവാതെ മിഴിനനച്ചു.ശരീരത്തിൻ്റെ പ്രാഥമിക കർമ്മങ്ങൾഞാനറിയാതെ നിത്യവും നടക്കുന്നുണ്ട്.വൈകിയെത്തുന്ന പരിപാലികയിൽഈർഷ്യതയുടെ ചലനം…
